മരുന്നുകളെ പ്രതിരോധിക്കുന്ന ഫംഗസ് ബാധ; ലോകത്തിന് പുതിയ ഭീഷണി

കഴിഞ്ഞ മെയ് മാസത്തില്‍ മൗണ്ട് സീനായിലെ ആശുപത്രിയില്‍ ഉദര ശസ്ത്രക്രിയയ്ക്കായി ഒരു മധ്യവയസ്‌കനെ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ രക്തം പരിശോധിച്ചപ്പോള്‍ മരണ കാരണമായേക്കാവുന്ന പുതിയ തരം അണുക്കളെ കണ്ടെത്തി. ആളുകളുടെ ശരീരത്തില്‍ പ്രവേശിച്ച്‌ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലമാക്കുന്ന കാന്‍ഡിഡ ഔറസ് എന്നു പേരിട്ട ഈ വൈറസ് ഇതിനോടകം തന്നെ ആഗോളതലത്തില്‍ പടര്‍ന്നു കഴിഞ്ഞു. ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, ഇല്ലിനോയി എന്നിവിടങ്ങളിലേക്ക് സി. ഔറസ് വൈറസ് പടര്‍ന്നപ്പോള്‍ ഫെഡറല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ അടിയന്തിരമായി കരുതിയിരിക്കേണ്ട രോഗങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തു.

മൗണ്ട് സീനായിലെ ആശുപത്രിയിലെ മനുഷ്യന്‍ 90 ദിവസത്തിന് ശേഷം ആശുപത്രിയില്‍ മരിച്ചെങ്കിലും സി ഔറസ് ഇല്ലാതായില്ല. അദ്ദേഹത്തിന്റെ മുറിയില്‍ എല്ലായിടത്തും ആ വൈറസ് പടര്‍ന്നതായി പരിശോധനകളില്‍ കണ്ടെത്തി. അതോടെ ആശുപത്രി മുഴുവന്‍ പ്രത്യേക ക്ലീനിംഗ് ഉപകരണത്തിന്റെ സഹായത്തോടെ വൃത്തിയാക്കുകയും സീലിംഗുകളും ടൈലുകളുമടക്കം നീക്കം ചെയ്യുകയും വേണ്ടി വന്നു. സി. ഔറസ് വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട ഒരു വൈറസാണ്. കാരണം ഇത് സാധാരണ ആന്റി ഫംഗല്‍ മരുന്നുകള്‍ കൊണ്ട് നശിപ്പിക്കാനാകില്ല. മരുന്നുകള്‍ കൊണ്ടും നശിപ്പിക്കാനാകാത്ത അസുഖങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണമാണ് സി ഔറസ്. ഇവയ്ക്ക് മരുന്നുകളെ പ്രതിരോധിക്കാനാകും.

ആന്റി ബയോട്ടിക് ഉപയോഗം

ആന്റിബയോട്ടിക്കുകളുടെ അമിത ഉപഭോഗം മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്നതായി പതിറ്റാണ്ടുകളായി പൊതുജനാരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്തായി, പ്രതിരോധശേഷിയെ നശിപ്പിക്കുന്ന ഫംഗസുകളുടെ സ്‌ഫോടനാത്മകമായ വരവുണ്ടായി. ഇതൊരു വലിയ പ്രശ്‌നമാണെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളജിലെ ഫംഗല്‍ എപിഡെമോളജി പ്രൊഫസറായ മാത്യു ഫിഷര്‍ പറയുന്നു: സാധാരണയായി ആന്റി ഫംഗസുകളെ ഉപയോഗിച്ചാണ് ഞങ്ങള്‍ രോഗികളെ ചികിത്സിക്കുന്നത്. എന്നാല്‍ ബാക്ടീരിയ പോലെ, ഫംഗസുകളും ആധുനിക മരുന്നുകളെ അതിജീവിക്കാന്‍ തുടങ്ങിയിരിക്കുന്നു.

നിയന്ത്രണം വേണം

പ്രതിരോധ ശേഷിക്കായുള്ള മരുന്നുകളുടെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നയങ്ങള്‍ ആവിഷ്‌കരിക്കുന്നില്ലെങ്കില്‍ ലോകമെമ്ബാടുമുള്ള 10 ദശലക്ഷമാളുകള്‍ 2050 ആകുമ്ബോഴേക്കും ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ കാരണവും 8 ദശലക്ഷമാളുകള്‍ ക്യാന്‍സര്‍ ബാധിച്ചും മരിക്കുമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.

അമിത ഉപയോഗം

അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും അത്യന്താപേക്ഷിതമാണ്. എന്നാല്‍ മൃഗങ്ങളില്‍ രോഗങ്ങള്‍ തടയാനായി ആന്റിബയോട്ടിക്കുകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. കാര്‍ഷിക ചെടികളെ ചീഞ്ഞുപോകുന്നത് തടയുന്നതിനും ആന്റിഫംഗലുകള്‍ ഉപയോഗിക്കുന്നു. കൃഷിയിടങ്ങളില്‍ കുമിള്‍നാശിനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് മൂലം ആളുകളുടെ ചര്‍മ്മത്തില്‍ ഫംഗസുകള്‍ പടരുന്നതായി ചില ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റിതല അജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ ഓഡിറ്റിംഗ് ആരംഭിച്ചു

അതിഥി  കേരള ആപ്പിൽ രജിസ്റ്റര്‍ ചെയ്യാതെയും 'അതിഥി കാര്‍ഡ്' ഇല്ലാതെയും കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പരിശോധന ഉള്‍പ്പെടെ കര്‍ശന നടപടി

സ്ഥാപനങ്ങളിലുമുള്ള ഉടമകളും മാനേജരുകളും അതിഥി ആപ്പ് കേരള' യിൽ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

മെഡിക്കൽ വാല്യൂ ട്രാവൽ:  വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിനുള്ള "വൺ-സ്റ്റോപ്പ്" പോർട്ടൽ

മെഡിക്കൽ വാല്യൂ ട്രാവൽ (MVT)-യുടെ ഇന്ത്യയുടെ ഔദ്യോഗിക പോർട്ടൽ - വിദേശത്ത് നിന്ന് ഇന്ത്യയിൽ വൈദ്യചികിത്സ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ സുഗമമാക്കുന്നതിന് വികസിപ്പിച്ച "വൺ-സ്റ്റോപ്പ്" പോർട്ടൽ

നിലവാരമില്ലാത്ത ഉപ്പ് വിറ്റതിന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്താന്‍ ആലപ്പുഴ ആര്‍ഡിഒ  കോടതി ഉത്തരവ്

വിനോദസഞ്ചാരപരവുമായ 81 നഗരങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള 81 നഗരങ്ങളിൽ/പട്ടണങ്ങളിൽ കുട്ടികളുൾപ്പെടെ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള സ്‌മൈൽ ഉപപദ്ധതി നടപ്പിലാക്കുന്നു

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഉപഭോക്തൃ കമ്മീഷനുകളിൽ ഭക്ഷ്യ പാനീയ വിഭാഗത്തിൽ 533 ഉപഭോക്തൃ പരാതികൾ

കുപ്പി വെള്ളത്തെ അപകട സാധ്യതയുള്ള ഭക്ഷണ വിഭാഗങ്ങളില്‍ ഒന്നായി പ്രഖ്യാപിച്ച്‌ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

Loading...