ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ ഫയലിംഗുമായി ബന്ധപ്പെട്ട ആശങ്കകൾ ശക്തമാകുന്ന സാഹചര്യത്തിൽ Association of Tax Practitioners സംസ്ഥാന പ്രസിഡൻറ് റോയി റിപ്പൻ ധനമന്ത്രിക്ക് നിവേദനം നൽകി. 2024–25 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പണത്തിന്റെയും ഓഡിറ്റ് റിപ്പോർട്ടുകളുടെയും സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്.
റോയി റിപ്പൻ നിവേദനത്തിലൂടെ വ്യക്തമാക്കിയതുപോലെ, ഇ-ഫയലിംഗ് പോർട്ടലിലെ തുടർച്ചയായ സാങ്കേതിക തകരാറുകളും AIS, TIS, Form 26AS പോലുള്ള യൂട്ടിലിറ്റികളുടെ പ്രവർത്തന തടസ്സങ്ങളും TRACES പോർട്ടലിലെ തകരാറുകളും കാരണം നികുതിദായകരും പ്രൊഫഷണലുകളും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന് പറഞ്ഞു. കൂടാതെ, വൈകിയാണ് പുതിയ ഐടിആർ ഫോമുകൾ പുറത്തുവന്നതെന്നും അതുമൂലം റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയം വളരെ ചുരുങ്ങി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടനയുടെ നിവേദനത്തിൽ നോൺ-ഓഡിറ്റ് കേസുകളുടെ സമയപരിധി സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ടാക്‌സ് ഓഡിറ്റ് റിപ്പോർട്ടുകളും അനുബന്ധ ഐടിആറുകളും ഡിസംബർ 31 വരെ നീട്ടുന്നത് അനാവശ്യ സമ്മർദ്ദം കുറയ്ക്കുകയും, നികുതിദായകർക്ക് ശരിയായ റിട്ടേണുകൾ സമർപ്പിക്കാൻ സമയവും അവസരവും നൽകുകയും ചെയ്യുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
എന്നാൽ, ഇതേ സമയം ആദായ നികുതി വകുപ്പ് വ്യക്തമായി വ്യക്തമാക്കിയിരിക്കുന്നത് — സമയപരിധി നീട്ടിയിട്ടില്ല എന്നതാണ്. “സെപ്റ്റംബർ 15-ലെ അവസാന തീയതി 30 വരെ നീട്ടി” എന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാജവാർത്തയാണെന്നും ഇത്തരം സന്ദേശങ്ങൾ അവഗണിക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
നികുതിദായകർ അവസാന നിമിഷം വരെ കാത്തിരിക്കാതെ ഉടൻ തന്നെ റിട്ടേൺ ഫയൽ ചെയ്യണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BUWR954is5xAaTWiTrMLPG
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....