സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ റെയ്ഡ് ; 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

“OPERATION CROOKSHANKS” എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും, 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. ഈ പരിശോധനയുടെ ഭാഗമായി ഇതുവരെ 1.25 കോടി രൂപ നികുതി /പിഴ ഇനത്തിൽ ഈടാക്കുകയും ചെയ്തു. തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും , അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൻറെ അന്വേഷണവും , നടപടികളും ശക്തമായി തുടരും.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ..

