പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട്

രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളിൽ 2000 രൂപയുടെ നോട്ടുകളേക്കാൾ വ്യാജ നോട്ടുകൾ 500 രൂപയുടേതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ എങ്ങനെ വ്യാജ നോട്ടുകൾ തിരിച്ചറിയാം? 500 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണം 14.4 ശതമാനം വര്ധിച്ചതായാണ് ആർബിഐ പറയുന്നത്.

2022-23 സാമ്പത്തിക വർഷത്തിൽ ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം കള്ളനോട്ടുകളുടെ 4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്.

മുൻവർഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളിൽ 20, 500 രൂപയുടെ വർധനവുണ്ടായിട്ടുണ്ട്. 20 രൂപയുടെ കള്ളനോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. 2000 രൂപ നോട്ടുകളുടെ കള്ളപ്പണത്തിൽ 27.9 ശതമാനം കുറവുണ്ടായതായും ആർബിഐ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമാണ് 500,2000 രൂപ നോട്ടുകളുടെ വിഹിതം. അളവിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ 500 രൂപ നോട്ടുകളാണ്.

37.9 ശതമാനമാണ് വിപണിയിലെ വിഹിതം. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ നോട്ടുകളായിരുന്നു.

Also Read

സഹകരണ നിയമങ്ങൾ ഏകീകരിക്കാൻ കേന്ദ്ര സർക്കാർ മുന്നോട്ട്; സംസ്ഥാനങ്ങളിലെ വ്യത്യാസങ്ങൾ ഒഴിവാക്കാൻ മൂന്നു ദേശീയ ഏജൻസികൾക്ക് ചുമതല

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

Loading...