ഫ്‌ളഡ് സെസ് കുടിശ്ശിക: Amnesty ഉണ്ടായിട്ടും അടച്ചില്ല; ഇനി മൂന്ന് ഇരട്ടി അടയ്ക്കേണ്ടി വരുമോ?! Show Cause Notice നൽകിത്തുടങ്ങി

കേരളത്തിലെ വ്യാപാരികളെയും സ്ഥാപനങ്ങളെയും ബാധിക്കുന്ന ഫ്‌ളഡ് സെസ് കുടിശ്ശിക സംബന്ധിച്ച് സംസ്ഥാന ജിഎസ്ടി വകുപ്പ് കടുത്ത നടപടി ആരംഭിച്ചിരിക്കുകയാണ്.
2019-ലെ കേരള ഫിനാൻസ് ആക്റ്റ് പ്രകാരം സംസ്ഥാനത്ത് പ്രളയാനന്തര പുനർനിർമാണത്തിനായി Kerala Flood Cess ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പല സ്ഥാപനങ്ങളും വ്യാപാരികളും അത് സമയത്ത് അടയ്ക്കാതെ ഒഴിവാക്കിയതായി വകുപ്പ് കണ്ടെത്തിയിരിക്കുന്നു.
ഇതിനാൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസർമാർ Section 74(1) of the Kerala SGST Act, 2017 പ്രകാരം Show Cause Notice നൽകിത്തുടങ്ങി. ചില സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്ന നോട്ടീസിൽ 2019 ഓഗസ്റ്റ്മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിൽ അടയ്ക്കേണ്ടിയിരുന്ന ഫ്‌ളഡ് സെസ് തുക ചൂണ്ടിക്കാണിക്കുന്നു.
മൂന്ന് ഇരട്ടി ബാധ്യത
വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിനുസരിച്ച്, കുടിശ്ശികയായ ഫ്‌ളഡ് സെസ് മാത്രം അടച്ചാൽ മതിയാകില്ല. 18 ശതമാനം പലിശ കൂടാതെ, തുകയുടെ സമാനമായ പിഴയും നൽകേണ്ടി വരും. ഇതോടെ സ്ഥാപനങ്ങൾക്ക് ആദ്യ കുടിശ്ശികയുടെ മൂന്ന് ഇരട്ടി തുക വരെ അടയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കും. നിയമപരമായി ഇത് Section 74 പ്രകാരമുള്ള കടുത്ത നടപടികൾ സ്വീകരിക്കാനുള്ള അവകാശം വകുപ്പിനുണ്ട്.
Amnesty ഉണ്ടായിട്ടും അടച്ചില്ല
സംസ്ഥാന സർക്കാർ കഴിഞ്ഞ സമയങ്ങളിൽ വിപുലമായ Amnesty Scheme പ്രഖ്യാപിച്ചിരുന്നു. അതിലൂടെ പഴയ കുടിശ്ശികകളും പലിശയും വൻ തോതിൽ കുറച്ച് തീർപ്പാക്കാൻ വ്യാപാരികൾക്ക് വലിയ അവസരം നൽകിയിരുന്നു. എന്നാൽ, നിരവധി സ്ഥാപനങ്ങൾ അത് പ്രയോജനപ്പെടുത്തിയില്ല. ഇപ്പോഴത്തെ നടപടി, Amnesty ഉണ്ടായിട്ടും കുടിശ്ശിക അടച്ചില്ലാത്തവർക്കുള്ള കർശന മുന്നറിയിപ്പായി വ്യാപാരലോകം വിലയിരുത്തുന്നു.
അന്നത്തെ വിമർശനങ്ങൾ
വ്യാപാരികൾ ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം കൂടി നിലനിൽക്കുന്നു. Amnesty പ്രഖ്യാപനത്തിന് മുമ്പ് വകുപ്പിൽ നിന്നും ഇത്തരം ഉത്തരവുകൾ ഒന്നും വന്നിരുന്നില്ല. വർഷങ്ങളോളം നടപടി ഇല്ലാതെ വിട്ടപ്പോൾ, ഇപ്പോൾ മാത്രം കടുത്ത ഉത്തരവുകൾ നൽകുന്നത് നീതിപൂർണ്ണമാണോ എന്ന സംശയമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. “Amnesty പ്രഖ്യാപിക്കുന്നതിന് മുൻപ് വകുപ്പിന്റെ നിലപാട് കൃത്യമായിരുന്നില്ല, എന്നാൽ ഇപ്പോൾ മാത്രം കടുത്ത നടപടി തുടങ്ങുന്നു” എന്നതാണ് വ്യാപാരലോകത്ത് ഉയർന്നുവരുന്ന പ്രതികരണം. കേരള ജി എസ് ടി വകുപ്പിന് ലഭിക്കേണ്ട തുകയെക്കുറിച്ച് കൃത്യമായ കണക്കുകൾ ഇല്ല എന്നും പരക്കെ ആക്ഷേപം നിലനിന്നിരുന്നു.
നിയമനടപടിയുടെ പശ്ചാത്തലം
2018-ലെ മഹാപ്രളയത്തിന് ശേഷം “Rebuild Kerala” പദ്ധതിയുടെ ഭാഗമായി കേരള സർക്കാർ 1% Flood Cess അവതരിപ്പിച്ചിരുന്നു. 2019 മേയ് 25-നുള്ള GO(P) No.80/2019 പ്രകാരം സംസ്ഥാനത്തെ വിൽപ്പന-സേവന ഇടപാടുകളിൽ നിന്ന് ഈ സെസ് ശേഖരിക്കാൻ ആരംഭിച്ചു. ലക്ഷ്യം പ്രളയബാധിത പ്രദേശങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സ്ഥിരമായൊരു വരുമാന സ്രോതസ് ഉറപ്പാക്കുക എന്നതായിരുന്നു.
എന്നാൽ, തുടർച്ചയായി നാല് വർഷത്തിലധികം കഴിയുമ്പോഴും പല സ്ഥാപനങ്ങളും സെസ് അടയ്ക്കാതെ വിട്ടു നിന്നതായി കണ്ടെത്തിയതാണ് ഇപ്പോഴത്തെ നടപടി. വകുപ്പ് വ്യക്തമാക്കിയതനുസരിച്ച്, ഫ്‌ളഡ് സെസ് സംബന്ധിച്ച വിവരങ്ങൾ ശരിയായി രേഖപ്പെടുത്താത്തവർക്കും, സമയത്ത് അടയ്ക്കാത്തവർക്കും, അല്ലെങ്കിൽ വഞ്ചനാപരമായി മറച്ചുവച്ചവർക്കും കടുത്ത ശിക്ഷ നൽകുമെന്നാണ് .
“ഫ്‌ളഡ് സെസ് അടച്ചില്ലെങ്കിൽ നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കും.” കുടിശ്ശികയും പലിശയും പിഴയും ഉൾപ്പടെ മൂന്ന് ഇരട്ടി വരെ അടയ്ക്കേണ്ട സാഹചര്യം വ്യാപാരികൾക്ക് നേരിടേണ്ടി വരും. എന്നാൽ ഫ്‌ളഡ് സെസ് ലൂടെ കളക്ട് ചെയ്ത് തുക അർഹരായവർക്ക് ലഭിച്ചോ എന്ന് ചോദ്യം ഇന്നും നിലനിൽക്കുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....