വ്യാപാരി സമൂഹത്തെ എരിതീയിൽ നിന്ന് വറചട്ടിയെലേക്ക് എറിഞ്ഞു കൊണ്ട് ജി എസ് ടി സംവിധാനത്തിൽ പുതിയ മാറ്റങ്ങളുമായി വീണ്ടും അധികാരികൾ.

വ്യാപാരി സമൂഹത്തെ എരിതീയിൽ നിന്ന് വറചട്ടിയെലേക്ക് എറിഞ്ഞു കൊണ്ട് ജി എസ് ടി സംവിധാനത്തിൽ പുതിയ മാറ്റങ്ങളുമായി വീണ്ടും അധികാരികൾ.
വ്യാപാരികൾ അവർക്ക് ലഭിക്കുന്ന ബില്ല്കളിൻമ്മേൽ ലഭ്യമായിട്ടുള്ള ജി എസ് ടി ക്രെഡിറ്റ് അവർ നൽകാനുള്ള ജി എസ് ടി ബാധ്യതയിൽ തട്ടിക്കിഴിക്കുന്നതിന് മുമ്പ് അയാൾക്ക് വിറ്റ സ്ഥാപനം അയാളുടെ റിട്ടേണിൽ പ്രസ്തുത ബില്ല് കാണിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമേ  എടുക്കാവൂ . ഇങ്ങനെ ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന ക്രഡിറ്റിന്റെ 20% വരെ കുറവ് അനുവദിച്ചുതരും അതിൽ കൂടുതൽ ശതമാനം ഇൻപുട്ട് ബില്ലുകളും ഇയാളുടെ ജി എസ് ടി ആർ 2 എ യിൽ വന്നിട്ടില്ല എങ്കിൽ അയാൾക്ക് ലഭ്യമായ ക്രെഡിറ്റ് ആനുപാതീകമായി കുറവ് ചെയ്തു വേണം റിട്ടേൺ ഫയൽ ചെയ്യാൻ. കഴിഞ്ഞ ദിവസം ഇറങ്ങിയ കേന്ദ്ര സർക്കാർ വിജ്ഞാപനം 49/2019ൽ ആണ് ഇങ്ങനെ പറയുന്നത്.
ഉദാ. ഒരാൾക്ക് 1,500/- രൂപ കണക്ക് പ്രകാരം ഇൻപുട്ട് കിട്ടാനുണ്ട് എന്നിരിക്കെ അയാൾക്ക് വിൽപ്പന നടത്തിയ 500രൂപ ജി എസ് ടി വരുന്ന ബില്ല് നൽകിയ കച്ചവടക്കാരൻ റിട്ടേൺ സമർപ്പിച്ചില്ല എന്നു വന്നാൽ ഇയാൾ 1,500/- രൂപയുടെ സ്ഥാനത്ത് 1,200/- രൂപയേ ( 1000/- രൂപയുടെ120%) എടുക്കാവൂ. 
ഇത്തരം പരിശോധനകൾ എത്രത്തോളം പ്രായോഗികമാണ് എന്നത് കണ്ടറിയണം.
നിലവിൽ ഒരു വശത്ത് കയറ്റുമതിക്കാർ, വാങ്ങുന്ന സാധനങ്ങളുടെ ജി എസ് ടിയും വിൽക്കുന്ന സാധനത്തിന്റെ ജി എസ് ടി യും തമ്മിൽ അന്തരം ഉള്ളവർ തുടങ്ങിയ സ്ഥാപനങ്ങൾ അവർക്ക് അനുവദനീയമായ റീഫണ്ട് പോലും ക്ര്ത്യമായി കിട്ടാത്ത സാഹചര്യം നേരിടുമ്പോൾ മറുവശത്ത് രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ കഷ്ടപ്പെടുന്നു എന്ന് സർക്കാർതന്നെ സമ്മതിച്ചു ദിനംപ്രതി എന്നോണം പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്നു. 
ജി എസ് ടി സംവിധാനത്തിന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് സർക്കാരിന് ഇനിയും മനസ്സിലായിട്ടില്ല എന്ന് വേണം ഇത്തരം തുഗളക്ക് പരിഷ്കാരങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.
ഇപ്പോഴും ജി എസ് ടി പോർട്ടലിൽ ഒരു സ്ഥാപനത്തിന് കിട്ടാനുള്ളതും അടയ്ക്കാനുള്ളതുമായ ബില്ലുകളും ക്രെഡിറ്റ്/ഡെബിറ്റ് നോട്ടുകൾ സംബന്ധിച്ച് വിവരം നൽകാൻ പറ്റിയ വിധം സജ്ജമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് മറച്ച് വെച്ച് ഇത്തരം ചെപ്പടി വിദ്യകൾ ഈ സംവിധാനത്തിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കുകയേ ഉള്ളൂ.
ഇതിനു പുറമേ മറ്റൊരു പ്രധാന വിഷയം റീഫണ്ട് ആണ്. ഒരു സ്ഥാപനം 12 അല്ലെങ്കിൽ18 അല്ലെങ്കിൽ 28 ശതമാനം ടാക്സ് ഉള്ള വസ്തുക്കൾ ഉപയോഗിച്ച് HSN പ്രകാരം 5 ശതമാനം ടാക്സ് ഉള്ള ഒരു സാധനം ഉണ്ടാക്കുകയോ അല്ലെങ്കിൽ മുകളിൽ പറഞ്ഞ കൂടിയ നികുതി നൽകി വാങ്ങിയ വസ്തുക്കൾ സർക്കാരിന്റെ ഏതെങ്കിലും വിജ്ഞാപനം പ്രകാരം കുറഞ്ഞ റേറ്റിൽ വിൽപ്പന നടത്തുന്ന സാഹചര്യം ഉദാ: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അല്ലെങ്കിൽ മറ്റു റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങിയവയ്ക്ക് നോട്ടിഫിക്കേഷൻ പ്രകാരം കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തുക. അതുപോലെ നികുതി നൽകി വാങ്ങിയ വസ്തുക്കൾ കയറ്റുമതി അല്ലെങ്കിൽ കയറ്റുമതി മേഘലയിൽ വിൽക്കൽ  തുടങ്ങിയ സാഹചര്യത്തിൽ റീഫണ്ടിന് അർഹത ഉണ്ട്. ജി എസ് ടി നിയമപ്രകാരം ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഉടനെ തന്നെ 90% റീഫണ്ട് നൽകും എന്നാണ് ബാക്കി ഉദ്യോഗസ്ഥർ പരിശോധന നടത്തി കാലതാമസം ഇല്ലാതെ നൽകും എന്നും. എന്നാൽ നിയമം നടപ്പിലായി രണ്ടു വർഷം പിന്നിടുമ്പോഴും ഈ സംവിധാനം ശരിയായി പ്രാവർത്തികമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
ഇതുപോലുള്ള സംവിധാനത്തിന്റെ പ്രശ്നം ഒരു വശത്ത് നിൽക്കുമ്പോൾ മറുവശത്ത് ഉദ്യോഗസ്ഥ തലത്തിൽ അസസ്മെന്റ് പ്രക്രിയ എങ്ങനെ വേണം എന്ന് ഇന്ന് വരെ ഒരു രൂപവും ഉണ്ടായിട്ടില്ല. 
പലപ്പോഴും സിസ്റ്റം ജനറേഷനിലൂടെ പലതരത്തിലുള്ള കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് വരുന്നു. എന്നാൽ എന്നാൽ പിന്നീട് ഇറങ്ങിയ നോട്ടിഫിക്കേഷൻ പ്രകാരം ആ നോട്ടീസ് നിലനിൽക്കുന്നതാവില്ല. 
2013-14 വർഷത്തെ വാറ്റ് നിയമപ്രകാരം യാതൊരു തുമ്പും വാലും ഇല്ലാത്ത കേരള ബജറ്റിൽ കാണുന്ന തുകയേക്കാൾ വലിയ തുക ഡിമാന്റ് ആക്കി സിസ്റ്റം ജനറേഷനിലൂടെ വന്ന നോട്ടീസ് ഉദ്യോഗസ്ഥർ എന്താണ് എന്തിനാണ് എന്ന് പോലും നോക്കാതെ നിലവിലുള്ളതും അടച്ചു പോയതുമായ വ്യാപാരികൾക്ക് അയക്കുകയും അതിനെത്തുടർന്ന്
അടുത്ത ദിവസങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് ചില ചെറുകിട വ്യാപാരികൾ ആത്മഹത്യ ചെയ്യുകയും തുടർന്ന് വ്യാപാരികൾ ഹർത്താൽ വരെ ആചരിക്കുന്നതും കണ്ട്. അപ്പോളാണ് സംസ്ഥാന ധനകാര്യ മന്ത്രിയുടെ ഇടപെടൽ ഉണ്ടാവുകയും ഇത്തരം സകല നോട്ടീസുകളും പിന്വലിച്ചു കൊണ്ട് ഉത്തരവ് ഇറക്കുകയും ചെയ്യാൻ തയ്യാറായത്.
മറ്റൊരു വസ്തുത സാധാരണ ചെറുകിട കച്ചവടക്കാർ ബാങ്ക് ലോൺ അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും ആവശ്യത്തിനായി ക്ര്ത്യമായ അറിവില്ലാതെ പോയി ജി എസ് ടി നമ്പർ എടുക്കും അതുപോലെ മറ്റൊരു കൂട്ടർ ജി എസ് ടി നമ്പർ എടുക്കും പ്രത്യേകിച്ച് കച്ചവടം ഒന്നും ഉടനെ നടത്താതെ പിന്നെ ആവാം എന്ന് വച്ചിരിക്കും എന്തെങ്കിലും കച്ചവടം ആയിട്ട് ജി എസ് ടി റിട്ടേൺ ചെയ്യാം എന്ന് കരുതി ഇരിക്കും. മറ്റൊരു കൂട്ടർ ചെറിയ രീതിയിൽ കച്ചവടം നടത്തി എങ്കിലും വരുമാനം ഒന്നും ആയില്ല അതൊക്കെ ആയിട്ട് ജി എസ് ടി റിട്ടേൺ ചെയ്യാം എന്ന് കരുതി മാറ്റിവച്ചവർ .. ഇവരുടെ കാര്യം ആണ് ഏറ്റവും ദയനീയം. റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞാൽ വെറും 10 രൂപ അടയ്ക്കേണ്ട ആൾക്ക് പോലും ഒരു ദിവസത്തേക്ക് 50 രൂപ വീതവും ഒരു കച്ചവടവും ഇല്ലാത്തവർക്ക് ഓരോ ദിവസവും 20 രൂപ വീതം എന്നാണോ റിട്ടേൺ സമർപ്പിക്കുന്നത് അന്ന് വരേയും ദിവസം പ്രതി ഈ പിഴ ഇരട്ടിച്ചു ലക്ഷങ്ങൾ പിഴ അടക്കാൻ കെട്ട് താലി വരെ വിറ്റിട്ടും പിഴ അടച്ച് തീരാതെ തളർന്ന് നിൽക്കുന്ന കാഴ്ച.
 ജി എസ് ടി ക്ക് മുന്പ് സർവ്വീസ് ടാക്സിൽ അല്ലെങ്കിൽ വാറ്റിൽ ഇത്തരം പിഴ അടക്കുന്ന സംവിധാനം ഉണ്ടായിരുന്നു എന്നാൽ അതെല്ലാം നികുതി ബാധ്യത ഇല്ലാത്ത സാഹചര്യത്തിൽ അല്ലെങ്കിൽ ചെറിയ തുക നികുതി ബാധ്യത ആയി വരുന്നവർക്ക് പരമാവധി ഒരു തുക പിഴ അവരുടെ ബാധ്യതയ്ക്ക് ആപേക്ഷികമായി അടച്ചാൽ മതിയായിരുന്നു എന്നാൽ ജി എസ് ടി യിൽ അങ്ങനെ ഒന്ന് ഇല്ല.
corrections needed:
1)ജി എസ് ടി നെറ്റ് വർക്ക് എന്ന സംവിധാനം ആണ് ജി എസ് ടി യുടെ സോഫ്റ്റ്‌വെയർ ഉൾപ്പെടേയുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നാൽ 2017 ജൂലൈ മാസം ഈ സംവിധാനം നപ്പിലാക്കിയ സമയത്ത് തന്നെ ഇത് ശരിയായല്ല എന്ന് ജി എസ് ടി കൗൺസിൽ വിലയിരുത്തുകയും ഈ കമ്പനി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരും എന്ന് പറഞ്ഞിരുന്നു എന്നാൽ നാളിതുവരെ നടപ്പാക്കിയിട്ടില്ല. അത് ഉടൻ നടപ്പാക്കുക
2) വാങ്ങൽ സംബന്ധിച്ച വിവരങ്ങളും വിൽപ്പന സംബന്ധിച്ച വിവരങ്ങളും സിസ്റ്റത്തിൽ തന്നെ വരികയും അത് പരിശോധിച്ച് വ്യാപാരികൾ നികുതി അടയ്ക്കാൻ കഴിയുന്ന തരത്തിൽ സോഫ്റ്റ്‌വെയർ ക്രമീകരിക്കുക
3) റീഫണ്ട് സംവിധാനം നിയമത്തിൽ പറയുന്നത് പോലെ താമസം ഇല്ലാതെ ലഭ്യമാക്കാനുള്ള സംവിധാനം ഉടൻ നടപ്പാക്കുക.
3) ഉദ്യോഗസ്ഥ തലത്തിൽ അസസ്മെന്റ് പ്രക്രിയ എങ്ങനെ വേണം സോഫ്റ്റ്‌വെയർ ക്രമീകരിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ അടിയന്തരമായി നടപടികൾ സ്വീകരിക്കുക
4) ചെറുകിട സ്ഥാപനങ്ങളെ പിഴ അടുപ്പിച്ച് ആത്മഹത്യയ്ക്ക് ഒരുക്കുന്ന കാഴ്ചപ്പാട് മാറ്റി  രാജ്യത്തിന്റെ സമഗ്രമായ വളർച്ച സാധ്യമാകാൻ സാധാരണക്കാരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തിയാൽ മാത്രമേ സാധ്യമാകൂ
5) രാജ്യത്ത് ആകെ ഒരു കോടി നാല് ലക്ഷത്തോളം സ്ഥാപനങ്ങൾ ജി എസ് ടി യിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാൽ നിലവിലുള്ള സോഫ്റ്റ്‌വെയർ പ്രകാരം ഒന്നര ലക്ഷം പേർക്ക് മാത്രമെ ഒരു സമയത്ത് പോർട്ടലിൽ കയറാൻ കഴിയുകയുള്ളൂ. ഇത് മൂലം റിട്ടേൺ സമർപ്പിക്കേണ്ട അവസാന തിയതികളിൽ തിരക്ക് കാരണം സൈറ്റ് പ്രവവത്തന രഹിതമാകുകയും വ്യാപാരികൾക്ക് ്് അവരുടേതല്ലാത്ത കാരണത്താൽ ലേറ്റ് ഫീ നൽകേണ്ടിവരികയും ചെയ്യുന്നു. അതുകൊണ്ട് സോഫ്റ്റ്‌വെയർ സംവിധാനം രജിസ്റ്റർ ചെയ്ത എല്ലാവർക്കും സംഗമമായി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുന്ന വിധം സജ്ജമാക്കണം
(ലേഖകൻ പ്രമുഖ ടാക്സ് പ്രാക്ടീഷണറും ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സസ് അസോസിയേഷൻ വൈസ്പ്രസിഡണ്ടുമായ ജേക്കബ് സന്തോഷ് ആണ്.)

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

Loading...