ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക തകരാറുകൾ നേരിട്ട് ഇ-ഫയലിങ് പോർട്ടൽ. തുടക്കം മുതൽ അവസാനം വരെയുള്ള നടപടിക്രമങ്ങൾക്കിടെ പലപ്പോഴും സാങ്കേതിക തടസ്സങ്ങൾ നേരിടുന്നുണ്ട്. പാസ്വേഡ് മാറ്റാൻ കഴിയാത്ത സാഹചര്യം, ഐടിആർ ഫോമുകളിലെ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലുള്ള പൊരുത്തക്കേട്, ഇ-വെരിഫിക്കേഷനിലെ ബുദ്ധിമുട്ട് എന്നിങ്ങനെ നീളുന്നു പരാതികൾ.

ജൂലായ് 31നകം റിട്ടേൺ നൽകണമെന്നാവശ്യപ്പെട്ട് നികുതി വകുപ്പ് അതിനിടെ തുടർച്ചയായി എസ്എംഎസുകളും ഇ-മെയിലുകളും അയക്കുന്നുണ്ട്. തകരാർ വേഗം പരിഹരിണക്കണമെന്ന് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ അസോസിയേഷനുകൾ നികുതി വകുപ്പിനോട് ആവശ്യപ്പെട്ടു.

ഇ-ഫയലിങ് പോർട്ടൽ ലോഗിൻ ചെയ്യന്നിടത്ത് തുടങ്ങുന്നു തകരാറുകൾ. ഇടക്കുവെച്ച് സൈറ്റ് നിശ്ചലമാകുന്നതായും പരാതികളുയർന്നിട്ടുണ്ട്. ആദായ നികുതി പോർട്ടലിൽ മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങളിലെ പൊരുത്തക്കേട് നികുതി ദായകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഫോം 26 എഎസിലും എഐഎസിലും ലഭ്യമായ വിവരങ്ങൾ തമ്മിൽ കാര്യമായി വ്യത്യാസമുള്ളതായും പറയുന്നു.

എഐഎസ്, ടിഐഎസ് എന്നിവയിൽ പ്രതികരണം സമർപ്പിക്കുന്നതിനും തടസ്സം നേരിടുന്നുണ്ട്. ചൂണ്ടിക്കാണിച്ചാൽതന്നെ അത് പുതുക്കിവരാൻ കാലതമാസം നേരിടുന്നു. ചിലത് അപ്ഡേറ്റ് ആകുന്നുമില്ല. പാസ്വേഡ് മാറ്റാൻ കഴിയുന്നില്ലെന്നതാണ് നേരിടുന്ന മറ്റൊരു പ്രതിസന്ധി. പലപ്പോഴും ഒടിപികൾ ലഭിക്കുന്നില്ല.

റിട്ടേൺ സമർപ്പിക്കുന്ന സമയത്ത് തെറ്റായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുന്നു. അതിന് ലഭിക്കുന്ന പരിഹാര സന്ദേശങ്ങളിലെ വ്യക്തതയില്ലായ്മയും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഒടിപി ലഭിക്കാത്തതിനാൽ ഇ-വെരിഫിക്കേഷന് ബുദ്ധമുട്ട് നേരിടുന്നുവെന്നും പരാതികളുണ്ട്. ഇ-വെരിഫിക്കേഷനുള്ള സമയ പരിധി 30 ദിവസമായി കുറച്ചതും നികുതി ദായകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

Loading...