അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക: അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടൽ

അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന തുക:  അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോർട്ടൽ

അക്കൗണ്ട് ഉടമകളെ കണ്ടെത്താൻ പുതിയ വെബ് പോര്‍ട്ടലിനാണ് ആര്‍ബിഐ രൂപം നല്‍കിയിരിക്കുന്നത്. ഇതോടെ, ഉടമകള്‍ക്ക് അക്കൗണ്ട് സംബന്ധിച്ച അവകാശവാദം ഉന്നയിക്കാൻ എളുപ്പത്തില്‍ സാധിക്കും. അക്കൗണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ ഒറ്റ വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്നതാണ്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് അവകാശവാദം ഉന്നയിക്കാൻ ബാങ്കുകളുടെ ശാഖകള്‍ സന്ദര്‍ശിക്കേണ്ടതായി വരില്ല.

അണ്‍ക്ലൈമ്ഡ് ഡെപ്പോസിറ്റ് ഗേറ്റ് വേ ടു ആക്സസ് ഇൻഫര്‍മേഷൻ അഥവാ ‘ഉദ്മം’ പോര്‍ട്ടലും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി കൈകോര്‍ത്താണ് പുതിയ പോര്‍ട്ടലിന് രൂപം നല്‍കിയിരിക്കുന്നത്. വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണം ഒറ്റ പോര്‍ട്ടലിലൂടെ കണ്ടെത്താൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത. 10 വര്‍ഷത്തിലധികമായി നിര്‍ജീവമായ അക്കൗണ്ടുകളുടെ വിവരങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് വിവരങ്ങള്‍ പോര്‍ട്ടലില്‍ തിരയാവുന്നതാണ്.ഏകദേശം 35,012 കോടി രൂപയാണ് ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നത്.

udgam.rbi.org.in എന്ന പോര്‍ട്ടലിലാണ് വിവരങ്ങള്‍ ലഭിക്കുക. ആദ്യ ഘട്ടത്തില്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെൻട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ, സിറ്റി ബാക്ക് എന്നിങ്ങനെ 7 ബാങ്കുകളുടെ നിര്‍ജീവമായ അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുന്നതാണ്. ഒക്ടോബര്‍ 15-നകം രാജ്യത്തെ മുഴുവൻ ബാങ്കുകളെയും പോര്‍ട്ടലിന് കീഴില്‍ ഉള്‍പ്പെടുത്തുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

Also Read

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'ബ്രാൻഡ് കേരള'യിലൂടെ ആഗോള വിപണിയിലേക്ക് കേരള ഉൽപ്പന്നങ്ങൾ; മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾക്ക് പുതിയ സാധ്യത

'കേരള മാർക്ക്' അല്ലെങ്കിൽ 'Made in Kerala' സർട്ടിഫിക്കേഷൻ നൽകാനാണ് ലക്ഷ്യമിടുന്നത്.

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

നികുതി ചോർച്ചയ്ക്ക് കടിഞ്ഞാണിട്ട് സർക്കാർ വരുമാനം വർധിപ്പിക്കും; ജിഎസ്‌ടി വകുപ്പ് കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

പുനഃസംഘടനയ്ക്ക് ശേഷം പ്രവർത്തനക്ഷമത വർധിപ്പിക്കുന്ന തുടർപരിഷ്കാരങ്ങളും പരിഗണനയിലാണെന്നാണ് വിലയിരുത്തൽ.

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കാർഷിക ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള മദ്യ വ്യവസായത്തിന് സാധ്യത; കർഷകർക്കും സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്കും പുതിയ പ്രതീക്ഷ

കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക നേട്ടം ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

കേരളം ഡാറ്റ ഏകീകരണത്തിലേക്ക്; മുഖ്യമന്ത്രിക്ക് സമർപ്പിച്ച ടാക്സ് കേരളയുടെ നിർദേശങ്ങളിൽ പലതും ബജറ്റ് ചർച്ചയിൽ പ്രതിഫലിക്കുന്നു.

ടാക്സ് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ച സമഗ്ര നിർദേശങ്ങളിൽ പ്രധാനമായിരുന്ന "സംസ്ഥാനതല ഡാറ്റ ഏകീകരണ" ആശയം

ജിഎസ്‌ടി  ഇന്റലിജൻസ്  രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് രഹസ്യ സേവന ഫണ്ടിൽ പൊലീസിനെക്കാൾ കൂടുതൽ ചെലവ് ജിഎസ്‌ടി വകുപ്പിന്; 2.2 കോടി രൂപയുടെ ചെലവിൽ വീണ്ടും ചോദ്യങ്ങൾ

ജിഎസ്‌ടി ഇന്റലിജൻസ് വിഭാഗം പോലീസിനേക്കാൾ കൂടുതൽ തുക ചെലവഴിച്ചത് ശ്രദ്ധേയമായിരിക്കുകയാണ്.

Loading...