ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഇ-വെരിഫിക്കേഷൻ സമയപരിധിക്ക് മുമ്പ് ചെയ്തില്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും; എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് റീഫണ്ടിനായി കാത്തിരിക്കുന്നവരാണോ? 2024 ജൂലൈ 31 വരെ 7.28-ലധികം ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

2023 ജൂലൈ 31 വരെ സമർപ്പിച്ച ആദായ നികുതി റിട്ടേണുകളെക്കാൾ 7.5% കൂടുതലാണ് ഈ വർഷം ഫയൽ ചെയ്തിരിക്കുന്നത്. ഐടിആർ ഫയൽ ചെയ്ത വ്യക്തികൾക്ക് ഫയൽ ചെയ്ത തീയതി മുതൽ 120 ദിവസത്തിനുള്ളിൽ വെരിഫിക്കേഷൻ നടത്തേണ്ടതുണ്ട്.

ഇല്ലെങ്കിൽ ഐടിആർ അസാധുവായി കണക്കാക്കും. 6.21 കോടിയിലധികം ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്. ഇനി ബാക്കിയുള്ളവർ ഉടനെ ചെയ്യേണ്ടതാണ്.

ഇ-വെരിഫൈ ചെയ്യേണ്ടത് എന്തുകൊണ്ട്?

ആദായ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാക്കാൻആദായ നികുതി റിട്ടേണുകൾ പരിശോധിക്കേണ്ടതുണ്ട്.

നിങ്ങളുടെ ഐടിആർ പരിശോധിക്കുന്നതിനുള്ള ഏറ്റവും പ്രായോഗികവും വേഗത്തിലുള്ളതുമായ മാർഗ്ഗം ഇ വെരിഫിക്കേഷൻ ആണ്.

എങ്ങനെയെല്ലാം ഇ- വെരിഫൈ ചെയ്യാം?

*ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒട്ടിപി

*മുൻകൂർ സാധുതയുള്ള ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി

*പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിസി

*എടിഎം വഴിയുള്ള ഇവിസി

*നെറ്റ് ബാങ്കിംഗ്

*ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്

ആധാർ ഉപയോഗിച്ച് എങ്ങനെ ഇ- വെരിഫൈ ചെയ്യാം.

ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒട്ടിപി വഴി ഇ- വെരിഫൈ ചെയ്യാം. ഇതിന് മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യുകയും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യുകയും വേണം, കൂടാതെ നിങ്ങളുടെ പാനും ആധാറുമായി ലിങ്ക് ചെയ്തിരിക്കണം

ആധാർ നമ്പർ ഉപയോഗിച്ച് ആദായ നികുതി റിട്ടേൺ എങ്ങനെ ഇ-വെരിഫൈ ചെയ്യാം

ഘട്ടം 1: ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഇ-വെരിഫൈ റിട്ടേൺ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 2: ‘ഇ-വെരിഫൈ’ പേജിൽ, ‘ആധാറിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒട്ടിപി ഉപയോഗിച്ച് പരിശോധിക്കുക എന്നത് തിരഞ്ഞെടുത്ത് ‘തുടരുക’ ക്ലിക്ക് ചെയ്യുക.

ഘട്ടം 3: ‘എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കാൻ ഞാൻ സമ്മതിക്കുന്നു’ എന്ന ടിക്ക് ബോക്സ് ടിക്ക് ചെയ്യുക

ഘട്ടം 4: ‘ജനറേറ്റ് ആധാർ ഒട്ടിപി’ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് 6 അക്ക ഒട്ടിപി എസ്എംഎസ് ആയി ലഭിക്കും.

ഘട്ടം 5: ലഭിച്ച ഒട്ടിപി നൽകുക.

ഒട്ടിപി വിജയകരമായി സമർപ്പിക്കുമ്പോൾ, നിങ്ങളുടെ ഐടിആർ പരിശോധിക്കപ്പെടും. ഒട്ടിപിക്ക് 15 മിനിറ്റ് മാത്രമേ സാധുതയുള്ളൂ. ഇ-ഫയലിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്ക് ഒരു ഇമെയിൽ അയയ്ക്കുകയും ചെയ്യും.

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/G6uXw4w7ptK4LyPegRgWnC

Also Read

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners  ധനമന്ത്രിക്ക് നിവേദനം നൽകി

ഐടിആർ സമയപരിധി നീട്ടൽ: ആശങ്കയും വ്യക്തതയും : തീയതി നീട്ടണമെന്നാവശ്യപ്പെട്ടു Association of Tax Practitioners ധനമന്ത്രിക്ക് നിവേദനം നൽകി

സെപ്റ്റംബർ 15-ൽ നിന്ന് ഒക്ടോബർ 31 വരെ നീട്ടണമെന്നും, ഓഡിറ്റ് കേസുകൾ ഉൾപ്പെടെ ഡിസംബർ 31 വരെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

Loading...