മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു

മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു തുടങ്ങി. ആദ്യ മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗം തുടങ്ങിയത്.

ചെറുകിട വ്യാപാരികള്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി. പ്രധാന്‍മന്ത്രി കരംയോഗി മാന്‍ധൻ പെന്‍ഷന്‍ പദ്ധതി. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ളവര്‍ക്കാണ് ഈ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക.

ആദായ നികുതിയിൽ ഇളവ്. 5 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല

പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കും. റോഡ് സെസും അധിക സെസുമാണ് വർദ്ധിപ്പിക്കുന്നത്.

സ്വർണത്തിന് വില കൂടും. സ്വർണം അടക്കമുളള വിലയേറിയ ലോഹങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടി. സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവ പത്തിൽ നിന്നും പന്ത്രണ്ടര ശതമാനമാക്കി ഉയർത്തി

വലിയ രീതിയിലുള്ള പണമിടപാടുകൾ നിരുത്സാഹപ്പെടുത്താൻ ടിഡിഎസ് ഈടാക്കും. ഒരു വർഷം ബാങ്കിൽ നിന്നും ഒരു കോടിയിൽ അധികം പിൻവലിക്കുന്നവർക്കാണ് 2 ശതമാനം ടിഡിഎസ് ഏർപ്പെടുത്തുക.

രണ്ട് കോടി മുതൽ മൂന്ന് കോടി വരെ വരുമാനമുള്ളവർക്ക് മൂന്ന് കോടി സർചാർജ്ജ്. 5 കോടിക്ക് മുകളിൽ 7 കോടി ശതമാനം വർധന

പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് ഉപയോഗിച്ച് നികുതി അടയ്ക്കാൻ അവസരം

ഇലക്ട്രിക് വാഹനങ്ങൾക്കുള്ള വായ്പയ്ക്ക് നികുതി ഇളവ്

ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് 2 ശതമാനം പലിശയിളവ്. സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്ക് പ്രത്യേകം സഹായം.

45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപ വരെ നികുതി ഇളവ്. ഉദ്യോഗസ്ഥരുടെ ഇടപെടൽ ഒഴിവാക്കാൻ നികുതി ശേഖരണം ഡിജിറ്റലാക്കും.

പ്രത്യക്ഷ നികുതി വരുമാനത്തിൽ 78 ശതമാനത്തിന്റെ വർധനയെന്ന് ധനമന്ത്രി. 2013-14 സാമ്പത്തിക വർഷത്തിൽ 6.38 ലക്ഷം കോടി പ്രത്യക്ഷ നികുതിയാണ് ലഭിച്ചത്. 2018ൽ 11.37 ലക്ഷം കോടിയായി ഇത് ഉയർന്നു

പുതിയ 1, 2, 5, 10, 20 രൂപകളുടെ കോയിൻ പുറത്തിറക്കും. കാഴ്ചയില്ലാത്തവർക്കും തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് നാണയങ്ങളുടെ രൂപ കൽപ്പന

പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം 4.83 ലക്ഷം കോടി രൂപ ചെലവഴിച്ച് 81 ലക്ഷം വീടുകൾ നിർമിക്കും. 47 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. 26 ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായി. 24 ലക്ഷം വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറിയെന്ന് മന്ത്രി.

കൗശൽ വികാസ് യോജന പ്രകാരം ഒരു കോടി യുവാക്കൾക്ക് പരിശീലനം നൽകും. തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.

ഇൻഷുറൻസ്, മാധ്യമം, വ്യോമയാന മേഖലകളിൽ വിദേശ നിക്ഷേപം ഉയർത്തും. ബഹിരാകാശ കമ്പനി രൂപികരിക്കും

മാതൃകാ വാടക നിയമം കൊണ്ടുവരും

നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയർത്തും

വൈദ്യതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കും. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിച്ചായിരിക്കും പദ്ധതി. സമാനമായ രീതിയിൽ ജലഗ്രിഡ്, ഗ്യാസ് ഗ്രിഡ് പദ്ധതികൾ നടപ്പിലാക്കും.

ചെറുകിട വ്യാപാരികൾക്ക് പെൻഷൻ പദ്ധതി നടപ്പിലാക്കും. പ്രധാനമന്ത്രി കരംയോഗി മാൻദണ്ഡ് പദ്ധതി പ്രകാരം 3 കോടി ആളുകളെ ഉൾപ്പെടുത്തും.1.5 കോടി രൂപയിൽ കുറവ് വിറ്റ് വരവുള്ള ചെറുകിട കച്ചവടക്കാർക്കാണ് പെൻഷൻ നൽകുക.

എല്ലാവർക്കും വീട് നൽകുമെന്ന് പ്രഖ്യാപനം

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന്‌ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച്‌ ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയില്‍, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാര്‍ഗങ്ങള്‍ ലോകോത്തര നിലവാരത്തിലെത്തിക്കും.

ഭാരത് മാല, സാഗര്‍മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

Loading...