ശസ്ത്രക്രിയയ്ക്ക് മുന്‍പുളള ആശുപത്രി ചെലവുകളും മെഡിക്ലെയിം പരിധിയില്‍; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ശസ്ത്രക്രിയയ്ക്ക് മുന്‍പുളള ആശുപത്രി ചെലവുകളും മെഡിക്ലെയിം പരിധിയില്‍; ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്

ശസ്ത്രക്രിയയ്ക്ക് മുന്‍പ് വരുന്ന ആശുപത്രി ചെലവുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തി റീഫണ്ട് ചെയ്യണമെന്ന് ഉത്തരവ്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് രോഗിക്ക് ചെയ്യുന്ന എംആര്‍ഐ പോലുളള എല്ലാ ടെസ്റ്റുകള്‍ക്കും വരുന്ന ആശുപത്രി ചെലവ് ഇന്‍ഷുറന്‍സ് കമ്ബനി വഹിക്കണമെന്നും ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ച ന്യൂ ഇന്ത്യ ആഷുറന്‍സ് കമ്ബനിക്കെതിരെ മുംബൈ സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുളള 30 ദിവസം വരെയുളള ആശുപത്രി ചെലവുകള്‍ മാത്രമേ വഹിക്കാന്‍ സാധിക്കുകയുളളുവെന്ന ഇന്‍ഷുറന്‍സ് കമ്ബനിയുടെ വാദം തളളിയാണ് കമ്മീഷന്‍ ഉത്തരവ്.

മകന്റെ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയില്‍ ചെലവായ 58,000 രൂപ റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ ശ്രീധറാണ് ഇന്‍ഷുറന്‍സ് കമ്ബനിയെ സമീപിച്ചത്. എന്നാല്‍ 49000 രൂപ മാത്രമാണ് അനുവദിച്ചത്. അവശേഷിക്കുന്ന തുക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനും ഇതര മെഡിക്കല്‍ ചെലവുകള്‍ക്കുമായി ആശുപത്രി ഈടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്ബനി അവശേഷിക്കുന്ന ഒന്‍പതിനായിരം രൂപയുടെ ക്ലെയിം തളളി. ഇത് ചോദ്യം ചെയ്താണ് ശ്രീധര്‍ കമ്മീഷന് പരാതി നല്‍കിയത്. മുഴുവന്‍ തുകയും അനുവദിക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനിയോട് ആവശ്യപ്പെട്ട കമ്മീഷന്‍ നഷ്ടപരിഹാരമായി 35000 രൂപ അധികം അനുവദിക്കാനും ഉത്തരവിട്ടു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പുളള 30 ദിവസം വരെയുളള ചെലവുകള്‍ വഹിക്കാനെ നിര്‍വാഹമുളളുവെന്നാണ് ഇന്‍ഷുറന്‍സ് കമ്ബനി വാദിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് എംആര്‍ഐ പോലുളള ടെസ്റ്റുകള്‍ അനിവാര്യമാണ് എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. 30 ദിവസം എന്ന തൊടുന്യായം ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് നിഷേധിക്കുന്നത് ശരിയല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഉത്തരവ്

Also Read

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31, കാലതാമസത്തിന് 5000 രൂപ പിഴ

2021-22 സാ​​ന്പ​​ത്തി​​ക​​വ​​ര്‍​​ഷ​​ത്തി​​ലെ ആ​​ദാ​​യ​​നി​​കു​​തി റി​​ട്ടേ​​ണു​​ക​​ള്‍ സ​​മ​​ര്‍​​പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 31

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ).

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

ഒരു ഇഷ്യു ചെയ്യുന്ന ബാങ്കോ ഒരു ധനകാര്യ സ്ഥാപനമോ അവരുടെ അപേക്ഷകരെ പ്രതിനിധീകരിച്ച് കയറ്റുമതിക്കാർക്ക് നൽകുന്ന നിയമപരമായ വാഗ്ദാനമാണ് ബാങ്ക് ഗ്യാരന്റി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ജുഡീഷ്യറിയുടെ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതി

നിരവധി കോടതികള്‍ ഇപ്പോഴും വാടകസ്ഥലങ്ങളിലും മതിയായ സ്ഥലമില്ലാതെയും, ചിലത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ജീര്‍ണ്ണിച്ച അവസ്ഥയിലുമാണ് പ്രവര്‍ത്തിക്കുന്നത്

ജിഎസ്ടി സമിതി നികുതി നിരക്ക് വർധിപ്പിക്കാനുള്ള ആലോചന: കുറഞ്ഞ നിരക്കുകളായ 5, 12 എന്നിവ വർധിപ്പിക്കാൻ  സാധ്യത

Loading...