ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍

ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍

പുതിയ വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രം. കേന്ദ്ര ഉപരിതലഗതാഗത
മന്ത്രാലയത്തിൻ്റെ നിര്‍ദേശമനുസരിച്ച്‌ ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ഡീലര്‍മാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഉപഭേക്താക്കളില്‍ ഉറപ്പു വരുത്തണം.

പുതിയഭേദഗതിപ്രകാരം അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ വാഹനത്തിൻ്റെ ഭാഗമാണ്. ഹോളോഗ്രാം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളുള്ളതാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്. സ്‌ക്രൂചെയ്ത് ഉറപ്പിക്കുന്നതിനുപകരം ഇളക്കിമാറ്റാന്‍ കഴിയാത്ത റിവേറ്റുകള്‍ ഉപയോഗിച്ചാണ് ഇവ വാഹനത്തില്‍ ഘടിപ്പിക്കുക.

ഇതിന് ഉപഭോക്താക്കളില്‍ നിന്ന് വിലയോ ഘടിപ്പിക്കുന്നതിൻ്റെ കൂലിയോ ഈടാക്കാന്‍ പാടില്ല.മാത്രമല്ല, വാഹനത്തില്‍ നിന്ന് ഇളക്കി മാറ്റാന്‍ കഴിയാത്ത വിധമാകും നമ്പര്‍ പ്ലേറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിക്കുക. വാഹനത്തില്‍ നിന്ന് ഇളക്കി മാറ്റുന്ന പക്ഷം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗ ശൂന്യമാവും വിധമാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകളുടെ നിര്‍മ്മിതി. വാഹനത്തിൻ്റെ മുന്‍വശത്തെ കണ്ണാടിയില്‍ ഹോളോഗ്രാമുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കും. ഇതില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ഉണ്ടാകും.

എന്നാല്‍ നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല, എന്നാല്‍ അതിസുരക്ഷ നമ്പര്‍ പ്ലേറ്റു സ്വന്തം ചിലവില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ല.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

Loading...