ജൂൺ 15 മുതൽ ഇ-വേ ബിൽ ചട്ടത്തിൽ നിർണായക മാറ്റം

ജൂൺ 15 മുതൽ ഇ-വേ ബിൽ ചട്ടത്തിൽ നിർണായക മാറ്റം

തിരുവനന്തപുരം: ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികളും നികുതിദായകരും ശ്രദ്ധിക്കേണ്ട സുപ്രധാന മാറ്റം ഇ-വേ ബിൽ സംവിധാനത്തിൽ വരുന്നു. 2026 ജൂൺ 15 മുതൽ എല്ലാ "Bill To – Ship To" ഇടപാടുകളിലും ഇ-വേ ബിൽ തയ്യാറാക്കുമ്പോൾ "Ship To" വിഭാഗത്തിൽ യഥാർത്ഥത്തിൽ സാധനങ്ങൾ കൈപ്പറ്റുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ GSTIN രേഖപ്പെടുത്തുന്നത് നിർബന്ധമാക്കും.

നിലവിൽ പല വ്യാപാര ഇടപാടുകളിലും ബിൽ ഒരു സ്ഥാപനത്തിന്റെ പേരിലായിരിക്കുമ്പോൾ സാധനങ്ങൾ മറ്റൊരു സ്ഥലത്തേക്കോ സ്ഥാപനത്തിലേക്കോ അയയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഇത്തരം ഇടപാടുകളിൽ ഇനി മുതൽ സാധനങ്ങൾ എത്തിക്കുന്ന യഥാർത്ഥ സ്വീകർത്താവിന്റെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തേണ്ടതായിരിക്കും.

ജിഎസ്ടി രജിസ്ട്രേഷൻ ഇല്ലാത്ത വ്യക്തികളോ സ്ഥാപനങ്ങളോ ആയാൽ "Ship To" വിഭാഗത്തിലെ GSTIN കോളത്തിൽ "URP" (Unregistered Person) എന്ന് നിർബന്ധമായും രേഖപ്പെടുത്തണം. ഇതിൽ വീഴ്ച വരുത്തുന്ന പക്ഷം ഇ-വേ ബിൽ സൃഷ്ടിക്കുന്നതിലും ചരക്ക് ഗതാഗത പരിശോധനകളിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വ്യാപാര ഇടപാടുകളിലെ സുതാര്യത വർധിപ്പിക്കുന്നതിനും യഥാർത്ഥ ഗുഡ്സ് മൂവ്മെന്റ് കൃത്യമായി ട്രാക്ക് ചെയ്യുന്നതിനുമാണ് ഈ മാറ്റമെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു. വ്യാജ ബില്ലിംഗ്, ബെനാമി ഇടപാടുകൾ, രേഖകളിലെ വൈരുധ്യങ്ങൾ എന്നിവ കണ്ടെത്തുന്നതിനും പുതിയ സംവിധാനം സഹായകമാകും.

അതിനാൽ "Bill To – Ship To" മാതൃകയിൽ ഇടപാടുകൾ നടത്തുന്ന എല്ലാ വ്യാപാരികളും അക്കൗണ്ടന്റുമാരും ജിഎസ്ടി പ്രാക്ടീഷണർമാരും 2026 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് നികുതി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...