ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശിക 50 കോടി രൂപ അടക്കണം; മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശിക 50 കോടി രൂപ അടക്കണം; മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകം ജി.എസ്.ടി കുടിശ്ശികയായി 50 കോടി രൂപയോളം അടക്കാനുണ്ടെന്ന് ജി.എസ്.ടി അധികൃതർ ഹൈകോടതിയിൽ.

ചാരിറ്റി സംഘടനയെന്ന വ്യാജേന പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് ഐ.എം.എ. ഹോട്ടലുകളും ബാറുകളുമുള്ള സംഘടനയാണിത്.

കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ മാത്രം ഐ.എം.എ. വിവിധ സ്‌കീമിലൂടെ 280 കോടി രൂപ ശേഖരിച്ചിട്ടുണ്ടെന്നാണാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും ജി.എസ്.ടി. ഇന്റലിജൻസ് കോഴിക്കോട് റീജണൽ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്യാം നാഥ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.

ഇവയൊന്നും ആദായനികുതി പ്രകാരമോ ജി.എസ്.ടി നിയമപ്രകാരമോ ജീവകാരുണ്യ പ്രവർത്തനമായി കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സ്വത്ത് സംബന്ധിച്ച വിവരങ്ങൾ കൈമാറണം എന്ന് കാട്ടി ജി.എസ്.ടി.വിഭാഗം നൽകിയ നോട്ടീസ് ചോദ്യംചെയ്ത് ഐ.എം.എ. നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിൽ കർശന നടപടികൾ ഉണ്ടാകില്ലെന്ന് ജി.എസ്.ടി. നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. 

ഐ.എം.എ. ചാരിറ്റബിൾ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും എല്ലാ പ്രവൃത്തിയും ജി.എസ്.ടി. വിമുക്തമാണെന്ന് അതിന് അർഥമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മെമ്പർഷിപ്പ് ഫീസിനും മറ്റ് സ്‌കീമുകൾക്കും ജി.എസ്.ടി ബാധകമാകും.

ഐ.ഐ.എ.യുടെ യൂണിറ്റ്തല ഘടകങ്ങൾപോലും നികുതി ഈടാക്കാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നുണ്ട്. മഞ്ചേരി, ചാലക്കുടി ഐ.എം.എ.കൾ ഫ്ലാറ്റ് വരെ നിർമിക്കുന്നുണ്ട്.

ഐ.എം.എ.പ്രസിദ്ധീകരിച്ച 2023-ലെ മെമ്പർഷിപ്പ് ബ്രോഷറിൽ മെമ്പർഷിപ്പ് ഫീസിന് 18 ശതമാനം നികുതി ബാധകമാണെന്ന് പറയുന്നുണ്ട്. എന്നാൽ, ഐ.എം.എ. ഇതുവരെ ജി.എസ്.ടി.രജിസ്‌ട്രേഷൻ എടുത്തിട്ടില്ല. മെമ്പർഷിപ്പ് ഫീസിന്റെ പേരിൽ ഇതുവരെ ജി.എസ്.ടി.യും അടച്ചിട്ടില്ല-സത്യവാങ്മൂലത്തിൽ പറയുന്നു.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...