ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി. ആലപ്പുഴ ഭക്ഷ്യ സുരക്ഷാ സര്‍ക്കിളില്‍ നിന്നും ശേഖരിച്ച ആര്‍സിഎം കല്ലുപ്പ് നിലവാരമില്ലാത്തതായി ലബോറട്ടറി ഫലം വന്നതിനാല്‍ ഉപ്പ് വിറ്റ സ്ഥാപനമായ കലവൂര്‍ കെഎംജെ മിനി മാര്‍ട്ടിന് 10,000 രൂപയും ഉപ്പ് നിര്‍മ്മിച്ച സ്ഥാപനമായ തൂത്തുക്കുടി ആര്‍. ചെയര്‍മാന്‍ എന്ന സ്ഥാപനത്തിന് 50,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴയിട്ടു. ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായിരുന്ന ചിത്ര മേരി തോമസ് ശേഖരിച്ച സാമ്പിളുകളിലാണ് നടപടി.  

ആലപ്പുഴ, ചെങ്ങന്നൂര്‍ ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്നും ശേഖരിച്ച കീര്‍ത്തി നിര്‍മ്മല്‍ ഉപ്പിന്റെ ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ ആലപ്പുഴ ആര്‍ഡിഒ 50,000 രൂപയും ചെങ്ങന്നൂര്‍ ആര്‍ഡിഒ 75,000 രൂപയും പിഴയിട്ടു. ചിത്ര മേരി തോമസ്, ആര്‍. ശരണ്യ എന്നീ ഓഫീസര്‍മാര്‍ എടുത്ത സാമ്പിളുകളിന്മേലാണ് നടപടി.

ആലപ്പുഴ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ആയിരുന്ന ചിത്ര മേരി തോമസ് ശേഖരിച്ച ഹാബിറ്റ് ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ ഇത് നിര്‍മ്മിച്ച സ്ഥാപനമായ മഹാരാഷ്ട്ര എംഐഇ ഗ്ലോബല്‍ ഫുഡ്സ് എന്ന സ്ഥാപനത്തിന് 1,50,000 രൂപയും വിതരണം ചെയ്ത സ്ഥാപനമായ എറണാകുളം, അമ്മന്‍കോവില്‍ സ്ട്രീറ്റ് തോംസണ്‍ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് 1,00000 രൂപയും വിറ്റ സ്ഥാപനമായ പാന്‍ട്രി ആലപ്പുഴയ്ക്ക് 50,000 രൂപയും പിഴ ചുമത്തി ആലപ്പുഴ ആര്‍ഡിഒ ഉത്തരവിട്ടു.     

അരൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ബിഎസ് അഖില സാമ്പിള്‍ എടുത്ത ക്വാളിറ്റി മല്ലിപ്പൊടിക്ക് നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ പാണാവള്ളി ക്വാളിറ്റി ഫുഡ് പ്രോഡക്ട്സ് എന്ന സ്ഥാപനത്തിന് 50,000 രൂപയും വിറ്റ വ്യക്തിക്ക് 10,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വൈ ജെ സുബിമോള്‍ അറിയിച്ചു. 

Also Read

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന: ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു: തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന : ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു : തൃശൂരിലെ ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം പിടിച്ചെടുത്തു

പാരമ്പര്യ വൈദ്യ ചികിത്സാനുമതി കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ളവർക്ക് മാത്രം

MJWU യുടെ 'ഷൂട്ട് @ ഡ്രഗ്സ്' പദ്ധതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടി: എടത്തലയിൽ ശ്രദ്ധേയമായി

വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടർ

Loading...