ബിസിനസുകാര്‍ ശ്രദ്ധിക്കുക; ഇക്കാര്യങ്ങളിലെ ശ്രദ്ധയില്ലായ്മ നിങ്ങളുടെ ബിസിനസിനെ തകർത്തേക്കാം!!

നാട്ടിൽ ബിസിനസുകൾ ഇന്ന് കൂണുപോലെയാണ് മുളച്ച് പൊങ്ങുന്നത്. എന്നാൽ തുടങ്ങുന്ന ഉടൻ പൂട്ടപോകുന്ന സംരംഭങ്ങളാണ് ഇവയിൽ അധികവും. കൃത്യമായ ആസൂത്രണവും വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമില്ലെങ്കിൽ ഏത് ബിസിനസും പരാജയപ്പെട്ടേക്കാം. ഇത്തരത്തിൽ സംരംഭങ്ങൾ വൻ നഷ്ടമായി തീരാനുള്ള ചില സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങൾ ഒരു ഉത്പന്നം, ആപ്ലിക്കേഷൻ അല്ലെങ്കിൽ ഒരു ഉപകരണം പുറത്തിറക്കുന്നുവെന്ന് കരുതുക. നിങ്ങളുടെ ആശയം മികച്ചതായതുകൊണ്ട് മാത്രം ബിസിനസ് വിജയിക്കണമെന്നില്ല. ഉത്പന്നം വാങ്ങാനോ ഉപയോ ഗിക്കാനോ ആളുണ്ടെങ്കിൽ മാത്രമേ സംരംഭം വിജയിക്കൂ. അതുകൊണ്ട് മാർക്കറ്റ് അറിഞ്ഞ് മാത്രം ബിസിനസ് ആരംഭിക്കുക. ആവശ്യമായ പണം ഇല്ലാത്തതാണ് പല ബിസിനസുകളും ആരംഭത്തിൽ തന്നെ അവസാനിപ്പിക്കേണ്ടി വരുന്നതിന് കാരണം. അതുകൊണ്ട് കൃത്യമായ ആസൂത്രണവും ആവശ്യമായ ഫണ്ടും കണ്ടെത്തിയതിന് ശേഷമായിരിക്കണം ബിസിനസിന് തുടക്കും കുറിക്കാൻ. നിങ്ങളുടെ എസ്റ്റിമേറ്റിനേക്കാൾ ഇരട്ടി തുക ചെലവാകും എന്ന് കരുതി വേണം ഫണ്ട് സ്വരൂപിക്കാൻ.

ബിസിനസിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് ടീം അംഗങ്ങൾ. അതുകൊണ്ട് തന്നെ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മികച്ച കഴിവുകളും പ്രവർത്തി പരിചയവുമുള്ളവരായിരിക്കണം ടീം അംഗങ്ങൾ. സമാനമായ ഉല്പന്നമോ സേവനമോ ആയി ഒരു എതിരാളി നിങ്ങൾക്ക് ഉണ്ടെങ്കിൽ, എതിരാളിയ്ക്ക് മുന്നിൽ കീഴടങ്ങുകയല്ല വേണ്ടത്. പകരം എങ്ങനെ നിങ്ങളുടെ ഉത്പന്നത്തെ കൂടുതൽ മികച്ചതാക്കാം എന്ന് കണ്ടെത്തണം. ഇതിനായി ടീം അം ഗങ്ങൾ ഒരുമിച്ച് പ്രയത്നിക്കേണ്ടി വരും. ഇല്ലെങ്കിൽ നിങ്ങളുടെ സംരംഭം പരാജയപ്പെട്ടേക്കാം.

നിങ്ങളുടെ ഉത്പന്നം യൂസർ ഫ്രണ്ട്ലി ആയിരിക്കണം. ആദ്യ ഉപയോ ഗത്തിൽ തന്നെ ഉപഭോക്താക്കൾക്ക് ഇഷ്ട്ടപ്പെട്ടാൽ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരില്ല. ഉത്പന്നം തീർച്ചയായും ക്ലിക്കാകും. സേവനത്തിന്റെ കാര്യത്തിലും ഇതേ രീതി പിന്തുടരുക. ബിസിനസിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ് മാർക്കറ്റിംഗ്. അതുകൊണ്ട് പണം മുഴുവൻ ഉത്പന്നത്തിന്റെ വികസനത്തിന് മാത്രം ഉപയോഗിച്ചതുകൊണ്ട് മാത്രം കാര്യമില്ല. നല്ലൊരു തുക മാർക്കറ്റിംഗിനും ചെലവാക്കണം. മാർക്കറ്റിംഗിലൂടെ സൂപ്പർ ഹിറ്റായിട്ടുള്ള നിരവധി ഉത്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഒരിക്കലും നിങ്ങളുടെ ഉപഭോക്താക്കളെ അവഗണിക്കരുത്. എല്ലായ്പ്പോഴും അവരുടെ ഫീഡ്ബാക്ക് നിങ്ങളുടെ ടീമുമായി പങ്കുവയ്ക്കുക. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ ശ്രമിക്കുക.

Also Read

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണു

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന്  ആരോപിച്ച്  അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

Loading...