GST രെജിസ്ട്രേഷൻ എടുത്ത പ്രിൻറിംഗ് പ്രസ്സുകൾക്ക് വർക്കുകൾ ലഭിക്കാത്തതിനാൽ പൂട്ടേണ്ടിവരുന്നു.

GST രെജിസ്ട്രേഷൻ എടുത്ത പ്രിൻറിംഗ് പ്രസ്സുകൾക്ക് വർക്കുകൾ ലഭിക്കാത്തതിനാൽ പൂട്ടേണ്ടിവരുന്നു.

കേരളത്തിൽ ഏതാണ്ട് 3000 ത്തിലധികം പ്രിൻറിംഗ് പ്രസ്സുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വളരെ കുറച്ചുപേർക്കു മാത്രമേ GST രെജിസ്ട്രേഷനെടുത്തിട്ടുള്ളു. ഏതാണ്ട് മിക്ക യൂണിറ്റുകളിലും 20 ലക്ഷത്തിനുമേൽ സെയിൽസ് ഉള്ളതായിട്ടാണ് കാണാൻ കഴിയുന്നത്. രെജിസ്ട്രേഷൻ ഉള്ളവരും ഇല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ റേറ്റ് കൂടുതലാണെന്നു കാണിച്ചുകൊണ്ട് വർക്ക് ലഭിക്കാതിരിക്കുന്ന ഒരു സ്ഥിതി വിശേഷം കേരളത്തിൽ കണ്ടുവരുന്നു. കൂടാതെ ശിവകാശിയിൽ പ്രിൻറ് ചെയ്യുന്നവരുടെ എണ്ണത്തിലും ഗണ്യമായ വർധനവുമുണ്ട് . വിവിധ ട്രസ്റ്റ്, സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ ആവശ്യത്തിനു നടത്തുന്ന യൂണിറ്റുകളിൽ GST ഒന്നും ഇല്ലാതെതന്നെ വർക്കുകൾ ചെയ്യുന്നുള്ളതായി അറിയാൻ കഴിയുന്നു . കേരളത്തിൽ രെജിസ്ട്രേഷൻ ഉള്ള പ്രിൻറിംഗ് പ്രസ്സുകൾക്ക് വർക്ക് ലഭിക്കാത്തതിനാൽ യൂണിറ്റുകൾ പലതും പൂട്ടേണ്ടി വരുന്ന അവസ്ഥായാണുള്ളത്. രെജിസ്ട്രേഷൻ ഇല്ലാതെ നടത്തുന്ന പ്രിൻറിംഗ് പ്രസ്സുകളിലൂടെ ഗവണ്മെന്റ്നു ടാക്സ് ഇനത്തിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...