ആംനസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

കൊച്ചി: ആനംസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് വ്യാപാരികള്‍ക്ക് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മട്ടാഞ്ചേരി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന പദ്ധതി പ്രകാരം 2017 ജൂണ്‍ 30 വരെയുളള വാറ്റ് നികുതി, അനുമാന നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് കുടിശികകളും 2018 മാര്‍ച്ച് 31 വരെയുളള പൊതുവില്പന നികുതി കുടിശികയും 2017 മാര്‍ച്ച് 31 വരെയുളള കാര്‍ഷികാദായ നികുതി കുടിശികയും തീര്‍പ്പാക്കാം. പദ്ധതി തെരഞ്ഞെടുക്കുന്ന വില്പന നികുതി കുടിശികക്കാര്‍ ഒഴികെയുളളവര്‍ക്ക് നികുതി തുക മാത്രം നല്‍കിയാല്‍ പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കാം. പൊതുവില്പന നികുതി കുടിശികയുളള അപേക്ഷകരുടെ 2005 മാര്‍ച്ച് 31 വരെയുളള ബാധ്യതയ്ക്ക് പിഴയും ഒഴിവാക്കി നല്‍കാം. ഈ വര്‍ഷം സപ്തംബര്‍ 30 നു ശേഷം തീര്‍പ്പാക്കുന്ന അസൈസ്‌മെന്റുകള്‍ക്ക് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം അപേക്ഷ നല്‍കാം. പദ്ധതി പ്രകാരം അടക്കേണ്ട തുക 2020 മാര്‍ച്ച് 31 ന് മുമ്പ് പരമാവധി ആറു തവണകളായി അടച്ചു തീര്‍ക്കാന്‍ സൗകര്യമുണ്ട്. റവന്യൂ റിക്കവറി നടപടികള്‍ നിലവിലുളള കുടിശികക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. അപ്പീല്‍, റിവിഷന്‍ കേസുകള്‍ നിലവിലുളളവര്‍ക്ക് പ്രസ്തുത ഹര്‍ജികള്‍ പിന്‍വലിച്ചു പദ്ധതി തെരഞ്ഞെടുക്കാം. മുന്‍ ആംനസ്റ്റി സ്‌കീമില്‍ വീഴ്ച വരുത്തിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Also Read

ജിഎസ്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി: അപേക്ഷാ പരിശോധനയ്ക്ക് വ്യക്തതയും സമയപരിധിയും

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

സർക്കാർ ആശുപത്രികളിലേക്കുള്ള ഹൗസ് കീപ്പിംഗ് സേവനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് തമിഴ്‌നാട് AAR വിധി

2025 മാര്‍ച്ച് 31 വരെ മാത്രം.ഈ അവസരം പ്രയോജനപ്പെടുത്തൂ, നികുതി കുടിശ്ശികകളിൽ നിന്നും മുക്തരാകൂ.

മെറിറ്റുകളുടെ അടിസ്ഥാനത്തിൽ ന്യായമായ ജിഎസ്ടി ഉത്തരവ് പുറപ്പെടുവിക്കാൻ അപ്പീൽ അതോറിറ്റിയോട് കൽക്കട്ട ഹൈക്കോടതി

ജിഎസ്ടി അപ്പീലിൽ ഹാജരാകാതെ അനാസ്ഥ: അപ്പീലന്റിന് വീണ്ടും അവസരം നൽകി കൽക്കട്ട ഹൈക്കോടതി

2025 ഏപ്രിൽ 1 മുതൽ ISD രജിസ്ട്രേഷൻ നിർബന്ധം: ജിഎസ്ടിയിൽ ഇടപെടലുകൾ കൂടുതൽ കൃത്യവും നിയന്ത്രിതവുമാകുന്നു

Loading...