മനുഷ്യൻ മരണത്തെ തോൽപ്പിക്കുമോ?

മനുഷ്യൻ മരണത്തെ തോൽപ്പിക്കുമോ?

മനുഷ്യന്‍റെ മരണശേഷം മിനുറ്റുകളോളം ശരീരം ജീവന്‍റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെങ്കിലും ബോധം അവശേഷിക്കുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതായത് ഡോക്ടര്‍മാരോ നേഴ്സുമാരോ നമ്മുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുന്നത് പലരും ബോധത്തോടെയിരിക്കുന്ന അന്തിമ നിമിഷങ്ങളിലായിരിക്കും. മരണം പ്രഖ്യാപിച്ച്‌ അവസാന ജീവന്‍റെ കണികയും അവസാനിക്കുന്നതിന് മുന്‍പ് അഞ്ച് മിനുറ്റ് വരെയുള്ള സമയത്ത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകളും സജീവമാണ്. തലച്ചോറിന്‍റെ അപ്പോഴുള്ള പ്രവര്‍ത്തനത്തെ തലതിരിച്ചാക്കിയാണ് ഇത് സാധ്യമാക്കുന്നത്. മരണത്തിന് തൊട്ടു മുന്‍പ് മനുഷ്യന്‍റെ തലച്ചോറിലെ വൈദ്യുത തരംഗങ്ങളുടെ വേലിയിറക്കം സംഭവിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

മരണാസന്നരായ രോഗികളില്‍ നടത്തിയ പഠനങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചിരിക്കുന്നത്. മനുഷ്യന്റെ ഹൃദയം നിലച്ച്‌ ജീവന്‍റെ എല്ലാ ലക്ഷണങ്ങളും അവസാനിച്ച ശേഷവും അഞ്ച് മിനുറ്റിനുള്ളില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. വൈദ്യശാസ്ത്രപരമായി മരണം സ്ഥിരീകരിച്ച ശേഷവും മനുഷ്യന്‍റെ തലച്ചോറിലെ കോശങ്ങളും ന്യൂറോണുകളും പ്രവര്‍ത്തിക്കുന്നുവെന്ന വിവരമാണ് ജര്‍മ്മന്‍ ഗവേഷകര്‍ക്ക് ലഭിച്ചത്. അതേസമയം, അന്തിമമായി മരണത്തിന് കീഴടങ്ങും മുന്‍പ് മനുഷ്യന്‍റെ തലച്ചോറില്‍ തരംഗങ്ങളുടെ ഒരു വേലിയിറക്കം തന്നെ സംഭവിക്കുന്നുണ്ടെന്നും ഇവര്‍ കണ്ടെത്തി.

ബെര്‍ലിനില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകളുടെ സംഘമാണ് പുതിയ കണ്ടെത്തലുകള്‍ക്ക് പിന്നില്‍. തലച്ചോറിന് ഗുരുതരമായ ക്ഷതമേറ്റ് മരണാസന്നരായിരിക്കുന്ന രോഗികളെയാണ് ഇവര്‍ മരണം നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുത്തത്. രോഗികളുടെ തലച്ചോറില്‍ MRI സ്‌കാനുകളെടുത്താണ് മരണസമയത്തെ മനുഷ്യശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഇവര്‍ തിരിച്ചറിഞ്ഞത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെയാണ് സാധാരണയായി ഡോക്ടര്‍മാര്‍ അടക്കമുള്ള വിദഗ്ധര്‍ മരണം സ്ഥിരീകരിക്കുന്നത്. രക്തയോട്ടം നിലയ്ക്കുന്നതോടെ തലച്ചോറിലേക്കുള്ള ഓക്സിജന്‍ പ്രവാഹം അവസാനിക്കുന്നു. ഊര്‍ജ്ജം ലഭിക്കാത്ത ഈ അവസ്ഥയിലും ഏകദേശം അഞ്ച് മിനുറ്റോളം പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജശേഖരം തലച്ചോറിലുണ്ടാകും.

തലച്ചോറിലെ ഊര്‍ജ്ജ കണങ്ങളുടെ അവസാനത്തെ വേലിയിറക്കം എപ്പോഴാണ് സംഭവിക്കുകയെന്നത് സംബന്ധിച്ച്‌ ഇപ്പോഴും കൃത്യമായി പറയാനാകില്ല. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതോടെ ശരീരത്തിലെ രക്തയോട്ടം അവസാനിക്കുന്നു. ഇതോടെ ഊര്‍ജ്ജം ലഭിക്കാതെ പടിപടിയായി തലച്ചോറിന്റെ പ്രവര്‍ത്തനവും നിലയ്ക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിന് മുന്‍പ് നമുക്ക് ഈ മരണത്തിലേക്കുള്ള സഞ്ചാരത്തെ തലതിരിച്ച്‌ ജീവിതത്തിലേക്കുള്ള സഞ്ചാരമാക്കി മാറ്റാനും സാധിക്കും. ഈ സാധ്യതയാണ് ഏറ്റവും പ്രധാനം' ജര്‍മ്മന്‍ ഗവേഷക സംഘത്തിലെ ഡോ. ജെന്‍സ് ഡ്രീയര്‍ പറയുന്നു.

Also Read

വേൾഡ് സ്കൂ‌ൾ സമ്മിറ്റ് - മികച്ച ഇനോവേറ്റീവ് സ്‌കൂളായി കെ എസ് യു എമ്മിന്റെ ഹാഷ് ഫ്യൂച്ചർ സ്‌കൂൾ

മൈക്രോസോഫ്റ്റ് സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ഹബില്‍ ഇടം പിടിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് സ്കൂള്‍ ഗുരു

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരി സ്ഥാപിക്കും ; ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരിയി കൊച്ചിയിൽ

റോബോട്ടിക് റൗണ്ട് ടേബിള്‍  റോബോ ഷെഫ് മുതല്‍ ലൂണാര്‍ റോവര്‍ വരെ; കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കി റോബോട്ടിക് പ്രദര്‍ശനം

കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍ ആഗോളതലത്തിലെത്തണം- ഇന്‍ഫോപാര്‍ക്ക് സിഇഒ : ലോഞ്ച്പാഡ് കേരള ജോബ് ഫെയറിന് തുടക്കം

നൂതനസാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം; ഐഇഡിസി 2.0 ആയി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന്  58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

കെഎസ്യുഎം ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്ട്രെക്കിന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം

മൊബൈല്‍ നമ്ബര്‍ മുഖാന്തരമുള്ള പരസ്യങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

Loading...