ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഓഗസ്റ്റ് 31 വരെ നീട്ടി

ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15ല്‍ നിന്ന് ജൂലൈ 10 വരെ സമയം അനുവദിച്ചിരുന്നു. ഇതോടെ നികുതി അടയ്‌ക്കേണ്ടവര്‍ക്കും കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. നേരത്തെ ജൂലൈ 31 വരെയായിരുന്നു നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി. ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15-ല്‍നിന്ന് ജൂലായ് പത്തുവരെ സമയം നീട്ടിനല്‍കിയിരുന്നു.ഇതനുസരിച്ച്‌ നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

മിക്കവാറും വര്‍ഷങ്ങളില്‍ ജൂണ്‍ 15 ആണ് ഫോം 16 നല്‍കേണ്ട അവസാന തിയതിയായി നിശ്ചയിക്കാറ്. എന്നാല്‍ ഇത്തവണ തിയതി 2019 ജൂലായ് 10വരെ തിയതി നീട്ടി നല്‍കിയിരുന്നു. ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്. നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്ബള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.

ഇത്തവണ ഇ-റിട്ടേണ്‍ സമര്‍പ്പിക്കാനായി ലോഗിന്‍ ചെയ്യുമ്ബോള്‍ വിവരങ്ങള്‍ മുന്‍കൂട്ടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇത് കൃത്യമായി പരിശോധിക്കണം. വിട്ടുപോയവ ചേര്‍ക്കണമെന്ന് നികുതിവകുപ്പ് നിഷ്‌കര്‍ഷിക്കുന്നു. മാത്രമല്ല, ചിലപ്പോള്‍ നികുതി കിഴിവിനുള്ള പലതും ഇതില്‍ ഉള്‍പ്പെടുത്താതെ വിട്ടുപോയിട്ടുമുണ്ടാകാം.

സമയം കഴിഞ്ഞാല്‍ നിര്‍ദിഷ്ട സമയം കഴിഞ്ഞാലും നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസ്സമില്ല. 'വൈകി സമര്‍പ്പിക്കുന്നു' എന്നു രേഖപ്പെടുത്തി 2020 മാര്‍ച്ച്‌ 31 വരെ റിട്ടേണ്‍ നല്‍കാന്‍ അവസരമുണ്ട്. എന്നാല്‍, അതുവരെ നികുതിക്ക് പലിശയും റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയതിന് പിഴയും നല്‍കണം. ഡിസംബര്‍ 31നുമുമ്പണ് റിട്ടേണ്‍ നല്‍കുന്നതെങ്കില്‍ 5000 രൂപയാണ് പിഴ.

അതിനുശേഷം മാര്‍ച്ച്‌ 31 വരെയുള്ളതിന് 10,000 രൂപയും. അഞ്ചു ലക്ഷത്തില്‍ താഴെയാണ് ആകെ വരുമാനമെങ്കില്‍ പിഴ ആയിരം രൂപയില്‍ കൂടില്ല. നികുതി അധികമായി അടയ്ക്കാനില്ലെങ്കിലും പിഴയും പലിശയും ഈടാക്കും. റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കില്‍ അതിന് നികുതിവകുപ്പുനല്‍കുന്ന പലിശ ലഭിക്കുകയുമില്ല.

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...