വെറും 48 മണിക്കൂറിനുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; എങ്ങനെ?

വെറും 48 മണിക്കൂറിനുള്ളിൽ പാൻ കാർഡ് സ്വന്തമാക്കാം; എങ്ങനെ?

ഇന്ത്യയിലെ പ്രധാനപ്പെട്ട സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ആദായ നികുതി വകുപ്പാണ് പാൻ കാർഡ് നൽകുന്നത്. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവകളായും പാൻ കാർഡ് ഉപയോ​ഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ പാൻ കാർഡ് വളരെ പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പാൻ കാർഡ് എങ്ങനെ സ്വന്തമാക്കാം എന്ന് പരിശോധിക്കാം. നികുതിദായകർക്കും ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കേണ്ടവർക്കും പാൻ കാർഡ് വളരെ അത്യാവശ്യമാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോഴും പാൻ കാർഡുകൾ ആവശ്യമാണ്. എന്നാൽ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ നേടുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. പതിനായിരം രൂപ വരെ പിഴ ഈടാക്കുന്ന കുറ്റമാണിത്. നിങ്ങൾ ഫോം 49 A അല്ലെങ്കിൽ ഫോം 49AA പൂരിപ്പിച്ച് നിങ്ങൾക്ക് പാൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. www.tin-nsdl.com എന്ന എൻഎസ്ഡിഎൽ വെബ്സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ സമർപ്പിക്കാം. കൂടാതെ നിങ്ങൾക്ക് ഏതെങ്കിലും NSDL TIN- ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് പാൻ അപേക്ഷാ ഫോം ലഭിക്കുകയും ചെയ്യും. ഇത് പൂരിപ്പിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെളുത്ത പശ്ചാത്തലത്തിലുള്ള നിങ്ങളുടെ രണ്ട് ഫോട്ടോകൾ (വലിപ്പം 3.5 സെന്റിമീറ്റർ x 2.5 സെന്റിമീറ്റർ) ഫോമിൽ പതിപ്പിക്കണം. കൂടാതെ നിങ്ങളുടെ ഐഡി പ്രൂഫ്, വിലാസം തെളിയിക്കുന്ന രേഖകൾ, ജനനതീയതി തെളിയിക്കുന്ന രേഖകൾ എന്നിവയും അപേക്ഷാ ഫോമിനിനൊപ്പം സമർപ്പിക്കണം. ഇതിനു പുറമെ, നിങ്ങളുടെ മൊബൈൽ നമ്പറും ഇ- മെയിൽ വിലാസവും നൽകണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ ഒപ്പും ഡിജിറ്റലായി നൽകണം. നിങ്ങളുടെ പാൻ കാർഡ് ആപ്ലിക്കേഷനിൽ നൽകുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ സമർപ്പിക്കുക. ഫീസ് അടച്ച ശേഷം ഓൺലൈൻ അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ഫിസിക്കൽ കാർഡ് അല്ലെങ്കിൽ ഇ-പാൻ കാർഡ് തിരഞ്ഞെടുക്കാവുന്നതാണ്. അപേകേഷാ ഫോം വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ 15-അക്ക നമ്പറുള്ള ഒരു അക്നോളജ്മെന്റ് രസീത് ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പാൻ കാർഡിന്റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാൻ കഴിയും. നിങ്ങൾ നൽകിയിരിക്കുന്ന വിശദാംശങ്ങൾ പരിശോധിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പാൻ കാർഡ് 2 ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും.

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

Loading...