രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; ആദായ നികുതി നിയമ പ്രകാരമുള്ള പരിധി എത്ര?

രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം; ആദായ നികുതി നിയമ പ്രകാരമുള്ള പരിധി എത്ര?

രേഖകളില്ലാതെ എത്ര അളവ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാമെന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല. ആദായ നികുതി നിയമ പ്രകാരം ഇതിനൊരു പരിധി നിശ്ചയിച്ചിട്ടുണ്ട്. 

വിവാഹിതരായ സ്ത്രീകള്‍, അവിവാഹിതരായ സത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ വ്യക്തികള്‍ക്ക് അനുസരിച്ചാണ് പരിധി നിശ്ചയിട്ടിട്ടുള്ളത്. പരിധിയില്‍ കുറഞ്ഞ സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളതെങ്കില്‍ വരുമാന വരുമാനം സംബന്ധിച്ച്‌ അധികൃതരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല. വിവാഹിതയയായ സ്ത്രീക്ക് 500 ഗ്രാം സ്വര്‍ണവും അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വര്‍ണവും സൂക്ഷിക്കാം.ഉറവിടം സംബന്ധിച്ച രേഖകളില്ലാതെ പുരുഷന്മാര്‍ക്ക് 100 ഗ്രം സ്വര്‍ണം മാത്രമാണ് വീടുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുക. 

സ്വര്‍ണമോ ആഭരണങ്ങളോ സ്വന്തമാക്കാനുള്ള സാമ്ബത്തിക ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചാല്‍ പരിധിയില്ലാതെ സ്വര്‍ണം കയ്യില്‍ വെയ്ക്കാം. മറ്റൊരര്‍ഥത്തില്‍ സ്വര്‍ണം പരിധിയില്‍ കൂടുതല്‍ വീട്ടില്‍ സൂക്ഷിക്കുന്ന വ്യക്തി അവ സ്വന്തമാക്കാന്‍ ഉപയോഗിച്ച വരുമാന സ്രോതസ് വ്യക്തമാക്കണം. സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്ബോള്‍ ഉപയോഗിക്കുന്ന പ്രൂഫ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് വഴി നിക്ഷേപത്തിന്റെ ഉറവിടം കണ്ടെത്താം. ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഉപയോഗിക്കാം.സമ്മാനമായി ലഭിച്ചതുമായ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഉപഹാരം നല്‍കിയതിനുള്ള ഗിഫ്റ്റ് ഡീഡ്, സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഉപയോഗിക്കാം. പാരമ്ബര്യമായി ലഭിച്ച സ്വര്‍ണമാണെങ്കില്‍ വസ്തു ഭാഗം വെച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.