ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കുള്ള മുന്നറിയിപ്പുമായി സ്റ്റേറ്റ് GST ഡിപ്പാർട്ടമെന്റ്.

ജി എസ് ടി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കുള്ള മുന്നറിയിപ്പുമായി സ്റ്റേറ്റ് GST ഡിപ്പാർട്ടമെന്റ്.

ജി എസ് ടി നികുതി പിരിവ് അവലോകനം ചെയ്തപ്പോള്‍ മൂന്നു ലക്ഷം വരുന്ന രജിസ്‌ട്രേഷനുള്ള കച്ചവടക്കാരില്‍ ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തോളം പേര്‍ കൃത്യ സമയത്ത് ജിഎസ്ടിആര്‍3ബി റിട്ടേൺ ഫയല്‍ ചെയ്ത് നികുതി അടയ്ക്കാത്തതായി കാണുന്നുന്നതായി GST വകുപ്പ് പത്രകുറിപ്പിലോടെ അറിയിച്ചു.

നികുതി പണം ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്നതായതിനാല്‍ ആ പണം അടയ്ക്കാത്തവരില്‍ നിന്നും പിരിച്ചെടുക്കുതിന് നികുതി നിയമത്തില്‍ കര്‍ശന വ്യവസ്ഥകളാണുള്ളത്. 125 ാം വകുപ്പ് പ്രകാരം ഓരോ റിട്ടേൺ വൈകുതിനും അന്‍പതിനായിരം രൂപ വരെ ജനറല്‍ പെനാല്‍റ്റി ആയി ഈടാക്കാവുതാണ്. നിയമത്തെ പറ്റിയുള്ള അറിവിന്റെ അഭാവത്താല്‍ ചെറുകിട കച്ചവടക്കാര്‍ ബുദ്ധിമുട്ടാൻ സാദ്ധ്യതയുള്ളതിനാല്‍ റിട്ടേൺ ഫയല്‍ ചെയ്യാത്തവര്‍ക്ക് മുറിയിപ്പ് നല്‍കാന്‍ റിട്ടേൺ ഫയല്‍ ചെയ്യാത്തവരുടെ ഒരു ലിസ്റ്റ് www.keralataxes.gov.in വെബ്‌സൈറ്റില്‍ എല്ലാ മാസവും റിട്ടേൺ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിക്ക് ശേഷം പ്രസിദ്ധീകരിക്കുതായിരിക്കുമെന്നും ഡിപ്പാർട്മെന്റ് അറിയിച്ചു.

ഇതുവരെ 125 ാം വകുപ്പ് പ്രകാരം ജനറല്‍ പെനാല്‍റ്റി നോട്ടീസ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ഡിസംബര്‍ 1 ാം തീയതിക്കകം റിട്ടേൺ ഫയല്‍ ചെയ്ത് ജനറല്‍ പെനാല്‍റ്റി നടപടികളില്‍ നിന്നും ഒഴിവാകാവുതാണ്. കച്ചവടം നിര്‍ത്തിയാല്‍ ഉടന്‍ തന്നെ GST പോര്‍ട്ടലില്‍ കയറി റിട്ടേണുകള്‍ ഫയല്‍ ചെയ്ത് രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനുള്ള അപേക്ഷ ഫയല്‍ ചെയ്യേണ്ടതാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് സംസ്ഥാന ജിഎസ്ടി ജില്ല ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ പരാതി സമര്‍പ്പിക്കാവുന്നതാണെന്നും പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.

Also Read

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ജിഎസ്ടി വളർച്ചയിൽ രാജ്യത്ത് ഒന്നാമത് ഹരിയാന; കർശന നിരീക്ഷണവും ഡാറ്റാ അധിഷ്ഠിത എൻഫോഴ്‌സ്‌മെന്റും വിജയമന്ത്രം

ഹരിയാനയുടെ നേട്ടം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ലോക പരിസ്ഥിതി ദിനം: ടാക്സ് ടവറിൽ വൃക്ഷത്തൈ നട്ടും ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്

ജിഎസ്ടി കമ്മീഷണർ ശ്രീ. പി. ബി. നൂഹ്, ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് വൃക്ഷത്തൈ നട്ടു.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...