അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും ; പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകള്‍ സമര്‍പ്പിക്കാം

അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കും.
ഇലക്‌ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ വായ്പയെടുക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കും. ഇലക്‌ട്രിക് വാഹനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇത് സഹായകരമാകും .
25 ശതമാനം കോര്‍പറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്ബനികള്‍ക്കു വരെ നല്‍കും . നേരത്തെ 250 കോടിയായിരുന്നു പരിധി. വലിയ രീതിയിലുള്ള പണമിടപാടുകള്‍ നിരുല്‍സാഹപ്പെടുത്താന്‍ ടിഡിഎസ് ഈടാക്കും. ഒരു വര്‍ഷം ബാങ്കില്‍ നിന്ന് 1 കോടിയില്‍ അധികമായി പണമിടപാട് നടത്തുന്നവര്‍ക്കാണ് ഇത് ബാധകമാവുക.
പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകള്‍ സമര്‍പ്പിക്കാം . സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍കം ടാക്സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകള്‍ക്ക് ഇലക്‌ട്രോണിക് രീതികള്‍ വ്യാപിപ്പിക്കും .45 ലക്ഷം വരെയുള്ള ഭവന വായ്പകളില്‍ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടല്‍ ഇല്ലാതാക്കാന്‍ നികുതി ശേഖരണം ഡിജിറ്റലാക്കും