പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുന്നു.

പ്രതിവര്‍ഷം 15 ലക്ഷം രൂപയില്‍ താഴെയുള്ള വരുമാനത്തിന് നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുറക്കുമെന്ന് സൂചനകള്‍.

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇടത്തരം വരുമാനക്കാര്‍ക്ക് ഏറെ ആശ്വസം നല്‍കുന്നതാകും ഈ നടപടിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഉപഭോഗത്തില്‍ വലിയ വര്‍ധനക്കും ഇത് സഹായിക്കും. നിലവിലുള്ള ഉയര്‍ന്ന നികുതികള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ കൂടിയാണ് ആദായ നികുതിയിളവ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ലക്ഷക്കണക്കിന് നികുതിദായകര്‍ക്ക്, പ്രത്യേകിച്ച്‌ ഉയര്‍ന്ന ജീവിതച്ചെലവ് അനുഭവിക്കുന്ന നഗരവാസികള്‍ക്ക് ഇത്തരമൊരു ഇളവ് ആശ്വാസമാകും. 2020 ലെ നികുതി സമ്ബ്രദായത്തിലേക്ക് മാറുന്നവര്‍ക്ക് നികുതിയിനത്തില്‍ വലിയ തുക ലാഭിക്കും. ഈ രീതി അനുസരിച്ച്‌ മൂന്നു ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് അഞ്ച് മുതല്‍ 20 ശതമാനം വരെയാണ് ആദായ നികുതി നല്‍കേണ്ടി വരുന്നത്. 

പഴയ രീതിയെ അപേക്ഷിച്ച്‌ വീട്ടു വാടക, ഇന്‍ഷുറന്‍സ് തുടങ്ങിയ ഇളവുകള്‍ പുതിയതില്‍ ലഭിക്കില്ല. നികുതി ഇളവ് നല്‍കുന്നതോടെ കൂടുതല്‍ പേര്‍ പുതിയ രീതിയിലേക്ക് മാറുമെന്നും ധനകാര്യ വകുപ്പ് കണക്കു കൂട്ടുന്നുണ്ട്. നിലവില്‍ അഞ്ച് നികുതി സ്ലാബുകളാണുള്ളത്. മൂന്നു ലക്ഷം രൂപവരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷം വരെ അഞ്ച് ശതമാനമാണ് നികുതി. ഏഴ് മുതല്‍ 10 ലക്ഷം വരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 മുതല്‍ 15 ലക്ഷം വരെ 20 ശതമാനവും നികുതി നല്‍കണം.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...