ഇവി പഠനത്തിനായുള്ള ആദ്യ വിആര്‍ ലാബുമായി സ്റ്റാര്‍ട്ടപ്പ് ടെക്മാഗി ;വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ റിയാലിറ്റി ലാബ്

ഇവി പഠനത്തിനായുള്ള ആദ്യ വിആര്‍ ലാബുമായി സ്റ്റാര്‍ട്ടപ്പ് ടെക്മാഗി ;വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ റിയാലിറ്റി ലാബ്

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ എഡ്-ടെക് സ്റ്റാര്‍ട്ടപ്പായ ടെക്മാഗി വൈദ്യുതവാഹനങ്ങള്‍ക്കുള്ള പഠനത്തിനായുള്ള കേരളത്തിലെ ആദ്യ വെര്‍ച്വൽ റിയാലിറ്റി ലാബ് അവതരിപ്പിച്ചു. തിരുവനന്തപുരത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിആര്‍. ബിന്ദു ലാബിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.

വൈദ്യുതവാഹനങ്ങളുമായി ബന്ധപ്പെട്ട പഠനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ ദിശാബോധം ഈ ലാബ് നൽകുമെന്ന് മന്ത്രി പറഞ്ഞു.

വി ആര്‍ സാങ്കേതികവിദ്യയിൽ സൈദ്ധാന്തിക അറിവും പ്രായോഗിക പ്രയോഗവും തമ്മിലുള്ള വിടവ് നികത്തി വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠനാനുഭവം വിആര്‍ ലാബ് നൽകുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹായത്തോടെ വിആര്‍ ലാബിന്‍റെ വികസനം സാധ്യമാക്കുകയും, അതുവഴി സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ നിലവാരം ഉയര്‍ത്താനും ടെക്മാഗി ലക്ഷ്യമിടുന്നു.

ഇവി മേഖലയിൽ വിദ്യാര്‍ത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തുന്നതിൽ വിആര്‍ ലാബിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് കമ്പനി സിഇഒ ദീപക് രാജന്‍ പറഞ്ഞു.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ ടെക്മാഗി തയ്യാറെടുക്കുകയാണ്. വിആര്‍ ലാബിൽ കൂടുതൽ വിപുലീകരണവും വികസനവും നടത്താനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായ ലോകത്തെ അക്കാദമിക് പഠനവുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യം വച്ചാണ് 2021 സ്ഥാപിതമായ ടെക്മാഗി പ്രവര്‍ത്തിക്കുന്നത്. പ്രായോഗികവും നൈപുണ്യമുള്ള പഠനമാര്‍ഗങ്ങളെ കേന്ദ്രീകരിച്ചുള്ള സാങ്കേതിക വിദ്യാഭ്യാസ കോഴ്സുകളുടെ വിപുലമായ ശേഖരം വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പ്രദാനം ചെയ്യുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കൊച്ചിയിലെ കാമ്പസിലാണ് ടെക്മാഗിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. കൂടാതെ, കൊച്ചിയിൽ രണ്ട് എക്സ്പീരിയന്‍സ് സെന്‍ററുകളും, ഗുജറാത്തിലെ എ ജെ ഫൗണ്ടേഷനിൽ പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗവും ടെക്മാഗിയ്ക്കുണ്ട്.

46,000-ലധികം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ച്, ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിൽ ഇടം നേടിയ കമ്പനിയാണ് ടെക്മാഗി. കൂടാതെ, 1.5 ലക്ഷം വിദ്യാര്‍ത്ഥികളെ വിവിധ മേഖലകളിൽ ഇവര്‍ പരിശീലിപ്പിക്കുകയും ചെയ്യുന്നു.                 

Also Read

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

കെഎസ്ആർടിസി സാമ്പത്തിക പുനരുജ്ജീവനത്തിന് 75 പ്രായോഗിക നിർദ്ദേശങ്ങൾ; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ടാക്സ് കേരള സമർപ്പിച്ചു

“കെഎസ്ആർടിസി വിഷൻ 2030 – വരുമാന വർധനയ്ക്കും സാമ്പത്തിക പുനരുജ്ജീവനത്തിനുമുള്ള പ്രായോഗിക നിർദ്ദേശങ്ങൾ"

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

എഴുപുന്ന കളിസ്ഥല ഭൂമി ഇടപാട്: വിജിലൻസ് അന്വേഷണം കിഴക്കൻ മേഖല ഓഫീസിന് കൈമാറി; ജോയിന്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ

അന്വേഷണം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ കിഴക്കൻ മേഖല (Eastern Range) അധികൃതർക്ക് കൈമാറി

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

'മഞ്ഞുമ്മൽ ബോയ്സ്' സാമ്പത്തിക തട്ടിപ്പ് കേസ്: 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; സൗബിൻ ഷാഹിർ ഉൾപ്പെടെ പ്രതിപ്പട്ടികയിൽ

നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...