പുതുസംരംഭങ്ങൾക്ക് ഇതാ മികച്ചൊരു വായ്പാ പദ്ധതി

തൊഴിൽ സംരംഭകർക്ക് ഏറ്റവും ആശ്രയിക്കാവുന്ന മികച്ച വായ്പാപദ്ധതിയാണ് പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (Prime Minister's Employment Generation Programme - PMEGP). ഇത്രയധികം സബ്സിഡി ആനുകൂല്യങ്ങളും കൈത്താങ്ങ് സഹായവും നൽകുന്ന മറ്റൊരു പദ്ധതിയും നിലവിലില്ല എന്നു പറയാം. 2008 മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന പദ്ധതിയാണിത്.80 ശതമാനത്തിലേറെ സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നതായും ഈ പദ്ധതി സംബന്ധിച്ച പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

പുതുസംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ

പുതിയ അപേക്ഷകർക്ക് നിർമാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. സാധാരണ ബാങ്ക് പലിശയാണ് വായ്പയ്ക്ക് ഈടാക്കുക. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്‌സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ) നഗരപ്രദേശത്ത് 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും മാർജിൻ മണി ഗ്രാന്റ് ലഭിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.

ഈ തുക മൂന്നു വർഷത്തേക്ക് എഫ്ഡി ആയി സൂക്ഷിക്കുകയും അതിനു ശേഷം പ്രവർത്തനം വിലയിരുത്തി വായ്പക്കണക്കിലേക്കു വരവുവയ്ക്കുകയും ചെയ്യുന്നു. എഫ്ഡിക്കും ബാങ്ക് വായ്പയ്ക്കും ഒരേ പലിശ നിരക്ക് ആയിരിക്കണം എന്നും വ്യവസ്ഥ ഉണ്ട്. പൊതുവിഭാഗത്തിന് 10 ശതമാനവും പ്രത്യേക വിഭാഗത്തിന് 5 ശതമാനവും ആണ് സംരംഭകന്റെ വിഹിതം.

ഉയർന്ന പ്രായപരിധി ഇല്ല

18 വയസ് പൂർത്തിയായാൽ മതി. ഉയർന്ന പ്രായപരിധി ബാധകമല്ല. 10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും എട്ടാം ക്ലാസ് പാസായിരിക്കണമെന്നതാണ് വിദ്യാഭ്യാസ യോഗ്യത. പാർട്നർഷിപ്പ്, ലിമിറ്റഡ് കമ്പനി എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. നേരിട്ടുള്ള കാർഷികവൃത്തി, ഫാമുകൾ, വാഹനങ്ങൾ, പുകയില, മദ്യം, മൽസ്യം, മാംസം, പുകയില, ടെസ്റ്റിങ് ലാബുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഒഴികെ  എല്ലാ തൊഴിൽ സംരംഭങ്ങൾക്കും വായ്പ ലഭിക്കും.

വനിതകൾക്ക് 30% സംവരണം

അപേക്ഷകളിൽ വനിതകൾക്ക് 30 ശതമാനവും ഒബിസിക്ക് 27, എസ്‌സിക്ക് 9.1, എസ്ടി ക്ക് 1.45, മതന്യൂനപക്ഷങ്ങൾക്ക് 5, ഭിന്നശേഷിക്കാർക്ക് 3 ശതമാനം എന്നിങ്ങനെയും പ്രത്യേക സംവരണം ഏർപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ ആയി വേണം അപേക്ഷ (www.kvic.org.in).

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, ഖാദി ബോർഡ്, ജില്ലാ വ്യവസായ കേന്ദ്രങ്ങൾ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഖാദി ബോർഡും  കമ്മിഷനും പഞ്ചായത്ത് പ്രദേശത്തുമാത്രം പദ്ധതി നടപ്പാക്കുമ്പോൾ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ/നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.

ഖാദി കമ്മിഷനാണ് പദ്ധതിയുടെ നോഡൽ ഏജൻസി. ഈ പദ്ധതി പ്രകാരം വായ്പ എടുത്ത് സംരംഭം നടത്തിക്കൊണ്ടിരിക്കുന്നവർക്ക് വിപുലീകരണത്തിനും ഇപ്പോൾ വായ്പ ലഭിക്കും. ഒരു കോടി രൂപ വരെയാണ് രണ്ടാം വായ്പ നൽകുന്നതിന് ഇപ്പോൾ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

Also Read

സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു

പൊതു മേഖലയിലെ ബാങ്കുകളുടെ സ്വത്ത് ലേലത്തിനായി 'ബാങ്ക്‌നെറ്റ്' പോർട്ടൽ; സ്വത്തുകൾ ഈ പോർട്ടലിലൂടെ ലേലത്തിനായി പ്രദർശിപ്പിക്കും

2025 ജനുവരി 1 മുതൽ മൂന്ന് തരത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യും: ഉടമകൾ ശ്രദ്ധിക്കണം

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ്ബാങ്ക്  27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

കുടിശിക അടച്ചിട്ടും എൻ.ഒ.സി. നൽകിയില്ല; ബാങ്ക് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ലോക്‌സഭ പാസാക്കിയ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ: നോമിനി പരിധി വർധിപ്പിക്കൽ ഉൾപ്പെടെ പ്രധാന മാറ്റങ്ങൾ

സ്വര്‍ണ്ണവായ്പയില്‍ വിപ്ലവകരമായ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് ആര്‍ബിഐ: വായ്പ എടുക്കുന്നവര്‍ക്ക് പ്രതിമാസ ഇഎംഐ ഓപ്ഷന്‍ വാഗ്ദാനം ചെയ്‌തേക്കും

വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ അക്കൌണ്ടിൽ നിന്ന് 28 ലക്ഷം രൂപാ തട്ടിയെടുത്ത കേസിലെ പ്രതിയായ യുവാവ് അറസ്റ്റിൽ

Loading...