മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി നിർബന്ധമായി ഡ്രൈവിംഗ് ടെസ്റ്റ്; ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കര്‍ശന പിഴ – കേന്ദ്ര ഭേദഗതികളുമായി മുന്നോട്ട്

മദ്യപിച്ച് വാഹനമോടിച്ചാൽ ഇനി നിർബന്ധമായി ഡ്രൈവിംഗ് ടെസ്റ്റ്; ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് കര്‍ശന പിഴ – കേന്ദ്ര ഭേദഗതികളുമായി മുന്നോട്ട്

റോഡ് സുരക്ഷയെ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന നിയമത്തില്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഉത്തരവാദിത്തം കൂടുതല്‍ കടുപ്പിക്കും. അമിത വേഗതയും മദ്യപിച്ച് വാഹനമോടിക്കുന്നതും പോലെയുള്ള ഗുരുതര നിയമലംഘനങ്ങള്‍ ആസൂത്രിതമായി ചെറുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം നിയമം കർശനമാക്കുന്നത്.

ഭേദഗതികൾ പ്രകാരം, മദ്യപിച്ചിരിക്കുന്ന സാഹചര്യത്തിൽ വാഹനമോടിച്ച് പിടിക്കപ്പെടുന്നവർക്ക് ഇനി നിർബന്ധമായി വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് നൽകേണ്ടിവരും. അത്തരം ആളുകൾക്ക് ലൈസൻസ് പുതുക്കാനാകുന്നത് ഈ പരീക്ഷ വിജയിച്ച ശേഷമായിരിക്കും. മാത്രമല്ല, 55 വയസിന് മുകളിലുള്ളവർക്ക് ലൈസൻസ് പുതുക്കാനായി പരിശോധനയിൽ പങ്കെടുക്കേണ്ടതുമുണ്ട്.

ഇതോടെ ഡ്രൈവിംഗ് ലൈസൻസിന്റെ യോഗ്യത മാത്രമല്ല, ഡ്രൈവർമാരുടെ സ്വഭാവവും ശീലങ്ങളും പരിശോധിക്കപ്പെടുന്ന ഘട്ടത്തിലേക്ക് ട്രാൻസ്പോർട്ട് നിയമം കടക്കുകയാണ്.

ഇതിനൊപ്പം, ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കുന്നതിന് അടക്കേണ്ട പിഴയും കർശനമാകും. നിലവിൽ ₹2000 മുതൽ ആരംഭിക്കുന്ന പിഴ, ഭേദഗതികൾ പ്രകാരം ഇൻഷുറൻസ് പ്രീമിയത്തിന്റെ 3 മടങ്ങ് ആയിരിക്കും ആദ്യമായിട്ടുള്ള കുറ്റത്തിന്. വീണ്ടും പിടിയിലാകുന്ന കേസുകളിൽ ഈ പിഴ 5 മടങ്ങ് വരെയാകും. ഇതിനിലൂടെ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ റോഡിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് തടയിടാനാകുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

വേഗത പരിധിയിലും വ്യക്തത വരുത്താൻ കേന്ദ്രം ശ്രമിക്കുന്നു. ദേശീയ പാതകൾക്ക് കേന്ദ്രം വേഗപരിധി നിശ്ചയിക്കും. സംസ്ഥാന പാതകൾക്കും മറ്റും സംസ്ഥാനങ്ങൾ വേഗപരിധി നിശ്ചയിക്കും. ഇതിലൂടെ വിവിധ ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന വ്യത്യസ്ത വേഗപരിധികളിൽ നിന്നും ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാകും. മാത്രമല്ല, ഭേദഗതികൾ നടപ്പാക്കുന്നതിലൂടെ പിഴ ഈടാക്കൽ തടസ്സങ്ങളുടെയും റോഡ് എൻഫോഴ്‌സ്‌മെന്റ് അഴിമതിയുടെയും സാധ്യതയും കുറയ്ക്കാമെന്നാണ് വിലയിരുത്തൽ.

ഈ നിർദേശങ്ങൾ മറ്റ് കേന്ദ്ര മന്ത്രാലയങ്ങളുടെ അഭിപ്രായത്തിനായി അയച്ചിട്ടുണ്ട്. അവ ഉൾപ്പെടുത്തി അന്തിമ രൂപത്തിൽ മന്ത്രിസഭക്ക് സമർപ്പിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/CjUtBF9quSZKkxZXxMEXYf?mode=ac_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

നവംബര്‍ ഒന്ന് മുതല്‍ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ പുതിയ പോളിസി എടുക്കുന്നതിനു കെ വൈ സി വിവരങ്ങള്‍ നിര്‍ബന്ധമാണെന്ന് ഐആര്‍ഡിഎഐ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

Loading...