വരുമാനം കൂട്ടാന്‍ 24 ശിപാര്‍ശകളുമായി തദ്ദേശവകുപ്പ്; ഇനി കല്യാണങ്ങള്‍ക്കും പാര്‍ടി സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ്

വരുമാനം കൂട്ടാന്‍ 24 ശിപാര്‍ശകളുമായി തദ്ദേശവകുപ്പ്; ഇനി കല്യാണങ്ങള്‍ക്കും പാര്‍ടി സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ്

തദ്ദേശസ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ 24 ശിപാര്‍ശകളുമായി തദ്ദേശവകുപ്പ്.

ദുര്‍ബലവിഭാഗങ്ങളെ ബാധിക്കാതെയാകും ശിപാര്‍ശകളിലെ തീരുമാനം. കെട്ടിടത്തിന്റെ നികുതിവര്‍ധന, കല്യാണങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും ശുചീകരണഫീസ് ഉള്‍പെടെയുള്ള ശിപാര്‍ശകളാണ് പ്രിന്‍സിപല്‍ ഡയറക്ടര്‍ എം ജെ രാജമാണിക്യം നല്‍കിയിട്ടുള്ളത്.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ശുചീകരണഫീസ് ഈടാക്കണം, പൊതുസ്ഥലങ്ങളിലോ ഓഡിറ്റോറിയങ്ങളിലോ നടത്തുന്ന സമ്മേളനങ്ങള്‍ക്കും പങ്കെടുക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായും രാഷ്ട്രീയപ്പാര്‍ടികള്‍ ശുചീകരണഫീസ് നല്‍കണം, 2008-ലെ വിവാഹ രെജിസ്റ്റര്‍ ചെയ്യല്‍ പൊതുചട്ടങ്ങള്‍ പ്രകാരം നിശ്ചിത ദിവസത്തിനുള്ളില്‍ തദ്ദേശസ്ഥാപനത്തില്‍ വിവാഹം രെജിസ്റ്റര്‍ചെയ്യാന്‍ ഈടാക്കുന്ന ഫീസില്‍ മാറ്റം വരുത്തണം, വാണിജ്യാവശ്യങ്ങള്‍ക്ക് ഉള്‍പെടെയുള്ള കെട്ടിടനിര്‍മാണത്തിന് പെര്‍മിറ്റ് ഫീസ് കൂട്ടണം, കെട്ടിടനികുതി ഓരോ വര്‍ഷവും അഞ്ചുശതമാനം കൂട്ടണം. നിലവിലെ നികുതിയുടെ അഞ്ചുശതമാനമാകും വര്‍ധന. വിസ്തൃതി നിശ്ചയിക്കുന്നതില്‍ കൃത്യത വരുത്തും. കൂട്ടിച്ചേര്‍ക്കലുകള്‍കൂടി അളന്നുതിട്ടപ്പെടുത്തിയാകും നികുതിപുതുക്കല്‍. 

25 ശതമാനം കൂട്ടാനായിരുന്നു ധനകാര്യകമിഷന്റെ ശിപാര്‍ശ, മാലിന്യം വലിച്ചെറിഞ്ഞാല്‍ ചുമത്തുന്ന പിഴ ഉയര്‍ത്തണം. നിരീക്ഷണത്തിന് പ്രത്യേകസംവിധാനം വേണം ഇവയാണ് ശിപാര്‍ശകളില്‍ ചിലത്. 

ഇതിന്‍ കെട്ടിടനികുതി കൂട്ടാന്‍ സര്‍കാര്‍ നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു. നികുതിയിലൂടെ അഞ്ചും നികുതിയേതരവിഭാഗത്തില്‍ ഒമ്ബതും ഇനങ്ങളിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പ്രധാന തനത് വരുമാനം. ഇവയുടെ വര്‍ധന ഉള്‍പെടെയുള്ള ശിപാര്‍ശകളില്‍ പ്രാഥമികചര്‍ച ആയിട്ടേയുള്ളു. നടപ്പാക്കാന്‍ സര്‍കാര്‍ നയപരമായ തീരുമാനമെടുക്കണം.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...