ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ്

ഈ സാമ്പത്തിക വർഷം മുതൽ വ്യാപാരി, വ്യവസായികളുടെ വാർഷിക റിട്ടേണുകളിൽ സൂക്ഷ്മ പരിശേ‍ാധന വേണ്ടെന്നും പകരം ഓഡിറ്റിങ് മതിയെന്നും സംസ്ഥാന ജിഎസ്ടി വകുപ്പ് തീരുമാനിച്ചു. കേന്ദ്ര വകുപ്പിന്റേതിനു തുല്യമായ സംവിധാനം എന്ന നിലയിലാണു മാറ്റമെന്നു ജിഎസ്ടി അഡീഷനൽ കമ്മിഷണർ  ഉത്തരവിൽ അറിയിച്ചു. പുതിയ സംവിധാനത്തിൽ റിട്ടേൺ ഒ‍ാഡിറ്റ് ചെയ്യാൻ ഉദ്യേ‍ാഗസ്ഥരുടെ സംഘം വ്യാപാരികളുടെ സ്ഥാപനത്തിലേക്കു ചെല്ലും.

നിലവിൽ ജില്ലാതലത്തിൽ ജിഎസ്ടി അസസ്മെന്റ് വിഭാഗമാണ് റിട്ടേണുകൾ പരിശേ‍ാധിക്കുന്നത്. താലൂക്ക് തലത്തിലും റിട്ടേൺ സ്വീകരിക്കാൻ സൗകര്യമുണ്ട്. സൂക്ഷ്മ പരിശേ‍ാധനയിൽ അപാകതകൾ കണ്ടെത്തിയാൽ നേ‍ാട്ടിസ് നൽകി അതു പരിഹരിക്കാൻ സൗകര്യമെ‍ാരുക്കുകയാണു ചെയ്യുന്നത്. ജിഎസ്ടി നടപ്പാക്കിയതിനൊപ്പം ആരംഭിച്ച സൂക്ഷ്മപരിശേ‍ാധന പെട്ടെന്നു നിർത്തുന്നതു നടപടിക്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അപാകതകൾക്കും കാരണമാകുമെന്നു ജീവനക്കാർക്കിടയിൽ ആശങ്കയുണ്ട്.

എങ്കിലും ജീവനക്കാരുടെ ജോലി ഭാരവും റിട്ടേണുമായി ബന്ധപ്പെട്ടു കച്ചവടക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും കുറയ്ക്കുമെന്നാണു വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം, ഓഡിറ്റിനായി നിലവിൽ പ്രത്യേക വിഭാഗമില്ല. 2017–18, 2018–19, 2019–2020 സാമ്പത്തിക വർഷങ്ങളിലെ റിട്ടേണുകളിൽ നേ‍ാട്ടിസ് അയച്ചതിനാൽ അവയിൽ സൂക്ഷ്മപരിശേ‍ാധന സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തു മൂന്നര ലക്ഷം പേരാണു ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യുന്നത്. ഇതിൽ 60,000 പേർ രണ്ടരക്കേ‍ാടി രൂപയിലധികം വിറ്റുവരവുള്ളവരാണ്.

Also Read

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

കേരളം കുടിക്കുന്ന ചായ സുരക്ഷിതമാണോ? മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി

മായം ചേർത്ത ചായപ്പൊടി നിർമ്മാണ കേന്ദ്രം കണ്ടെത്തി; നിരോധിത നിറവും രാസവസ്തുക്കളും ഉപയോഗിച്ചതായി കണ്ടെത്തൽ

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റുമാരുടെ സേവനം രാജ്യത്തിന്റെ വികസനത്തിന് കരുത്താകുന്നു: മന്ത്രി എം. ലിജു

ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (TCPAK) സംഘടിപ്പിച്ച സെമിനാർ

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

Loading...