വസ്തുജാമ്യ വായ്പ നിങ്ങളെ കുഴയ്ക്കുന്നുണ്ടോ? ഇതാ ഏതാനും പോംവഴികള്‍

ജിഎസ്ടി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ബിസിനസുകള്‍ നഷ്ടത്തിലാവുകയും തിരിച്ചടവുകളുടെ താളം തെറ്റുകയും ചെയ്തതോടെ ധനകാര്യസ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. സൂക്ഷ്മ-ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നത് ഏറെക്കുറെ അവസാനിപ്പിച്ച മട്ടാണ്. അനുവദിക്കുന്ന വായ്പകള്‍ക്കാവട്ടെ കൂടുതല്‍ പലിശ ഈടാക്കുകയും ശക്തമായ തിരിച്ചടവ് വ്യവസ്ഥകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്തിരിക്കുകയാണ് ധനകാര്യസ്ഥാപനങ്ങള്‍.

ഇത് എടുത്തവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൂടുതല്‍ വായ്പ വേണമെന്ന ആവശ്യവുമായി നിങ്ങള്‍ ചെന്നാല്‍ അത് നിരസിക്കപ്പെടാനാണ് കൂടുതല്‍ സാധ്യത. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ചെയ്യേണ്ടതെന്താണ്? ഇവിടെയാണ് ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍.

വായ്പ ബാങ്കുകളിലേക്ക് മാറ്റാം

ഇത്തരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വസ്തുജാമ്യ വായ്പയെടുത്തവരാണ് നിങ്ങളെങ്കില്‍ ഏറ്റവും നല്ല വഴി ഈ വായ്പ ബാങ്കുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയെന്നതാണ്. നിങ്ങളുടെ തിരിച്ചടവ് കൃത്യമാണെങ്കില്‍ അത്തരം വായ്പകള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് വലിയ ഉല്‍സാഹമാണ്. ഇവിടെ നിന്ന് വായ്പ കൂട്ടിവാങ്ങാനും വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്നും വിദഗ്ധര്‍ പറയുന്നു. മാത്രമല്ല, പലിശയില്‍ കുറവ് നേടിയെടുക്കാനും സാധിക്കും. കൂടുതല്‍ തുക വായ്പയെടുക്കുന്നില്ലെങ്കില്‍ പോലും ബാങ്കിലേക്ക് മാറ്റി മാസാന്ത അടവ് തുക കുറയ്ക്കാനുമാവും.

വലിയ തുക വേണമെങ്കില്‍

എന്നാല്‍ അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള വലിയ വായ്പകള്‍ പൊതുവെ ബാങ്കുകള്‍ അനുവദിക്കാറില്ല. ഇത്തരം കേസുകളില്‍ എന്തുചെയ്യും? വിവിധ വസ്തുജാമ്യം നല്‍കി ചെറിയ വായ്പകളെടുക്കുന്നതാണ് ഇത്തരം സാഹചര്യത്തില്‍ ഗുണം ചെയ്യുക.

ഹോം ലോണ്‍ ഉണ്ടെങ്കില്‍

ബാങ്കില്‍ നിന്നെടുത്ത ഭവന വായ്പ കൃത്യമായി അടക്കുകയും എന്നാല്‍ പുറത്തുള്ള വസ്തുജാമ്യ വായ്പയില്‍ വീഴ്ച വരുത്തുകയും ചെയ്തവരാണെങ്കിലുമുണ്ട് പോംവഴി. ഹോം ലോണ്‍ തിരിച്ചടവിന്റെ ട്രാക്ക് റെക്കോഡില്‍ നിങ്ങളുടെ ലാപ് വായ്പ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ മടികാണിക്കാന്‍ സാധ്യതയില്ല.

തിരിച്ചടവ് നീട്ടിക്കിട്ടാന്‍

ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ കൊടുക്കുന്ന ചില ബാങ്കുകള്‍ ലാപ് ലോണുകള്‍ ഏറ്റെടുത്ത് തിരിച്ചടവ് കാലാവധിയില്‍ ഇളവുകള്‍ അനുവദിക്കുന്ന രീതിയുമുണ്ട്. മൂന്നു മാസത്തിലൊരിക്കല്‍ മാത്രം തിരിച്ചടച്ചാല്‍ മതിയെന്നതാണ് അതിലൊന്ന്. ഉപഭോക്താക്കളില്‍ നിന്ന് പണം കിട്ടാന്‍ കുടിശ്ശികയുള്ളവര്‍ക്ക് ഇത്തരം ഇളവുകള്‍ വലിയ സഹായമാവും.

Also Read

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

പൊതു മേഖലയിലെ ബാങ്കുകളുടെ സ്വത്ത് ലേലത്തിനായി 'ബാങ്ക്‌നെറ്റ്' പോർട്ടൽ; സ്വത്തുകൾ ഈ പോർട്ടലിലൂടെ ലേലത്തിനായി പ്രദർശിപ്പിക്കും

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

Loading...