വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം.

ന്യൂഡല്‍ഹി: വിദൂര നിയന്ത്രിത ചെറു വിമാനങ്ങളായ ഡ്രോണുകള്‍ രാജ്യത്ത് നിയമവിധേയമായി ഉപയോഗിക്കാന്‍ ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങാം. ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സര്‍കാര്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ സ്‌കൈ പ്ലാറ്റ്‌ഫോം എന്ന പുതിയ മാധ്യമം മുഖേന ഡ്രോണുകള്‍ നിരീക്ഷിക്കാനുള്ള സംവിധാനത്തിനാണ് ഇന്നുമുതല്‍ തുടക്കമാകുന്നത്.

ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളതെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്ഹ അറിയിച്ചു. 250 ഗ്രാമിന് മുകളില്‍ ഭാരമുള്ള ഡ്രോണുകളാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്‌ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ സ്വന്തമാക്കിയാല്‍ മാത്രമേ ജനുവരി ഒന്ന് മുതല്‍ ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയൊള്ളു.

ഡ്രോണുകളുടെയും പൈലറ്റുമാരുടെയും ഉടമസ്ഥരുടെയും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രോസസാണ് പൂര്‍ത്തീകരിക്കുന്നത്. ഇതിനുശേഷവും ഡ്രോണ്‍ ഇഷ്ടാനുസരണം ഉപയോഗിക്കാനുള്ള അനുവാദം ഉണ്ടായിരിക്കില്ല. രജിസ്‌ട്രേഷന് ശേഷം ഓരോ പറക്കലിനും മുന്‍പും മൊബൈല്‍ ആപ്പുവഴി അനുവാദം എടുക്കണം. ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായാണ് യുടിഎം പ്രവര്‍ത്തിക്കുക. 250 ഗ്രാമില്‍ കുറവ് ഭാരമുള്ള നാനോ ഡ്രോണുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഈ വിഭാഗത്തിലുള്ള ഡ്രോണുകള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതെതന്നെ ഉപയോഗിക്കാവുന്നതാണ്.

ഡ്രോണ്‍ ഉപയോഗത്തില്‍ ചില നിയന്ത്രണങ്ങളും ഇന്നുമുതല്‍ ബാധകമാണ്. പകല്‍ സമയങ്ങളില്‍ 400 അടിക്കു മുകളില്‍ പറത്താന്‍ പാടില്ല. വിമാനത്താവളങ്ങള്‍, രാജ്യാന്തര അതിര്‍ത്തികള്‍, സേനാത്താവളങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ ഡ്രോണ്‍ നിരോധിത മേഖലയായി അറിയപ്പെടും. ഇവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ എയര്‍ ഡിഫന്‍സ് ക്ലിയറന്‍സ് (എഡിസി) അഥവാ ഫ്‌ലൈറ്റ് ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ നമ്ബര്‍ (എഫ്‌ഐസി) ആവശ്യമാണ്.

അടുത്ത നടപടിയായി ഡ്രോണ്‍ പോര്‍ട്ടുകളും എയര്‍ കൊറിഡോറുകളും ഒരുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അവയവമാറ്റം അടക്കമുള്ള സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാണ് ഇത്. ഡ്രോണ്‍ പോളിസിയുടെ രണ്ടാം ഭാഗമെന്ന രീതിയിലാണ് ഇതിനെ കാണുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതാണ് ഡ്രോണ്‍ 2.0. ടാക്‌സി, കൊറിയര്‍ സേവനം, കൃഷി, തുടങ്ങിയ മേഖലകളിലേക്ക് ഡ്രോണ്‍ ഉപയോഗം വ്യാപിപ്പിക്കാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്്. 

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...