മികച്ച സംരഭകരില്‍ പൊതുവായി കണ്ടുവരുന്ന സവിശേഷതകള്‍

മികച്ച സംരഭകരില്‍ പൊതുവായി കണ്ടുവരുന്ന സവിശേഷതകള്‍

നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌. ഇവയേതൊക്കെയെന്നറിയാന്‍ ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.
ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവന്നുകൊണ്ടേയിരിക്കും. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌. വിജയം കണ്ടെത്തുന്ന സംരംഭകര്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിഭാഗം തന്നെയാണ്‌. സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത്‌ ഊര്‍ജസ്വലമായ നേതൃത്വമാണ്‌. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭകനുണ്ടെന്നു കാണാന്‍ കഴിയും. വളര്‍ച്ചയിലേക്കുയര്‍ന്ന ഏതാനും സംരംഭകരെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവരില്‍ പൊതുവായി കണ്ടെത്തിയ സവിശേഷതകള്‍ ഇവയൊക്കെയാണ്‌:-

ആത്മവിശ്വാസം

അവര്‍ എപ്പോഴും ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നു. സ്വന്തം കഴിവുകളെക്കുറിച്ചു ബോധവാന്‍മാരാണ്‌. വിജയം നേടിയെടുക്കാന്‍ സാധിക്കുമെന്ന്‌ ഉറച്ച വിശ്വാസമുള്ളവരാണ്‌. അത്‌ അവര്‍ക്ക്‌ സാധിക്കുന്നുണ്ടു താനും.
വലിയ സ്വപ്‌നങ്ങള്‍ കാണുന്നു, വലുതായി ചിന്തിക്കുന്നു
പുതിയ ചക്രവാളങ്ങള്‍ തേടിപ്പിടിക്കാനായിരിക്കും അവര്‍ ശ്രമിക്കുന്നത്‌. പുതിയ ബിസിനസ്‌ സാധ്യതകളും പുതിയ ആശയങ്ങളും ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളും അവരുടെ ശ്രദ്ധ പിടിച്ചുപറ്റും.

റിസ്‌ക്‌ എടുക്കാനുള്ള തന്റേടം 

മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കൂ എന്നവര്‍ തിരിച്ചറിയും. എന്നാല്‍ വ്യക്തമായ കണക്കൂകൂട്ടലുകളോടെയാവും അവര്‍ റിസ്‌ക്‌ എടുക്കുന്നത്‌.

ആസൂത്രണം

വ്യക്തമായ ആസൂത്രണത്തോടെയായിരിക്കും അവര്‍ ഓരോ ചുവടും വെക്കുന്നത്‌. അവര്‍ക്കു ഹ്രസ്വകാല പ്‌ളാനും ദീര്‍ഘകാല പ്‌ളാനും ഉണ്ടായിരിക്കും. വളരെ കൃത്യമായി ലക്ഷ്യവും അവര്‍ തീരുമാനിച്ചിരിക്കും

എപ്പോഴും പ്രചോദനം

എപ്പോഴും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ പരാജയം എന്ന വാക്കിനെക്കുറിച്ച്‌ ചിന്തിക്കുന്നതേയില്ല. സംരംഭകത്വത്തില്‍ ജയമുറപ്പാക്കുക മാത്രമായിത്തീരും അവരുടെ ലക്ഷ്യം.
സ്വന്തം വളര്‍ച്ചയ്‌ക്കായി പണവും സമയവും ചെലവിടും
സെല്‍ഫ്‌ ഡെവലപ്‌മെന്റ്‌ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും പ്രചോദനം പകരുന്ന പുസ്‌തകങ്ങള്‍ വായിക്കാനും അവര്‍ തയാറാകുന്നു.

ഊര്‍ജസ്വലത

പ്രസന്നതയോടെയും സമര്‍പ്പണ മനോഭാവത്തോടെയും താല്‍പ്പര്യത്തോടെയുമായിരിക്കും അവര്‍ പ്രവര്‍ത്തിക്കുന്നത്‌. സ്വന്തം ബിസിനസിനെക്കുറിച്ചുള്ള അറിവ്‌ബിസിനസ്‌ നടത്തുന്ന മേഖലയെക്കുറിച്ച്‌ വ്യക്തമായി മനസ്സിലാക്കും.

മികച്ച പ്രതിച്ഛായ

നല്ല വ്യക്തിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തങ്ങളുടെ ബിസിനസിനും നല്ല പേരു നേടിയെടുക്കാന്‍ ശ്രമിക്കും. മത്സരം നേരിടുന്നതില്‍ ഇത്‌ നിര്‍ണായമാണെന്ന്‌ അവര്‍ കരുതുന്നു.
ഉദാരമനസ്‌കതമറ്റുള്ളവരില്‍ മതിപ്പുളവാക്കുംവിധം ഉദാരമതികളായിരിക്കും. സാധുസഹായത്തിനും പൊതുകാര്യങ്ങള്‍ക്കുമൊക്കെ കയ്യയച്ചു സംഭാവന നല്‍കും. ഇത്‌ ഉപഭോക്താക്കളുടെയും പൊതുജനങ്ങളുടെയും ഇടയിലുണ്ടാക്കുന്ന മതിപ്പ്‌ ബിസിനസിന്‌ ഗുണം ചെയ്യും

മറ്റുള്ളവരെ അഭിനന്ദിക്കല്‍

നല്ല കാര്യങ്ങള്‍ ചെയ്‌തവരെ അഭിനന്ദിക്കുന്നതില്‍ യാതൊരു പിശുക്കും കാണിക്കില്ല. ചുരുക്കത്തില്‍ എല്ലാവരുമായി നല്ല ബന്ധം പുലര്‍ത്താന്‍ സമര്‍ത്ഥരാണവര്‍.

മാറ്റത്തിനു തയാര്‍

ബിസിനസില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളോടു തുറന്ന മനസ്സായിരിക്കും അവര്‍ക്ക്‌. വിപണിയിലെ മാറ്റങ്ങള്‍ക്കു വഴങ്ങാന്‍ അവര്‍ മടികാണിക്കുന്നില്ല.
എപ്പോഴും ഉപഭോക്താവ്‌ കേന്ദ്രബിന്ദുഉപഭോക്താവാണു തങ്ങളെ നയിക്കേണ്ടതെന്നു വിശ്വസിക്കുന്നു. ഈ മനോഭാവം ഉപഭോക്താക്കളുമായി നല്ല ബന്ധം സ്ഥാപിക്കുക വഴി ബിസിനസിലെ മല്‍സരത്തി ല്‍ ജയിക്കാന്‍ സഹായിക്കുന്നു.

ടൈം മാനേജ്‌മെന്റ്‌

സമയം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ ശ്രദ്ധിക്കും. ചെയ്യാനുള്ള കാര്യങ്ങളൊന്നും അകാരണമായി അവര്‍ നീട്ടിവെക്കുന്നില്ല. വേഗത്തില്‍ ചിന്തിക്കുകയും തീരുമാനമെടുക്കുകയും ചെയ്യുക വഴി വേഗത്തില്‍ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു

മനുഷ്യവിഭവശേഷി

മനുഷ്യവിഭവശേഷിക്കു പ്രാധാന്യം നല്‍കുന്നു. വരുംകാലങ്ങളില്‍ ഏറ്റവും വിലയേറിയ സ്വത്ത്‌ മനുഷ്യശക്തിയാണെന്ന തിരിച്ചറിവില്‍ ഇതിനായി പണം ചെലവിടും. ജീവനക്കാര്‍ക്കു തുടര്‍ച്ചയായി പരിശീലനങ്ങള്‍ നല്‍കാന്‍ തയാറാകുന്നു.

സിസ്റ്റത്തെക്കുറിച്ച്‌ ചിന്തിക്കുന്നു

തങ്ങളുടെ അസാന്നിധ്യത്തിലും ബിസിനസ്‌ ഭംഗിയായി നടക്കണമെന്നു കാംക്ഷിക്കുന്നു. വ്യക്തമായ രീതികളും വ്യവസ്ഥിതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നു. ഈ സുപ്രധാന സവിശേഷതകളെല്ലാം ഒരു സംരംഭകനെന്ന നിലയില്‍ വിജയം വരിക്കാന്‍ ആവശ്യമാണ്‌. വിജയികളായ സംരംഭകരില്‍ ഇവയെല്ലാം തന്നെ നമുക്ക്‌ കാണാന്‍ കഴിയും.

Also Read

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന്  ആരോപിച്ച്  അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല, 33,000/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല, 33,000/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി തകരാർ പരിഹരിച്ചില്ല, 33,000/- രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം അടയ്ക്കാൻ കോടതി ഉത്തരവ്!

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം അടയ്ക്കാൻ കോടതി ഉത്തരവ്!

ഉപഭോക്താവിനെ കബളിപ്പിച്ച പേപ്പർ ബാഗ്, ടിഷ്യൂപേപ്പർ ഉത്പാദിപ്പിക്കുന്ന ഉപകരണ നിർമ്മാതാവിന് 1.68 ലക്ഷം നഷ്ടപരിഹാരത്തുക അടയ്ക്കാൻ കോടതി ഉത്തരവ്!

ന്യൂ മീഡിയ ആന്റ് ഡിജിറ്റൽ ജേണലിസം കോഴ്സ് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു: ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.

അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

അരൂർ മേഖലയിലെ യാത്രാദുരിതത്തിന് ആശ്വാസമായി അരുക്കുറ്റി-എറണാകുളം ബോട്ട് സർവീസിന് അനുമതി

യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് കേന്ദ്രമോട്ടോർ വാഹന നിയമ പ്രകാരം ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.

നാളെ മുതൽ മദ്യവിലയിൽ വർധനവ്: 10 മുതൽ 50 രൂപ വരെ വില കൂടും 62 ബ്രാൻഡുകൾക്ക് വില കൂടും, 45 ബ്രാൻഡുകൾക്ക് വില കുറയാനും സാധ്യത

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസിൽ

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസിൽ

എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസിൽ

Loading...