നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

നികുതിദായകർക്ക് ആശ്വാസം: ആദായനികുതി റിട്ടേൺ ഫയലിംഗിന് അവസാന തീയതി നീട്ടി ; വിശദാംശങ്ങളും പരിശോധിക്കാം

നികുതിദായകർക്ക് കേന്ദ്ര സർക്കാരിൽ നിന്നും പുതിയ ആശ്വാസം. 2024-25 അസസ്‌മെൻറ് വർഷത്തിലെ (AY) ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 31, 2024 ൽ നിന്നും ജനുവരി 15, 2025 ലേക്ക് നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) അറിയിച്ചു. ഇത് നികുതിദായകർക്ക് റിട്ടേണുകൾ സമർപ്പിക്കാനും, ആവശ്യമെങ്കിൽ തിരുത്തലുകൾ നടത്താനും കൂടുതൽ സമയം നൽകുന്നതാണ്.

CBDT 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 119 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഈ ഡെഡ്‌ലൈൻ നീട്ടിയത്.ഡെഡ്‌ലൈൻ നീട്ടിയതോടെ, വ്യത്യസ്ത സാഹചര്യത്തിലുള്ള നികുതിദായകർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്.നേരത്തെ 31-ന് മുമ്പ് റിട്ടേൺ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് കൂടുതൽ സമയം ലഭിക്കും.മുമ്പ് സമർപ്പിച്ച റിട്ടേണിൽ പിഴവുകൾ കണ്ടെത്തിയവർക്ക് അവ തിരുത്താനുള്ള അവസരം ലഭിക്കും.

പിഴയ്ക്ക് നേരത്തെ ലംഘനങ്ങൾക്കായി രണ്ട് തലങ്ങളുള്ള പിഴ ചുമത്തിയിരുന്നു:

₹5 ലക്ഷം വരുമാനമുള്ളവർക്ക് ₹1,000.

₹5 ലക്ഷം കവിഞ്ഞവർക്ക് ₹5,000.

2023-24 സാമ്പത്തിക വർഷത്തിൽ വെറും 6.68% പേരാണ് രാജ്യത്ത് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്. സമർപ്പിച്ച ആകെ എണ്ണം 8.09 കോടി മാത്രമാണ്.

സമയ പരിധി അവസാനിക്കാൻ മുൻപായി നികുതി റിട്ടേൺ സമർപ്പിച്ച് പിഴയും നിയമപ്രശ്നങ്ങളും ഒഴിവാക്കുക. ഈ അവസരം ഉപയോഗിച്ച് വരുമാന വിശദാംശങ്ങളും പിഴവുകളുമൊന്നും ഇല്ലാതെ റിട്ടേൺ സമർപ്പിക്കുക.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...