ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു

ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് സന്ദര്‍ശിച്ച് ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍; തോട്ടവിള ഉത്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ അറിയിച്ചു

കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായുള്ള ഉഭയകക്ഷി-വാണിജ്യബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ഓസ്ട്രേലിയന്‍ കോണ്‍സല്‍ ജനറല്‍ സിലായി സാക്കി ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്‍റെ (എച്എംഎല്‍) കൊച്ചി ഓഫീസ് സന്ദര്‍ശിച്ചു.

ഇന്ത്യയില്‍ നിന്നുള്ള തോട്ടവിള ഉത്പന്നങ്ങളുടെ ഓസ്ട്രേലിയയിലെ വിപണനത്തിന് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്തു. ഇതിനു പുറമെ ഓസ്ട്രേലിയയിലെ ഗവേഷണ-വികസന മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതിന്‍റെ സാധ്യതയും അവര്‍ പരിശോധിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള കയറ്റുമതിയില്‍ 67 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കയറ്റുമതി ഇനിയും ഉയരാനുള്ള സാധ്യതയേറെയാണെന്നും സിലായി സാക്കി പറഞ്ഞു. ഹാരിസണ്‍സ് മലയാളം തോട്ടങ്ങളില്‍ നടപ്പാക്കുന്ന സുസ്ഥിര വികസന പരിപാടികള്‍, നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയവയെ അവര്‍ പ്രശംസിച്ചു.

തേയില, റബര്‍, പഴവര്‍ഗങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ തുടങ്ങിയവയുടെ ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതിയെക്കുറിച്ചും ചര്‍ച്ച നടത്തി. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് ഓസ്ട്രേലിയയില്‍ വന്‍ഡിമാന്‍ഡാണെന്നും അവര്‍ അറിയിച്ചു.

തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്ന് ഹാരിസണ്‍സ് മലയാളം സിഇഒമാരായ ചെറിയാന്‍ എം ജോര്‍ജ്ജും സന്തോഷ് കുമാറും പറഞ്ഞു. തേയിലയടക്കമുള്ള തോട്ടവിള ഉത്പാദനം, വിപണി, ഗുണമേന്മാ മാനദണ്ഡങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എച്എംഎല്‍ അധികൃതര്‍ അവതരണം നടത്തി.

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...