ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ രാജ്യത്തുടനീളം 100 ചെറു കടകള്‍ തുറക്കാന്‍ ആ‍മസോണ്‍ ഇന്ത്യ

ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ രാജ്യത്തുടനീളം 100 ചെറു കടകള്‍ തുറക്കാന്‍ ആ‍മസോണ്‍ ഇന്ത്യ

ഇന്ത്യയില്‍ ഓണ്‍ലൈന്‍ വിപണിയിഒല്‍ നിന്നും ഓഫ്‌ലൈന്‍ വിപണിയിലേക്ക് കാലെടുത്തുവക്കാന്‍ തയ്യാറെടുക്കുകയാണ് ഓന്‍ലൈന്‍ വാണിജ്യ സ്ഥാപനമായ ആമസോണ്‍. രാജ്യത്തെ പ്രധാന നഗരങ്ങളില്‍. പ്രത്യേക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് മാത്രമായി 100 കിയോസ്കുകള്‍ ആരഭിക്കാനാണ് ആമസോണിന്റെ പദ്ധതി.

കിന്‍ഡില്‍ ഇ- ബുക്ക് റീഡര്‍, എക്കോ സ്പീക്കര്‍, ഫയര്‍ ടി.വി ഡോങ്കിള്‍ തുടങ്ങി ആമസോണിന്റെ എക്സ്‌ക്ലൂസിവ് ഉത്പന്നങ്ങളാവും പ്രധനമായും കിയോസ്കുകള്‍ വഴി വിറ്റഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ആമസൊണ്‍ ബംഗളുരുവില്‍ കിയോസ്കുകള്‍ സ്ഥാപിച്ചിരുന്നു. ഇതണ് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച നോയിഡയിലെ ഒരു മാളില്‍ ആമസോണ്‍ കിയോസ്ക് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

ബംഗളുരുവില്‍ രണ്ടും മുംബൈ, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ ഓരോ കിയോസ്കുകളുമായിരിക്കും ആമസോണ്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുക. കിയോസ്കുകള്‍ വഴി വിറ്റഴിക്കാന്‍ പോകുന്ന ഉത്പന്നങ്ങളുടെ ലൈവ് ഡെമോ നോക്കാനുള്ള സൌകര്യവും ഉണ്ടായിരിക്കും. അമേരിക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ ആമസോന്‍ നേരത്തെ തന്നെ പദ്ധതി രൂപീകരിച്ചിരുന്നു. ഇന്ത്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിന്റെ അദ്യ ഘട്ടമാണ് കിയോസ്കുകള്‍ എന്നാണ് വിലയിരുത്തല്‍.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

Loading...