ബജറ്റ് രേഖകളില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ

ബജറ്റ് രേഖകളില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങൾ

നികുതി പരിധി ഉയര്‍ത്തിയും പുതിയ നികുതി സ്ലാബുകള്‍ പ്രഖ്യാപിച്ചതിനൊപ്പം ബജറ്റ് രേഖകളില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങളുണ്ട്. പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി

1. ശമ്ബളക്കാര്‍, പെന്‍ഷന്‍കാര്‍

ഫാമലി പെന്‍ഷന്‍കാര്‍ക്കും ശമ്ബളക്കാര്‍ക്കുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. 15.50 ലക്ഷം രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള വ്യക്തികള്‍ക്ക് 52,500 രൂപയുടെ ലാഭം നേടാം.

2.  നികുതി കുറച്ചു

പ്രതിവര്‍ഷം 5 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള വ്യക്തികളുടെ നികുതി കുറയ്ക്കാനാണ് ബജറ്റ് തീരുമാനം. നിലവില്‍ 42.74 ശതമാനം നികുതി അടയ്ക്കുന്നവര്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ 37 ശതമാനം സര്‍ചാര്‍ജ് 25 ശതമാനമാക്കി കുറച്ചു. ഇതോടെ നികുതി നിരക്ക് 39 ശതമാനമായി കുറയും. 

3. പുതിയ നികുതി വ്യവസ്ഥ

2020 ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ സ്ഥിര സ്ഥിതി (by default) നികുതി വ്യവസ്ഥയായി മാറും. പഴയ നികുതി വ്യവസ്ഥ ഉപയോഗിക്കുന്നവര്‍ക്ക് ഇത് തുടരാനുള്ള അവസരം ബജറ്റ് നിലനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് പുതിയ നികുതി വ്യവസ്ഥയിലാണ്. 

4. ലീവ് എന്‍ക്യാഷ്മെന്റ് നികുതി ഇളവ്

സര്‍ക്കാരിതര ജീവനക്കാരുടെ ലീവ് എന്‍കാഷ്മെന്റിന്റെ നികുതി ഇളവ് 3 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ത്തുമെന്നത് സാധാരണക്കാരെ സംബന്ധിച്ച്‌ വലിയ നേട്ടം തരുന്ന പ്രഖ്യാപനമാണ്. ജീവനക്കാരന് ലഭിക്കാത്ത അവധികള്‍ക്ക് പകരം പണം കൈപ്പറ്റുന്നതിനെയാണ് ലീവ് എന്‍ക്യാഷ്മെന്റ് എന്ന് പറയുന്നത്.

5. ഇന്‍ഷൂറന്‍സുകള്‍ക്ക് നികുതി ഇളവില്ല

പരമ്ബരാഗത ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവുകള്‍ ഭാഗികമായി ബജറ്റില്‍ നീക്കി. 5 ലക്ഷം രൂപയില്‍ കൂടുതല്‍ തുക വാര്‍ഷിക പ്രീമിയം വരുന്ന പോളിസികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഇളവ് പിന്‍വലിക്കുമെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. 

ഉയര്‍ന്ന മൂല്യമുള്ള ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് നികുതി ഇളവ് നേടുന്നത് ഒഴിവാക്കുന്നത് പരിമിതപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 2023 ഏപ്രില്‍ 1 ന് ശേഷം വാങ്ങുന്ന പോളിസികളുടെ ആകെ പ്രീമിയം 5 ലക്ഷത്തില്‍ കൂടുതലായാല്‍ വരുമാനം നികുതിയില്‍ നിന്ന് ഒഴിവാക്കില്ല. യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ക്ക് 2021 ലെ ബജറ്റ് മുതല്‍ വാര്‍ഷിക പ്രീമിയം 2.50 കടന്നാല്‍ ഇളവ് നഷ്ടപ്പെടും.

6. നികുതി റിബേറ്റ്

പുതിയ നികുതി സമ്ബ്രദായം തിരഞ്ഞെടുക്കുന്നവര്‍ക്ക് ബജറ്റില്‍ റിബേറ്റ് 7 ലക്ഷമാക്കി ഉയര്‍ത്തി. നേരത്തെയിത് 5 ലക്ഷം രൂപയായിരുന്നു. ഇതുപ്രകാരം 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ നികുതി സമ്ബദ്രായം തിരഞ്ഞെടുക്കുമ്ബോള്‍ ആദായ നികുതി അടയ്ക്കേണ്ടതില്ല.

പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടരുന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു

7. നികുതി സ്ലാബുകള്‍

പുതിയ നികുതി വ്യവസ്ഥയില്‍ നേരത്തെയുണ്ടായ 6 നികുതി സ്ലാബുകളെ 5 ആയി കുറച്ചതാണ് മറ്റൊരു ബജറ്റ് തീരുമാനം. 0-3 ലക്ഷം വരെ നികുതിയില്ല. 3 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നിരക്കിലാണ് നികുതി ഈടാക്കുക.

6 ലക്ഷത്തിനും 9 ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി പുതിയ നികുതി വ്യവസ്ഥയില്‍ നല്‍കണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയില്‍ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം നികുതിയുമാണ് നല്‍കേണ്ടി വരുന്നത്.

8. ഭൗതിക സ്വര്‍ണം ഇലക്‌ട്രോണിക് രീതിയിലേക്ക് മാറ്റല്‍

ഭൗതിക സ്വര്‍ണം ഇലക്‌ട്രോണിക് ഗോള്‍ഡ് രസീതാക്കി മാറ്റുന്നതിന് മൂലധന നേട്ട നികുതി ഈടാക്കില്ലെന്ന് നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇടപാടിനെ ഒരു കൈമാറ്റമായി കണക്കാക്കില്ലെന്നും നികുതി നല്‍കേണ്ടതില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

9. പാന്‍ തിരിച്ചറിയല്‍ രേഖ

സര്‍ക്കാര്‍ ഏജന്‍സികളിലെ എല്ലാ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും പൊതുവായ തിരിച്ചറിയല്‍ രേഖയായി പാന്‍ കാര്‍ഡ് ഉപയോഗിക്കാമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ഈ നീക്കം കെവൈസി പ്രക്രിയയെ ലളിതമാക്കുകയും ആദായ നികുതി വകുപ്പിനും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പാന്‍ കാര്‍ഡ് ഉടമകളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യും.

10. മുതിര്‍ന്നവരുടെ നിക്ഷേപ പരിധി 

മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്‌സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബുള്ള അവസാന സമ്ബൂര്‍ണ ബജറ്റാണ് അവതരിപ്പിച്ചത്. അടുത്ത 100 വര്‍ഷത്തെ വളര്‍ച്ചക്കുള്ള ബ്ലൂപ്രിന്‍റ് ആകും ഈ ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റാണിത്. ലോകം ഇന്ത്യയെ മതിപ്പോടെ നോക്കുകയാണെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച അഞ്ചാം ബജറ്റാണിത്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

Loading...