നിർബിത പ്രാർത്ഥനാ ഗാനം: ഹർജി ഭരണഘടനാ ബെഞ്ചിന്

നിർബിത പ്രാർത്ഥനാ ഗാനം: ഹർജി ഭരണഘടനാ ബെഞ്ചിന്

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ 'അസതോമാ സദ്ഗമയ' നിർബന്ധിത പ്രഭാത പ്രാർത്ഥന ഗാനമാക്കുന്നതിന് എതിരായ ഹർജി സുപ്രീംകോടതി വിശാല ബെഞ്ചിനു വിട്ടു. ഭരണഘടനാബെഞ്ച് പരിശോധിക്കേണ്ട വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, വിനീത് സരൺ എന്നിവരുടെ നടപടി.

ബൃഹദാരണ്യകോപനിഷത്തിലെ അസതോമ സദ്ഗമയ എന്ന സംസ്കൃത ശ്ലോകവും ഹിന്ദിയിലുള്ള ഹൈന്ദവ പ്രാർത്ഥനയും നിർബന്ധിതമാക്കിയത് ചോദ്യംചെയ്ത മധ്യപ്രദേശ് സ്വദേശിയായ അഭിഭാഷകൻ വിനായക ഷാ ആണ് കഴിഞ്ഞവർഷം ഹർജി നൽകിയത്. കേന്ദ്രീയ വിദ്യാലയങ്ങളുടെ പുതുക്കിയ വിദ്യാഭ്യാസ ചട്ടത്തിലാണ് ഒറ്റ പ്രാർത്ഥന ഗാനം നിർബന്ധമാക്കിക്കൊണ്ട് കണ്ണടച്ച് തൊഴുകൈകളോടെ ഇത് ചൊല്ലണമെന്ന് വ്യക്തമാക്കുന്നത്.

പൂർണ്ണമായും മതപരമായ നിർദ്ദേശമാണ് ഇതെന്നും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒരു മതത്തിൻ്റെ പ്രാർത്ഥന നിർബന്ധമാക്കാൻ പാടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇത് കുട്ടികൾക്കെതിരായ അതിക്രമമായി കണക്കാക്കണം. പൂർണ്ണ മാനസിക വളർച്ചയെത്താത്ത കുട്ടികളിൽ മതം കുത്തിവയ്ക്കുന്നത് അവരുടെ സ്വതന്ത്രമായി ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവിനെ മരവിപ്പിക്കുന്ന ഒന്നാണ്. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ നിർദ്ദേശങ്ങൾ നൽകുന്നതും നടപ്പാക്കുന്നതും, ആചാരങ്ങൾ, ആരാധനാക്രമങ്ങൾ പൂജകൾ തുടങ്ങിയവ പഠിപ്പിക്കുന്നതും ഭരണഘടനയിലെ ആർട്ടിക്കിൾ 28 (1) വിലക്കുന്നുണ്ട്.

ദൈവം മതവിശ്വാസം തുടങ്ങിയവയ്ക്ക് അനാവശ്യ പ്രാധാന്യം നൽകുന്നത് കുട്ടികളിൽ ശാസ്ത്രീയ മനോഭാവം ഇല്ലാതാക്കുമെന്നും ഹർജിയിൽ പറയുന്നു.ഇത്തരത്തിലുള്ള ഹർജികളുമായി പൊതുജനം മുന്നോട്ടുവരുന്നത് വളരെ ആശാവഹമായി കാണാവുന്ന ഒരു കാര്യമാണ്. വർഷങ്ങളായി മാനവകുലത്തെ പിന്നോട്ട് നടത്തിച്ച ബന്ധനങ്ങളിൽനിന്നും സമീപഭാവിയിൽ അവൻ ശോഭയാർന്ന ഉയരങ്ങളിലേക്ക് കുതിക്കും എന്നതിന് സൂചനയായി ഇതിനെ കാണാം.

Also Read

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

GSTR-3A നോട്ടീസുകൾ – കോമ്പോസിഷൻ നികുതിദായകർ ആശയക്കുഴപ്പത്തിലേക്ക്; GSTN സാങ്കേതിക തകരാർ വ്യക്തമാക്കുന്നു

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്;  പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

ടാക്സ് പ്രാക്ടീഷന്മാരുടെ ഓഫീസ്സിൽ റെയ്ഡ്: 1,045 കോടിയൂടെ തട്ടിപ്പ്; പ്രാക്ടീഷന്മാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കണം

പ്രാക്ടീഷൻമാർക്കായി വ്യക്തമായ രജിസ്‌ട്രേഷൻ സംവിധാനം നിർബന്ധമാക്കേണ്ടതാണ്

നാല് ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കെതിരെ ഐസിഎഐയുടെ അച്ചടക്ക നടപടി; ഒരാളെ രണ്ട് വർഷത്തേക്ക് രജിസ്റ്ററിൽ നിന്നൊഴിപ്പിച്ചു

ജിഎസ്ടി പരിധി 1 കോടി ആക്കണം; ചെറിയ നികുതിദായകർക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കണമെന്ന് ടാക്സ് അസോസിയേഷൻ

Loading...