നിഷ്‌ക്രിയ ആസ്തി കൂടുന്നു: മുദ്ര പദ്ധതിയിലെ വായ്പാവിതരണം നിയന്ത്രിക്കണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം

സൂഷ്മ- ചെറുകിട വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്ന മുദ്ര പദ്ധതിയെ കൂടുതല്‍ ദൃഢതയുള്ളതാക്കണമെന്ന് ബാങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദ്ദേശം. ഈട് നല്‍കാന്‍ ശേഷിയില്ലാത്തതിനാല്‍ സൂഷ്മ, ചെറുകിട വ്യവസായങ്ങള്‍ പലപ്പോഴും സാധാരണ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വെളിയിലാണ്. ഇതു മൂലം ഗ്രാമീണ മേഖലയില്‍ പുതിയ സംരഭങ്ങള്‍ ഉദയം ചെയ്യുന്നത് കുറയുകയോ വലിയ പലിശയ്ക്ക് പണം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കേണ്ടി വരുന്നതിനാല്‍ നഷ്ടത്തിലാവുകയോ ചെയ്യുന്ന സ്ഥിതി വിശേഷമുണ്ടായിരുന്നു. ഇതിന് പരിഹാരമെന്ന നിലയ്ക്കാണ് മുദ്രാ വായ്പകള്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയത്. പ്രധാനമന്ത്രി മുദ്രാ യോജനയുടെ കീഴില്‍ ആരംഭിച്ച പദ്ധതിയ്ക്ക് ഏറെ പ്രചാരവും ലഭിച്ചിരുന്നു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഇത്തരം വായ്പകളിലെ എന്‍ പി എ കൂടിയതിനെ തുടര്‍ന്നാണ് ആര്‍ ബി ഐ യുടെ പുതിയ നിര്‍ദ്ദേശം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയുടെ 3.96 ശതമാനമായിരുന്നു എന്‍ പി എ എങ്കില്‍ ഇക്കുറി അത് 5.28 ശതമാനമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് ഇത്തരം വായ്പകള്‍ പ്രോസസ് ചെയ്യുമ്പോള്‍ തന്നെ ബാങ്കുകള്‍ ജാഗ്രത പാലിക്കണമെന്ന് ആര്‍ ബി ഐ പറയുന്നു.

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി നോർക്ക കാനറാ ബാങ്ക് പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ്.

ജിഎസ്ടി നിയമലംഘനങ്ങൾ തുടരുന്നു; സഹകരണ സംഘങ്ങൾക്ക് പിടിവീഴും, പെനാൽറ്റിയും വലിയ സാമ്പത്തിക പ്രതിസന്ധിയും

Loading...