എല്ലാ മത്സ്യ ഫാമുകള്‍/ഹാച്ചറി/അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ലൈസന്‍സ് പുതുക്കണം

കേരള മത്സ്യവിത്ത് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുള്ള എല്ലാ മത്സ്യ ഫാമുകള്‍/ഹാച്ചറി/അക്വേറിയം ഷോപ്പുകള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കുന്നതിനാല്‍ ലൈസന്‍സ് പുതുക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
അടുത്ത വര്‍ഷത്തേയ്ക്ക് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ജനുവരി 22 ന് മുന്‍പ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലത്തില്‍ സമര്‍പ്പിക്കണം.
ഫോറം നമ്പര്‍ ഒമ്പതിലുള്ള അപേക്ഷയും ഫോറം നമ്പര്‍ 10, 11 എന്നിവയും പൂരിപ്പിച്ച് പഴയ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും, തിരിച്ചറിയല്‍ രേഖയും ഇതോടൊപ്പം സമര്‍പ്പിക്കണം.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...