അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ചികിത്സാ ചെലവ് നിയമപരമായി നൽകാൻ ചുമതലപ്പെട്ട ഇൻഷുറൻസ് കമ്പനി അത് നൽകാതിരിക്കുന്നത് അധാർമികമായ വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 

ഡൽഹി ആസ്ഥാനമായ നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനി 36,965/- രൂപ ഉപഭോക്താവിന് നഷ്ട്ടപരിഹാരമായി നൽകണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി. എറണാകുളം കോതമംഗലം സ്വദേശി ഡോൺ ജോയ്, നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്കെതിരെ സമർപ്പിച്ച കേസിലാണ് ഉത്തരവ്.

ഫെഡറൽ ബാങ്ക് വഴിയാണ് പരാതിക്കാരൻ ഇൻഷുറൻസ് പോളിസി എടുത്തത്.

നിവ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 'മാക്സ് ഹെൽത്ത്' എന്ന പോളിസിയാണ് പരാതിക്കാരൻ എടുത്തത്. പോളിസി കാലയളവിൽ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. 21965/- രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈംമിനായി രേഖകൾ സമർപ്പിച്ചു. മറ്റു ചില രേഖകൾ കൂടി വേണം എന്ന് ആവശ്യത്തെ തുടർന്ന് അതും പരാതിക്കാരൻ സമർപ്പിച്ചു. എന്നാൽ ക്ലൈം ഇൻഷുറൻസ് കമ്പനി അനുവദിച്ചില്ല. തുടർന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകൾ പ്രകാരമാണ് ഇൻഷുറൻസ് തുക നിരസിച്ചതെന്ന്‌ ഇൻഷുറൻസ് കമ്പനി കോടതിയിൽ വാദം ഉയർത്തി. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും ഇൻഷുറൻസ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറൽ ബാങ്ക് ബോധിപ്പിച്ചു.

 അവൃക്തമായ കാരണങ്ങൾ പറഞ്ഞു ഇൻഷുറൻസ് ക്ലെയിം നിഷേധിക്കുന്നത് പോളിസിയുടെ ലക്ഷ്യത്തെ തന്നെ തകർക്കുന്നു. സാധാരണ ഉപഭോക്താക്കൾ ഇതുമൂലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഇൻഷുറൻസ് കമ്പനികൾ അവരുടെ നിയമപരമായി ചുമതലയിൽ നിന്നും പിന്മാറുന്നത് അന്യായമാണെന്ന്

ഡി. ബി ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 

പരാതിക്കാരന് വേണ്ടി അഡ്വ.ടോം ജോസഫ് കോടതിയിൽ ഹാജരായി

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...

https://chat.whatsapp.com/Bu8DiAyIc87KEBroNkflw4

Also Read

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

Loading...