എംഎസ്എംഇ ബിസിനസുകളെ സഹായിക്കാൻ രാജ്യവ്യാപക ബി2ബി : ഇൻഡ്ആപ്പ്

എംഎസ്എംഇ ബിസിനസുകളെ സഹായിക്കാൻ രാജ്യവ്യാപക ബി2ബി : ഇൻഡ്ആപ്പ്

കൊച്ചി: നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ, എംഎസ്എംഇ ഇടപെടലുകളും അവയുടെ വ്യാപ്തിയും വർധിപ്പിക്കുന്നതിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഡിജിറ്റൽ പ്ലാറ്റ്ഫോമായ ‘ഇൻഡ്ആപ്പ്’ തയ്യാറാക്കി. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിയുന്ന ഇന്ത്യൻ ബ്രാൻഡുകൾ സൃഷ്ടിക്കുക, ഇന്ത്യൻ കരകൗശല വിദഗ്ധർക്കും കലാകാരന്മാർക്കും ആഗോള അംഗീകാരം നൽകുക, ‘വികസിത് ഭാരത്’ എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകാൻ എംഎസ്എംഇ-കളെ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ രാജ്യവ്യാപക ബി2ബി മാർക്കറ്റ് പ്ലേസ് നിർമിച്ചിരിക്കുന്നത്. എട്ട് മന്ത്രാലയങ്ങളുടെ പിന്തുണയുള്ള ‘ഇൻഡ്ആപ്പ്’ , ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇ മേഖലയിലെ സംരംഭകർക്കായി പ്രത്യേകം തയ്യാറാക്കിയതാണ്.

ഈ പ്ലാറ്റ്ഫോം നൽകുന്ന സേവനങ്ങൾ വിപുലമാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക, മൂലധന ലഭ്യത സുഗമമാക്കുക, ബിസിനസ്സ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, പരിശീലനത്തിനും ശേഷി വികസനത്തിനും സഹായിക്കുക തുടങ്ങി, ഒരു ബട്ടൺ ക്ലിക്കിലൂടെ എംഎസ്എംഇ-കൾക്ക് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ ഇൻഡ്ആപ്പ് സഹായിക്കുന്നു. വിവിധ ഉപയോഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ എംഎസ്എംഇ മേഖലയിലെ ഒരു സാങ്കേതിക വിപ്ലവമായാണ് ഈ ആപ്പിനെ കാണുന്നത്. ഇന്ത്യയിലെ ഒരു വിദൂര സ്ഥലത്തിരുന്ന് ബിസിനസ് ചെയ്യുന്ന ഒരാൾക്ക്, ഇൻഡ്ആപ്പിന്റെ മാർക്കറ്റ് പ്ലേസിൽ തങ്ങളുടെ ഉത്പന്നങ്ങളും സേവനങ്ങളും പ്രത്യേക വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്യാനും, വിവിധ സ്ഥലങ്ങളിലുള്ള മറ്റ് ബിസിനസുകൾ കണ്ടെത്താനും സാധിക്കും. എംഎസ്എംഇ മേഖലയ്ക്ക് കീഴിലുള്ള, ലാഭേച്ഛയില്ലാത്ത ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ, ഈ ആപ്ലിക്കേഷൻ രൂപകൽപ്പന ചെയ്ത എൻ ഐ ആർ ഡി സി, വിഭവങ്ങളും സഹായ സംവിധാനങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ സഹകരണത്തിലൂടെ വ്യവസായ പ്രോത്സാഹനത്തിനും നയങ്ങൾ നടപ്പിലാക്കുന്നതിനും സമഗ്രവും സംയോജിതവുമായ ഒരു സമീപനം ഉറപ്പാക്കുന്നു.

‘നേരിട്ടുള്ള സേവനങ്ങളെ ഡിജിറ്റൽ പിന്തുണയുമായി സംയോജിപ്പിക്കുന്നതിലൂടെ, സുതാര്യത, കാര്യക്ഷമത, എല്ലാവരെയും ഉൾക്കൊള്ളുന്ന പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച ഇന്റർഫേസ് ഇൻഡ്ആപ്പ് സൃഷ്ടിക്കുന്നു. വളർച്ചയ്ക്കും നവീകരണത്തിനുമായി നേരിട്ടുള്ളതും അല്ലാത്തതുമായ മാർഗങ്ങൾ പ്രയോജനപ്പെടുത്തി, ദേശീയ-അന്തർദേശീയ അവസരങ്ങൾ ലഭ്യമാക്കാൻ ഏറ്റവും ചെറിയ സംരംഭങ്ങൾക്ക് പോലും ഈ ഹൈബ്രിഡ് രീതി വഴി സാധിക്കുന്നു,’ എന്ന് എൻ ഐ ആർ ഡി സി നാഷണൽ ചെയർമാൻ ശംഭു സിംഗ് പറഞ്ഞു. സബ്സ്‌ക്രിപ്ഷൻ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ഈ ആപ്പ്, പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. സർക്കാർ പദ്ധതികളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകിയും, എംഎസ്എംഇ മേഖലയിലെ ബിസിനസ്സ് ഇവന്റുകളെക്കുറിച്ചുള്ള അറിയിപ്പുകൾ നൽകിയും ബിസിനസുകളെ സഹായിക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെന്നപോലെ സംരംഭകർക്ക് മറ്റ് ബിസിനസ് ഉടമകളുമായി സംവദിക്കാൻ ഇതിലെ നെറ്റ്വർക്കിംഗ് പേജ് അവസരമൊരുക്കുന്നു. ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക വകുപ്പ് മന്ത്രി നിർവഹിക്കും. ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം, കൃഷി മന്ത്രാലയം, ഫിഷറീസ്-മൃഗസംരക്ഷണം-ക്ഷീരവികസന മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കോർപ്പറേറ്റ് കാര്യ മന്ത്രാലയം, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയം തുടങ്ങിയ മറ്റ് മന്ത്രാലയങ്ങളുടെ പദ്ധതികളും അനുമതികളും ഈ ആപ്പിലൂടെ ലഭ്യമാകും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HAbYfd8FEk3ASYuStRBTVz?mode=wwt

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....

Also Read

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡിഐഎൻ ഇല്ലാത്ത ആദായനികുതി നിർണയ ഉത്തരവ് അസാധു; നികുതി വകുപ്പിന്റെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

ഡോക്യുമെന്റ് ഐഡന്റിഫിക്കേഷൻ നമ്പർ പിന്നീട് അറിയിച്ചതുകൊണ്ട് മാത്രം നിയമലംഘനം പരിഹരിക്കാനാവില്ല; സിബിഡിടി സർക്കുലർ പാലിക്കണമെന്ന് കോടതി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

മൊബൈൽ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഭക്ഷ്യവ്യാപാര മേഖലയിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ നടപടി വേണം; തട്ടുകടകൾ മുതൽ റെസ്റ്റോറന്റുകൾ വരെ രജിസ്ട്രേഷൻ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യം

ഡിജിറ്റൽ ഇടപാടുകൾ വർധിക്കുന്ന സാഹചര്യത്തിൽ യഥാർഥ വിറ്റുവരവ് കണ്ടെത്തണം; വാർഷിക വിറ്റുവരവ് ₹20 ലക്ഷം കടന്നാൽ സാധാരണ റെസ്റ്റോറന്റ് സേവനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധം

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

കേരളത്തിന്റെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വളർച്ച; ഒക്ടോബറിൽ 28 ശതമാനം വർധന

ദേശീയ വളർച്ചാനിരക്ക് 13 ശതമാനമായിരിക്കെ കേരളത്തിന് ഇരട്ടിയിലേറെ വളർച്ച; കഴിഞ്ഞ വർഷത്തെ മൈനസ് രണ്ട് ശതമാനത്തിൽനിന്ന് ശ്രദ്ധേയമായ മുന്നേറ്റം

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

നികുതി വെട്ടിപ്പ് കണ്ടെത്താൻ ജിഎസ്ടിയിൽ പ്രത്യേക സംഘം; ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങും

ഡിജിറ്റൽ ഇടപാടുകൾ കേന്ദ്രീകരിച്ച് വിപുലമായ പരിശോധനയ്ക്ക് നീക്കം; ബി.എൽ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചതായി സൂചന

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ജിഎസ്ടി ഓഡിറ്റും നികുതി നിർണയവും ഒരേ ഉദ്യോഗസ്ഥൻ നടത്തരുത്; നികുതി ഡിമാൻഡ് റദ്ദാക്കി കർണാടക ഹൈക്കോടതി

ഓഡിറ്റ് നടത്തിയ ഉദ്യോഗസ്ഥൻ തന്നെ നോട്ടീസ് നൽകി അന്തിമ ഉത്തരവിറക്കിയത് അംഗീകരിക്കാനാവില്ല; കേസ് മറ്റൊരു ഉദ്യോഗസ്ഥന് കൈമാറി വീണ്ടും പരിഗണിക്കാൻ നിർദേശം

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റ് വിൽപ്പനയ്ക്ക് 10% ആദായനികുതി; 2026–27 നികുതി വർഷത്തിൽ പ്രത്യേക വ്യവസ്ഥ

കാർബൺ ക്രെഡിറ്റുകളുടെ അക്കൗണ്ടിങ്ങിനും മൂല്യനിർണയത്തിനും പ്രത്യേക മാനദണ്ഡങ്ങൾ; നികുതി കണക്കാക്കുമ്പോൾ ചെലവുകൾക്ക് കിഴിവില്ല

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ സ്ഥലംമാറ്റം; എറണാകുളം ഓഡിറ്റ് വിഭാഗത്തിലെ 24 ഉദ്യോഗസ്ഥർക്ക് പുതിയ നിയമനം

ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും സ്ഥലംമാറ്റം; എറണാകുളം, ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഓഡിറ്റ് വിഭാഗങ്ങളിൽ മാറ്റം

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

നികുതി വെട്ടിപ്പ് തടയാൻ ജിഎസ്ടി വകുപ്പിന്റെ പുതിയ നീക്കം; വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ പരിശോധനയ്ക്ക്

യുപിഐ, ക്രെഡിറ്റ് കാർഡ്, ബാങ്ക് ഇടപാടുകൾ പരിശോധിക്കും; രജിസ്ട്രേഷനില്ലാത്ത വ്യാപാരികളെയും വിറ്റുവരവ് കുറച്ചുകാട്ടുന്നവരെയും കണ്ടെത്താൻ നടപടി

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

₹26.58 ലക്ഷത്തിന്റെ നികുതി വെട്ടിപ്പ്: നെയ്യാറ്റിൻകര വാണിജ്യ നികുതി ഓഫീസിലെ മുൻ ഉദ്യോഗസ്ഥയ്ക്കും ഏജന്റിനും 32 വർഷം വീതം കഠിനതടവ്

വ്യാജ ട്രഷറി ചെല്ലാനുകൾ ഉപയോഗിച്ച് നാല് വ്യാപാര സ്ഥാപനങ്ങൾക്ക് നികുതി വെട്ടിപ്പിന് സഹായം; മൂന്ന് പ്രതികൾക്ക് തടവും പിഴയും വിധിച്ച് വിജിലൻസ് കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

പ്രളയത്തിൽ അക്കൗണ്ട് ബുക്കുകൾ നഷ്ടപ്പെട്ടാലും നികുതി നിർണയത്തിൽ ഇളവില്ല; ലാഭം കണക്കാക്കാൻ വ്യവസായ മേഖലയിലെ നിരക്ക് പരിഗണിക്കാമെന്ന് കേരള ഹൈക്കോടതി

എൽപിജി വിതരണക്കാരന്റെ 0.7 ശതമാനം ലാഭക്കണക്കിന് പകരം 2.4 ശതമാനം കണക്കാക്കിയ നടപടി ശരിവച്ചു; നികുതി നിർണയത്തിലെ നീതിയും യുക്തിസഹതയും ചർച്ചയാകുന്നു

Loading...