പുതിയ ഫോം 16: മാറ്റങ്ങള്‍ എന്തൊക്കെ

പുതിയ ഫോം 16: മാറ്റങ്ങള്‍ എന്തൊക്കെ

എല്ലാ വര്‍ഷവും തൊഴിലുടമ ജീവനക്കാര്‍ക്ക് കൈമാറുന്ന ഒരു രേഖയാണ് ഫോം 16. ആ വര്‍ഷം നല്‍കിയ ശമ്പളത്തിന്റേയും അതിന്മേല്‍ ഈടാക്കിയിട്ടുള്ള ആദായനികുതിയുടെയും രേഖയാണിത്. ആദായ നികുതി നല്‍കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ടുശേഷമുള്ള ജൂണ്‍ 15നു മുമ്പായി ഇവ കൈമാറണമെന്നാണ് ചട്ടം.

ഈ ഫോമിന് രണ്ട് ഭാഗങ്ങളുണ്ട്: പാര്‍ട്ട് എ, പാര്‍ട്ട് ബി. തൊഴിലുടമ, ജീവനക്കാരന്‍, തൊഴില്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പാര്‍ട്ട് എ യില്‍ നല്‍കേണ്ടത്. പാര്‍ട്ട് ബിയില്‍ ശമ്പളം, ഡിഡക്ഷന്‍, നികുതിയിളവുള്ള അലവന്‍സുകള്‍ എന്നിവയാണ് രേഖപ്പെടുത്തുക.

പ്രത്യക്ഷ നികുതി വകുപ്പ് ഈയിടെ പുതുക്കിയ ഫോം 16 നോട്ടിഫൈ ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ടിഡിഎസ് റിട്ടേണ്‍ തൊഴിലുടമകള്‍ സമര്‍പ്പിക്കേണ്ടത് ഈ പുതുക്കിയ ഫോമിന്റെ അടിസ്ഥാനത്തിലായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ നല്‍കണം

  • പാര്‍ട്ട് ബിയില്‍ ഇനി കൂടുതല്‍ വിവരങ്ങള്‍ നല്‍കണം. പുതിയ ഫോര്‍മാറ്റില്‍, എല്‍ടിഎ, എച്ച്‌ആര്‍എ മുതലായ, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അലവന്‍സുകളുടെ (സെക്ഷന്‍ 10) കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കണം. സെക്ഷന്‍ 80സി, 80യു എന്നിവയനുസരിച്ചുള്ള ഡിഡക്ഷനുകളുടെ വിവരങ്ങള്‍ പ്രത്യേകം പ്രത്യേകം ചേര്‍ക്കണം. മുന്‍പ് ഇവ പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കേണ്ടിയിരുന്നില്ല.
  • കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 40,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി പ്രത്യേക വരി പുതിയ ഫോം 16ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • മുന്‍പ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകമായി ചേര്‍ക്കണം.
  • വീട് മുതലായ പ്രോപ്പര്‍ട്ടികളില്‍ നിന്നുള്ള വരുമാനം, മറ്റ് സോഴ്സുകളില്‍ നിന്നുള്ള വരുമാനം എന്നിവ ജീവനക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ പ്രത്യേക ഫോര്‍മാറ്റില്‍ നല്‍കാന്‍ പുതിയ ഫോം ആവശ്യപ്പെടുന്നുണ്ട്.
  • മറ്റ് തൊഴിലുടമകളില്‍ നിന്നുള്ള വരുമാനം പുതിയ ഫോമില്‍ ഉള്‍പ്പെടുത്തണം.
  • മാത്രമല്ല, ഫോം 16ന്റെ പാര്‍ട്ട് ബി TRACES പോര്‍ട്ടലില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്യണം. മുന്‍പ് ഫോം 16 TRACES ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം പാര്‍ട്ട് ബി ഒരു തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ് വെയറില്‍ ഇന്നും ഇഷ്യൂ ചെയ്യുകയായിരുന്നു പതിവ്.

2019-20 അസെസ്മെന്റ് വര്‍ഷത്തേക്കുള്ള ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ITR) ഫോമുകളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായാണ് ഫോം 16 പുതുക്കിയിരിക്കുന്നത്.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...