കേരളം വളച്ചയിലൂടെയാണോ തളർച്ചയിലൂടെയാണോ പോകുന്നത് ?

കേരളം വളച്ചയിലൂടെയാണോ തളർച്ചയിലൂടെയാണോ പോകുന്നത്  ?

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ഭരണം നാലു വർഷത്തോടടുക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും  ഭരണമികവിന്റെ  നേട്ടവും കോട്ടവും അനുഭവിച്ചറിയുകയാണ്. പ്രകൃതിഭംഗിയുടെയും മനുഷ്യസൗന്ദര്യത്തിന്റെയും കാര്യത്തില് കേരളം 'ദൈവത്തിന്റെ സ്വന്തം നാടാ'ണ്. കാലാവസ്ഥയുടെ കാര്യത്തില്, കാലവര്ഷത്തിന്റെ കാര്യത്തില്, ജലസാന്നിധ്യത്തിന്റെ കാര്യത്തില്, മണ്ണിന്റെ ഫലപുഷ്ടിയുടെ കാര്യത്തില് എല്ലാം അനുഗൃഹീതമാണ്. മലകളും കടലും കൂടി മാറോടണച്ചു പിടിച്ചിരിക്കുന്ന ഒരു തുണ്ടു ഭൂമിയാണ് കേരളം. വനങ്ങള് ഈ തുണ്ടുഭൂമിയിലെ അന്തരീക്ഷം സുഖശീതളമാക്കുന്നു

സാക്ഷരരായ മനുഷ്യരെക്കൊണ്ട് നിറഞ്ഞ കേരളം! വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരികള്! എല്ലാവര്ക്കുംതന്നെ സാമാന്യമായ ഇംഗ്ലീഷ് പരിജ്ഞാനം. സ്ത്രീകളുടെ വിദ്യാഭ്യാസത്തില് രാജ്യത്ത് ഏറ്റവും മുന്പന്തിയിലുള്ള സംസ്ഥാനം. സാങ്കേതിക-വൈദ്യശാസ്ത്ര-പൊതുവിഷയ വിദ്യാഭ്യാസത്തില് മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്പില് വ്യക്തവും സ്പഷ്ടവുമായ രാഷ്ട്രീയബോധം,  സാമുദായിക മതസംഘടനകള് ശക്തമാണെങ്കിലും പുറമേ വര്ഗ്ഗീയ സംഘര്ഷങ്ങള് കൂടുതലൊന്നും നടത്താത്ത സമൂഹം. സ്പോര്ട്സിലും കലയിലും ലോകതലത്തില്പോലും സ്വന്തം സ്ഥാനമുറപ്പിച്ച സംസ്ഥാനം.

കേരളത്തിന്റെ വികസനമുന്നേറ്റത്തിൽ പ്രകാശം പരത്തുന്ന പദ്ധതിയാണ് തിരുനെൽവേലി ഇടമൺ കൊച്ചി മാടക്കത്തറ 400 കെവി പവർഹൈവേ. ഉയർന്ന വോൾട്ടേജിൽ പ്രസരണനഷ്ടം കുറച്ച്, കൂടുതൽ ദൂരത്തേക്ക് വൈദ്യുതി എത്തിക്കാനാകുന്ന അന്തർസംസ്ഥാന ലൈനുകളാണ് പവർഹൈവേ. പവർഹൈവേ വഴി മറ്റ്‌ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാം. കൂടംകുളത്തുനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കുമ്പോൾ നിലവിൽ വലിയ തോതിൽ പ്രസരണനഷ്ടമുണ്ട്. അതിനി സംഭവിക്കില്ല. മറ്റ്‌ ലൈനുകൾ പരമാവധിശേഷിയിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്ന സാഹചര്യവും മാറും. ഈ ലൈനുകളിലെ തിരക്ക് കുറയുമ്പോൾ മെച്ചപ്പെട്ട വോൾട്ടേജ് ലഭിക്കും. 2005-ൽ ആലോചന തുടങ്ങിയ ഇടമൺ കൊച്ചി പവർ ഹൈവേക്ക് 2006 -11 കാലത്ത് പൂർണ രൂപമായെങ്കിലും വിവിധ തടസ്സവാദങ്ങളെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഈ സർക്കാർ പദ്ധതിക്ക് പുതുജീവൻ നൽകി. ചുരുങ്ങിയ കാലം കാണ്ടുതന്നെ പദ്ധതി പൂർത്തിയാക്കുകയും ചെയ്‌തു.

സുപ്രധാന വികസന സംരംഭങ്ങൾ

ധാരണകള്‍ തിരുത്തി ദേശീയപാത വികസനം : _ കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ദേശീയപാത 47-ഉം 17-ഉം വികസിപ്പിച്ചാണ് പുതിയ നാലുവരി പാത വരുന്നത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി :- ഉത്തര മലബാറിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു.

കൊച്ചി മെട്രോ മുന്നോട്ട് :- ആലുവ മുതല്‍ മഹാരാജാസ് വരെ 18 കി.മീറ്ററിലാണ് ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ ഉളളത്. മഹാരാജാസ് മുതല്‍ പേട്ട വരെയും അടുത്ത ഘട്ടമായി തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടും. മെട്രോ പദ്ധതിയുടെ ഭാഗമായി കാക്കനാട് ടൌണ്‍ഷിപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌

കൊച്ചി വാട്ടർ മെട്രോ :- കൊച്ചി മെട്രോയുടെ തുടര്‍ച്ചയായി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനുളള പദ്ധതിയാണ് വാട്ടര്‍ മെട്രോ. കൊച്ചിയിലെ പത്തു ദ്വീപുകളില്‍ താമസിക്കുവരുടെ യാത്രാക്ലേശത്തിന് ഇത് പരിഹാരമാകും. സോളാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് കായലിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുതാണ് പദ്ധതി.

കടമ്പകള്‍ കടന്ന് ഗെയില്‍ :- കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന്‍ മംഗലാപുരത്തേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ്‌ലൈന്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

പ്രളയത്തിലും വീഴാതെ വിഴിഞ്ഞം :- നാലുഘട്ടമായി, 7,700 കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, ആദ്യഘട്ടം 2019-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്

പൊന്നാനി തുറമുഖം :- കേരളത്തിലെ ആദ്യ സ്വകാര്യ തുറമുഖമായ പൊന്നാനി തുറമുഖം പ്രവർത്തനമാരംഭിച്ചു. 2020-ൽ നിർമ്മാണം പൂർത്തിയാവും.

ദേശീയ ജലപാത ഒന്നാം ഘട്ടം അടുത്ത വര്‍ഷം :- കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് കോവളം മുതല്‍ ബേക്കല്‍ വരെയുളള ദേശീയ ജലപാത. 599 കി.മീ വരുന്ന ജലപാതയുടെ ഒന്നാം ഘട്ടം 2020-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യത്തിലേക്ക് :- സംസ്ഥാനത്തിന് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യത്തിലേയ്ക്ക്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു .

കൂടംകുളം പവര്‍ ഹൈവെ 2021ല്‍ പൂര്‍ത്തീകരണം:- കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന പദ്ധതിയാണിത്.

തീരദേശപാത :- തിരുവനന്തപുരം മുതൽ കാസർകോട് വരെ 9 ജില്ലകളിലായി 630 കിലോമീറ്റർ തീരദേശപാതയുടെ പ്രവൃത്തി ഈ സാമ്പത്തികവർഷം ആരംഭിക്കും. 6500 കോടി രൂപ ഇതിനായി കിഫ്ബിയിൽ വകയിരുത്തി.

കേരള ബാങ്ക് :- കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കേരളബാങ്ക് എന്ന മഹത്തായ സംരഭത്തിലേക്ക് കേരളം. ഇത് സാധ്യമാകുന്നതോടെ ബാങ്കിങ് മേഖലയിലെ കൊള്ളയ്ക്ക് തടയിടാൻ കഴിയും

മറ്റേതൊരു സര്‍ക്കാരിനെയും പോലെ വിവാദങ്ങളും ഇടതു സര്‍ക്കാരിനെയും നിഴല്‍ പോലെ പിന്തുടര്‍ന്നു. എന്നാല്‍ പ്രളയം ഉള്‍പ്പെടെയുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ രാഷ്ട്രീയത്തിന് അതീതമായി മലയാളികളെ ഒറ്റക്കെട്ടായി നിര്‍ത്താനായതും സര്‍ക്കാര്‍ നേട്ടങ്ങളുടെ പട്ടികയില്‍ ഉയര്‍ത്തിക്കാട്ടുന്നു. നിപയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് ആദ്യമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചതും സര്‍ക്കാരിന്റെ നേട്ടമാണ്

പുരോഗതിയിലുള്ളതും പൂര്‍ത്തീകരണത്തിലേക്കു കടക്കുന്നതുമായ അനവധി പദ്ധതികളാണ് നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ദേശീയ പാതാ വികസനം, മലയോര പാത, തീരദേശ പാത, ഗെയ്ല്‍ പൈപ്പ് ലൈന്‍, എല്‍.എന്‍.ജി. ടെര്‍മിനല്‍, കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, നാഷണല്‍ വാട്ടര്‍ വേ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൂടംകുളം വൈദ്യുതി ലൈന്‍ തുടങ്ങി സ്വപ്ന പദ്ധതികളും സര്‍ക്കാരിന് മുന്നിലുണ്ട്. ക്രമസമാധാന രംഗത്തും സംസ്ഥാനം മുന്‍പന്തിയിലാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്

Also Read

സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം ഉറപ്പാക്കാനുള്ള നടപടികൾ തുടരുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളെക്കുറിച്ച് കൂടുതൽ അറിയാൻ വോട്ടർമാർക്ക്  കെവൈസി (നോ യുവർ കാൻഡിഡേറ്റ്) ആപ്പ്

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ;  മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ; മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റ്‌ ആധുനീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബ്‌ മോഡല്‍ നിർമ്മാണത്തിന്നുള്ള ധാരണാപത്രം ഒപ്പുവെച്ചു.

2016-17 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ബി.ജെ.പിക്ക് ലഭിച്ച സംഭാവന മറ്റ് രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ലഭിച്ചതിനേളേക്കാള്‍ മൂന്ന് മടങ്ങ് അധികം.

സ്ഥാനാർത്ഥികൾ സമർപ്പിക്കുന്ന ചെലവ് കണക്ക് പരിശോധിക്കുന്നതിനുള്ള അധികാരികളായി അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

വിവരാവകാശ നിയമം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുളള നിയമമായി ആരും കരുതരുത് ; സംസ്ഥാന വിവരാവകാശ കമ്മിഷണർ

സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഒരു മാസം കൊണ്ട് 20,42,542 ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്തി

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം  സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുവിവരം 20നകം സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ സ്വന്തവും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആസ്തിബാദ്ധ്യതകളുള്‍പ്പെട്ട സ്വത്തുവിവരം 20നകം അധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധി 63 ലക്ഷം തൊഴിലാളികൾക്ക് പ്രയോജനം

സഹകരണ എക്‌സ്‌പോയ്ക്ക് ഇന്ന് (22) തുടക്കം ; പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍

Loading...