2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; ജി.എസ്.ടി ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയിൽ

2030 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ

2023-24 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി 3.6 ട്രില്യൺ യുഎസ് ഡോളറാണ്. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയായി ആണ് സാമ്പത്തിക വിദഗ്ധര്‍ ഇന്ത്യയെ കാണുന്നത്.

2030–31 സാമ്പത്തിക വർഷത്തോടെ ഇത് 7 ട്രില്യൺ യുഎസ് ഡോളറായി വർധിക്കുമെന്നാണ് പ്രമുഖ മാര്‍ക്കറ്റ് ഗവേഷണ സ്ഥാപനമായ എസ് ആന്റ് പി ഗ്ലോബൽ ഇന്റലിജൻസ് കണക്കാക്കുന്നത്.

ആഗോള ജി.ഡി.പിയിൽ ഇന്ത്യയുടെ പങ്ക് 3.6 ശതമാനത്തിൽ നിന്ന് 4.5 ശതമാനമായി ഉയരുന്നതാണ്. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ഉയർന്ന ഇടത്തരം വരുമാനമുള്ള ഗ്രൂപ്പിലേക്ക് ഉയരുമെന്നും എസ് ആന്റ് പി പ്രവചിക്കുന്നു.

6.7 ശതമാനം വാർഷിക വളർച്ച കൈവരിക്കാന്‍ സാധിച്ചാല്‍ 2030-31 സാമ്പത്തിക വർഷത്തോടെ ഇന്ത്യ ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് മാറുന്നതാണ്.

മികച്ച തുടക്കം പ്രതീക്ഷ

2024-25 സാമ്പത്തിക വർഷത്തിൽ 8.2 ശതമാനം വളർച്ചാ നിരക്കോടെ ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി മാറിയിരിക്കുകയാണ്.

ബിസിനസ് മേഖലയിലെയും ലോജിസ്റ്റിക്‌സിലെയും മെച്ചപ്പെട്ട പ്രകടനവും സ്വകാര്യ മേഖലയില്‍ നിക്ഷേപം വർദ്ധിപ്പിക്കുന്നതും അടക്കമുളള തുടർച്ചയായ പരിഷ്‌കാരങ്ങൾ സമ്പദ് വ്യവസ്ഥ വളരുന്നതിനുളള പ്രധാന ഘടകങ്ങളാണ്.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉയർന്ന ഭക്ഷ്യ വിലപ്പെരുപ്പം പണനയത്തെ പരിമിതപ്പെടുത്തുന്നത് വലിയ വെല്ലുവിളിയാണ്.

ചരക്ക് സേവന നികുതി (ജി.എസ്.ടി) ശേഖരണം എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കായ 2.1 ട്രില്യൺ ഇന്ത്യൻ രൂപയില്‍ ഏപ്രിലിൽ എത്തിയതോടെ 2024–25 സാമ്പത്തിക വർഷത്തില്‍ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

ശക്തമായ വളർച്ചാ സാധ്യതകളും മികച്ച വ്യവസായ അന്തരീക്ഷവും കാരണം ഇക്വിറ്റി വിപണികൾ ചലനാത്മകവും മത്സരാത്മകവുമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 90 ശതമാനവും നടക്കുന്നത് കടൽ മാര്‍ഗമാണ്. ഇതിനായി ശക്തമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും എസ് ആൻഡ് പി ഗ്ലോബൽ റിപ്പോർട്ടിൽ പറയുന്നു.

ചരക്കുകൾക്കും സേവനങ്ങൾക്കുമുള്ള പുതിയ കയറ്റുമതി ഓർഡറുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം വിൽപ്പനയിലും ബിസിനസ് പ്രവർത്തനങ്ങളിലും വിപുലീകരണം സാധ്യമാക്കുന്നതാണെന്നും റിപ്പോര്‍ട്ട്

Also Read

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ജിഎസ്‌ടി വകുപ്പിൽ വമ്പൻ അഴിച്ചുപണി സൂചന: ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ഇന്റലിജൻസ് വിഭാഗത്തിലേക്ക് എത്താൻ നീക്കങ്ങൾ സജീവം; കേന്ദ്ര ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കാനുള്ള ശ്രമം

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ലയൺസ് ജംഗിൾ പാർക്കിൽ അഞ്ചുവയസ്സുകാരന്റെ മരണം; ലയൺസ് സ്ഥാപനത്തിനെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ഗുരുതര ആരോപണങ്ങൾ

ആവശ്യമായ ലൈസൻസും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പാർക്ക് പ്രവർത്തിച്ചതെന്നാണ് കണ്ടെത്തൽ.

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

മാനദണ്ഡങ്ങൾ പാലിക്കാതെ സ്‌കൂളുകൾക്ക് ഈ വർഷം പ്രവർത്തനാനുമതി ഇല്ല: സർക്കാർ കർശന നിലപാട് വേണം

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ആവശ്യമായി

ജി.എസ്.ടി പോർട്ടൽ തകരാർ: 3B ഫയലിംഗിന് ഒരു ദിവസത്തെ സമയം നീട്ടൽ പരിഗണനയിൽ – നികുതിദായകർക്ക് ആശ്വാസ സൂചന

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

₹1,825 കോടി ജിഎസ്ടി റിഫണ്ട് തട്ടിപ്പ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ – രാജ്യത്താകെ അന്വേഷണം വ്യാപകം

Loading...