ആദായ നികുതി റിട്ടേണ്‍ നല്‍കാത്തവര്‍ സൂക്ഷിക്കുക; നോണ്‍ ഫയലേഴ്‌സ് മോണിറ്ററിംഗ് സിസ്റ്റവുമായി കേന്ദ്രസർക്കാർ!!

ആദായ നികുതി റിട്ടേണ്‍ നല്‍കാത്തവര്‍ സൂക്ഷിക്കുക; നോണ്‍ ഫയലേഴ്‌സ് മോണിറ്ററിംഗ് സിസ്റ്റവുമായി കേന്ദ്രസർക്കാർ!!

നോണ്‍ ഫയലേഴ്‌സ് മോണിറ്ററിംഗ് സിസ്റ്റം (എന്‍എംഎസ്) വഴിയാണ് 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സ് (സിബിഡിടി) വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പണ ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍. എന്നാല്‍ വീഴ്ച വരുത്തിയവര്‍ക്ക് 21 ദിവസത്തെ സാവകാശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ കാലാവധിക്കിടയിലും ആദായനികുതി അടയ്ക്കാത്തവര്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.

നികുതി അടയ്ക്കാത്തവര്‍ക്ക് അതിന് തക്കതായ കാരണമുണ്ടെങ്കില്‍ ഈ കാലാവധിക്കുള്ളില്‍ അത് ബോധിപ്പിക്കാം. അല്ലാത്തപക്ഷം നികുതി അടച്ചിരിക്കണമെന്നാണ് ഐടി വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കാരണം https://incometaxindiaefiling.gov.in വഴി ഓണ്‍ലൈനായി നല്‍കാമെന്ന സൗകര്യവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതിലെ കോംപ്ലയന്‍സ് പോര്‍ട്ടല്‍ വഴി നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേ 1961ലെ ഐടി ആക്‌ട് നിയമം അനുസരിച്ചാവും നടപടികള്‍ വരിക.

സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റുകള്‍, ടാക്സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ് (ടിഡിഎസ്), ടാക്സ് കലക്ഷന്‍ അറ്റ് സോഴ്സ് (ടിസിഎസ്), വിദേശ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍, കയറ്റുമതി, ഇറക്കുമതി രേഖകള്‍ തുടങ്ങിയവ പരിശോധിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ സിബിഡിടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

Loading...