ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന് ആരോപിച്ച് അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

തുറവൂർ: ചേർത്തല സബ് കോടതി എഴുപുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വാഹനങ്ങളും, പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസ് മുറിയിലെ കംപ്യൂട്ടർ, മോണിറ്റർ, സിപിയു, പ്രിന്റർ എന്നിവയും ജപ്തി ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

ചേർത്തല സബ് കോടതിയിൽ കെ. പി. രണദേവ് നൽകിയ വിധി നടപ്പാക്കൽ ഹർജിയിലാണ് സബ് ജഡ്ജി എസ്. ലക്ഷ്മി ഈ നിർണ്ണായക വിധി പുറപ്പെടുവിച്ചത്. അദാലത്ത് ചുമതലപ്പെടുത്തിയ ആമീൻ നാളെ (27.02.2025) പഞ്ചായത്ത് ഓഫീസിലെത്തി ഈ വിധി നടപ്പാക്കും.

2010-ലാണ് ഈ കേസിനാസ്പദമായ സംഭവമുണ്ടായത്. എഴുപുന്ന രജിൻ നിവാസിൽ കെ. പി. രണദേവ് ഉടമസ്ഥനായ പന്നി ഫാം, അനധികൃതമാണെന്ന് ആരോപിച്ച് കേരളത്തിലെ പ്രമുഖ കക്ഷിയൂടെ രാഷ്ട്രീയ പ്രവർത്തകരും, പഞ്ചായത്ത് അധികൃതരും ചേർന്ന് ഫാമിലെ പന്നികളെ പിടിച്ചുകൊണ്ടുപോയിരുന്നു.

സംഭവത്തെ തുടർന്ന് രണദേവ് ഹൈക്കോടതിയെ സമീപിക്കുകയും, 3.5 ലക്ഷം രൂപ നഷ്ടപരിഹാരം എഴുപുന്ന പഞ്ചായത്തിൽ നിന്ന് വാങ്ങുകയും ചെയ്തു. എന്നാൽ, കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണദേവ് ചേർത്തല സബ് കോടതിയിൽ OS  No 80/2010 എന്ന നമ്പറിൽ ഒരു കേസ് ഫയൽ ചെയ്തു.

രണ്ടാം ഘട്ട കേസിൽ, 3 ലക്ഷം രൂപയുടെ അധിക നഷ്ടപരിഹാരവും, അതിനു 12% പലിശയും എഴുപുന്ന പഞ്ചായത്ത് രണദേവിന് നൽകണമെന്ന് കോടതി നിർദേശിച്ചു.

പഞ്ചായത്ത് ഈ തുക സമയത്തിന് നൽകാതിരുന്നതിനെ തുടർന്ന് 2024-ൽ രണദേവ് വീണ്ടും 8,43,790 രൂപയുടെ വിധി നടപ്പാക്കൽ ഹർജിയുമായി കോടതിയെ സമീപിച്ചു.

ചേർത്തല സബ് കോടതി, ഈ തുക നൽകുന്നതുവരെ, പഞ്ചായത്തിൻ്റെ തായ രണ്ട് വാഹനങ്ങൾ ആയ KL 32T 4254, KL 32S 7063 എന്നിവ ജപ്തി ചെയ്യാനും, പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറിയുടെ മുറിയിലെ കംപ്യൂട്ടർ, മോണിറ്റർ, സിപിയു, പ്രിന്റർ എന്നിവയും ജപ്തി ചെയ്യാനും ഉത്തരവിട്ടു.

കോടതി ചുമതലപ്പെടുത്തിയ ആമീൻ നാളെ (27.02.2025) പഞ്ചായത്ത് ഓഫീസിലെത്തി വിധി നടപ്പാക്കും.

രണ്ടാം ഘട്ട നഷ്ടപരിഹാരം അടക്കാൻ പഞ്ചായത്ത് നിർബന്ധിതമാണെന്നും,ഈ തുക നൽകുന്നത് വരെ കർശനമായ വിധി നടപ്പിലാക്കേണ്ടതുണ്ടെന്നും രണദേവിന്റെ അഭിഭാഷകർ വാദിച്ചു. എഴുപുന്ന പഞ്ചായത്ത് ഇതുവരെ നഷ്ടപരിഹാര തുക നൽകാൻ തയ്യാറാകാത്തതിനെ അടിസ്ഥാനമാക്കിയാണ് ജപ്തി നടപടിക്ക് കോടതി അനുമതി നൽകിയത്. 

വാദിക്കു വേണ്ടി ചേർത്തല ബാറിലെ മുതിർന്ന അഭിഭാഷകരും സെൻട്രൽ ഗവൺമെൻറ് നോട്ടറിയും ആയ അഡ്വ. ഡി. വിനോദ്, അഡ്വ. ബിൻസി വിനോദ് എന്നിവർ കോടതിയിൽ ഹാജരായി. 

ഇത് ഒരു സർക്കാർ സ്ഥാപനത്തിനെതിരായ അപൂർവമായ വിധികളിലൊന്നാണ്.  കാരണം പഞ്ചായത്തിന്റെ ആസ്തികൾ ജപ്തി ചെയ്യുന്നതിനുള്ള ഉത്തരവ് കോടതി നൽകിയത് വളരേ പ്രധാനപ്പെട്ട ഒന്നുതന്നെയാണ്. 

നഷ്ടപരിഹാരം നൽകാൻ കോടതി നിർദേശിച്ചിട്ടും അത് നടപ്പിലാക്കാത്തതിന്റെ ഫലമായി ഒരു പഞ്ചായത്തിന്റെ വസ്തുവകകൾ നിയമപരമായി പിടിച്ചെടുക്കുന്നത് അപൂർവമാണ്.

കോടതി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ പഞ്ചായത്ത് ഓഫീസിലെത്തി ജപ്തി നടപടികൾ ആരംഭിക്കും. പഞ്ചായത്തിൻ്റെ സാധനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള നടപടികൾ ഉടൻ തുടങ്ങും.

ഈ സംഭവത്തിന് പിന്നാലെ പഞ്ചായത്തിൽ വലിയ ഭിന്നതയും അഭിപ്രായ ഭേദങ്ങളും ഉയർന്നിരിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയിലേക്കും ജില്ലാ ഭരണാധികാരികളിലേക്കും കൂടുതൽ നിയമനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/BVCuJEGztjZEOH43iPSHhA

Also Read

നടപ്പാതകള്‍ കേന്ദ്രികരിച്ചുള്ള അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം: കണയന്നൂര്‍ താലൂക്ക് വികസന സമിതി യോഗം

എസി റിപ്പയർ ചെയ്ത് നൽകിയില്ല മുപ്പതിനായിരം രൂപ പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ആലപ്പുഴ ബൈപ്പാസിന്റെ ബീച്ച് ഭാഗത്തെ നിർമാണത്തിലിരുന്ന ഉയരപ്പാതയുടെ ഗർഡറുകൾ തകർന്നുവീണു

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

എഴുപുന്ന പഞ്ചായത്തിൽ ജപ്തി നടത്താനാകാതെ ഉദ്യോഗസ്ഥൻ : വാഹനങ്ങൾ കാണാനില്ല; സെക്രട്ടറിയുടെ പൂട്ടിക്കിടന്ന ഓഫീസിനു മുന്നിൽ കാത്തുനിന്നശേഷം ഉദ്യോഗസ്ഥൻ മടങ്ങി

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന്  ആരോപിച്ച്  അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന് ആരോപിച്ച് അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

ബിസിനസ് സ്ഥാപനം അനധികൃതമാണെന്ന് ആരോപിച്ച് അടച്ചുപൂട്ടൽ: എഴുപുന്ന പഞ്ചായത്തിന്റെ രണ്ട് വാഹനങ്ങളും ഓഫീസ് കംപ്യൂട്ടറും ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

വിവാഹിതരായവരുടെ വിലാസം നൽകി കബളിപ്പിച്ചു, മാട്രിമോണി സ്ഥാപനം നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു, ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

കേരളാ ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് കുടിശ്ശിക നിവാരണ അദാലത്തുകൾ സംഘടിപ്പിക്കുന്നു

Loading...