1961 ലെ അഭിഭാഷക നിയമം ഭേദഗതി ചെയ്യാൻ ഇന്ത്യാ സർക്കാർ നീക്കം, പൊതുജനാഭിപ്രായം ക്ഷണിച്ചു

1961 ലെ അഭിഭാഷക നിയമം ഭേദഗതി ചെയ്യാൻ ഇന്ത്യാ സർക്കാർ നീക്കം, പൊതുജനാഭിപ്രായം ക്ഷണിച്ചു

ഇന്ത്യയിലെ നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള നീണ്ട നിരീക്ഷണത്തിന്റെയും നിരന്തരം പരിഷ്കരിക്കുന്ന പ്രക്രിയയുടെ ഭാഗമായിട്ടാണ് 1961 ലെ അഭിഭാഷക നിയമം ഭേദഗതി ചെയ്യാനുള്ള പുതിയ നീക്കം. നീതിയുക്തമായ നിയമ സംവിധാനം, ഉത്തരവാദിത്വപരമായ നിയമ പ്രൊഫഷൻ, ഉയർന്ന നിലവാരമുള്ള നിയമ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമിട്ടാണ് നിയമ കാര്യ വകുപ്പ് പുതിയ കരട് ബിൽ തയാറാക്കിയത്.

നിലവിലുള്ള വെല്ലുവിളികളെ മറികടക്കുന്നതിന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ സമഗ്ര പരിഷ്കാരങ്ങൾ പരിഗണിക്കുന്നു. അഭിഭാഷകരുടെ പെരുമാറ്റവും, അച്ചടക്കവും, ക്ലയന്റുകളുമായുള്ള ഉത്തരവാദിത്വ ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനും പ്രൊഫഷണൽത്വം ഉയർത്തുന്നതിനുമാണ് ഈ ഭേദഗതികൾ ലക്ഷ്യമിടുന്നത്.

പ്രധാന നിർദ്ദേശങ്ങൾ

നിയമവിദ്യാഭ്യാസ നിലവാരം ആഗോള നിലവാരമാക്കുക

പ്രൊഫഷണൽ പെരുമാറ്റത്തിന്റെ കർശന മാനദണ്ഡങ്ങൾ

ക്ലയന്റുകളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ

നിയമവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൂതന മാനദണ്ഡങ്ങൾ

പൊതുജനങ്ങളും നീയമ വിദഗ്ധരും സംഘടനകളും, ഈ 2025 ലെ അഭിഭാഷക (ഭേദഗതി) ബില്ലിന്റെ കരടിന്മേൽ അഭിപ്രായങ്ങൾ 28.02.2025-നകം [email protected] അല്ലെങ്കിൽ [email protected] എന്ന വിലാസത്തിലേക്ക് ഇമെയിൽ വഴി സമർപ്പിക്കണം. അധ്യക്ഷനായിട്ടുള്ള സമിതി ഇക്കാര്യം വിശദമായി പരിശോധിച്ച് പുനഃപരിശോധനയ്ക്കു ശേഷം അന്തിമമാക്കും.

വിശദാംശങ്ങൾക്കായി https://legalaffairs.gov.in/ സന്ദർശിക്കുക.

നിയമം കൂടുതൽ സുതാര്യവും ഉയർന്ന നിലവാരത്തിലുമാക്കാനുള്ള ഈ മാറ്റങ്ങൾ ഇന്ത്യൻ നിയമരംഗത്തിന് പുതിയ അവസരങ്ങൾ തുറക്കുമെന്നാണ് പ്രതീക്ഷ

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

‘പുതുയുഗ കേരളം’ ലക്ഷ്യമിട്ട് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്; മിഷൻ സമുദ്ര, തെക്കൻ കേരള എക്കോണമി കോറിഡോർ ഉൾപ്പെടെ വൻ പ്രഖ്യാപനങ്ങൾ

വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് വികസന കാഴ്ചപ്പാടുകളും സാമ്പത്തിക പുനരുജ്ജീവന പദ്ധതികളും

Loading...