ടിസിഎസ് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ ; ഈ മാസം 26ന് ഇന്‍ഫോപാര്‍ക്കില്‍

കൊച്ചി: പ്രമുഖ ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഈ മാസം 26 ന് ഇന്‍ഫോപാര്‍ക്കില്‍ വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടത്തുന്നു. നാലു മുതല്‍ ഒമ്പത് വര്‍ഷം വരെ പരിചയസമ്പന്നരായ ഐടി പ്രൊഫഷനുകള്‍ക്ക് ആറോളം വിഭാഗങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
ടിസിഎസിന്‍റെ ഇന്‍ഫോപാര്‍ക്ക് ഫെയ്സ് ഒന്നിലെ ക്യാമ്പസില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ഇന്‍റര്‍വ്യൂ. ജാവ, ഡോട്ട് നെറ്റ്, മെയിന്‍ ഫ്രെയിം അസൂര്‍ ക്ലൗഡ് ടെക്നോളജീസ് എന്നീ സാങ്കേതികവിദ്യയില്‍ പരിജ്ഞാനം ഉള്ളവരെയാണ് അഭിമുഖത്തിനായി പ്രതീക്ഷിക്കുന്നത്.
ജാവ ഡെവലപ്പര്‍ ആന്‍ഡ് സപ്പോര്‍ട്ട്, ഡോട്ട് നെറ്റ് ഡെവലപ്പര്‍ ആന്‍ഡ് സപ്പോര്‍ട്ട്, മെയിന്‍ ഫ്രെയിം സപ്പോര്‍ട്ട്, ജാവ ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, ഡോട്ട് നെറ്റ് ഫുള്‍സ്റ്റാക്ക് ഡെവലപ്പര്‍, അസൂര്‍ ക്ലൗഡ് എന്‍ജിനീയര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്.
ഏറ്റവും പുതിയ ബയോഡേറ്റയും തിരിച്ചറിയല്‍ കാര്‍ഡുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് എത്താവുന്നതാണ്.
റിടെയില്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന കമേഴ്സ്യല്‍ ബിസിനസ് ഗ്രൂപ്പ് സേവനങ്ങള്‍ക്ക് വേണ്ടിയാണ് ടിസിഎസ് ഇപ്പോള്‍ റിക്രൂട്ട്മന്‍റ് നടത്തുന്നത്. ഈ സാമ്പത്തിക പാദം അവസാനിക്കുന്നതു വരെ എല്ലാ മാസവും റിക്രൂട്ട്മന്‍റ് നടത്തുമെന്ന് ടിസിഎസിന്‍റെ സിബിജി റിക്രൂട്ട്മന്‍റ് സോഴ്സിംഗ് ലീഡ് ജോയല്‍ ജോണ്‍സണ്‍ പറഞ്ഞു. പരിചയസമ്പന്നരായ ഐടി പ്രൊഫഷണലുകള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഉദ്യോഗാര്‍ത്ഥികളുടെ താത്പര്യമനുസരിച്ച് ടിസിഎസിന്‍റെ തിരുവനന്തപുരത്തോ, കൊച്ചിയിലോ ഉള്ള ഓഫീസുകളില്‍ ജോലിക്ക് ചേരാമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....