ജി എസ് ടി നിയമവും സിവിൽ കോൺട്രാക്ടർ മാരും

ജി എസ് ടി നിയമവും  സിവിൽ കോൺട്രാക്ടർ മാരും

രെജിസ്ട്രേഷൻ

സിവിൽ കോൺട്രാക്ട് GST നിയമത്തിലെ സേവന വിഭാഗത്തിൽ ആണ് വരുക. വാർഷിക ടേണോവർ  20 ലക്ഷം രൂപ വരെ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ 20 ലക്ഷം എത്തുന്നതിന് മുൻപ് രജിസ്ട്രേഷൻ എടുത്താൽ പിന്നീടുള്ള എല്ലാ ടേണോവറിനും നികുതി അടയ്ക്കേണ്ടതാണ്. പിഡബ്ല്യുഡി കോൺട്രാക്ട് ലൈസൻസ് എടുക്കുന്നതിന് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാകയാൽ പലരും കോൺട്രാക്ട് തുടങ്ങുന്നതിനു മുമ്പുതന്നെ ജി എസ് ടി രജിസ്ട്രേഷൻ എടുക്കുന്നുണ്ട്. അങ്ങനെയുള്ളവർ രെജിസ്ട്രേഷൻ എടുക്കുത്ത  ദിവസം  മുതൽ ടാക്സ് അടക്കേണ്ടതാണ്.

നികുതി നിരക്ക്

18 % ആണ് സാധാരണയുള്ള നികുതി എന്നാൽ ഗവൺമെൻറ് കോൺട്രാക്ട് കൾക്ക് 12% ആണ് നികുതി. കാർഷിക മേഖലയുമായിലുള്ള ചില കോൺട്രാക്ട് കൾക്കും ഗുഡ്സ് ട്രാൻസ്പോർട്ട് തുടങ്ങിയ വളരെ കുറച്ച് കോൺട്രാക്ട് കൾക്കും മാത്രമേ നികുതി ഒഴിവുകൾ ഉള്ളൂ.നികുതി ഒഴിവുകൾ ലഭിക്കണമെങ്കിൽ കൃത്യമായ രേഖകൾ സമപ്പിക്കേണ്ടതുമാണ്.  വീട് നിർമ്മിക്കുന്നതിനുള്ള ലേബർ കോൺട്രാക്ട് മാത്രമാണെങ്കിൽ നികുതി ഒഴിവുണ്ട്. അത് ഒഴികെയുള്ള എല്ലാ കോൺട്രാക്ട് കളും/ ടേണോവറും നികുതി വിധേയമാണ്. വീടുകൾ വെച്ച് വിൽക്കുന്ന കോൺട്രാക്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വീട് പൂർത്തിയാക്കി occupancy സർട്ടിഫിക്കറ്റ് സ്വന്തം പേരിൽ എടുത്തതിനുശേഷം വീട് വിൽക്കുകായണെങ്കിൽ അത് സേവനമായി കണക്കാക്കുന്നതല്ല  സാധാരണ താമസിച്ചുകൊണ്ടിരിക്കുന്ന വീടും സ്ഥലവും ഒക്കെ വിൽക്കുന്നത് പോലെ കണക്കാക്കി ജി എസ് ടി യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് . എന്നാൽ ഭാഗികമായി പണിതീർത്തു വിൽക്കുകയോ പണിപൂർത്തിയാക്കി പൊസഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നതിന് മുമ്പ് വിൽക്കുകയോ, സ്വന്തം പേരിൽ പൊസഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നതിന് മുൻപ് വാങ്ങുന്ന ആളിൽ നിന്നും അഡ്വാൻസ് തുക കൈപ്പറ്റുകയൊ ചെയ്തിട്ടുണ്ടെങ്കിൽ മുഴുവൻ തുകയും കോൺട്രാക്ട് ആയി കണക്കാക്കുന്നതാണ്.

പല ചെറുകിട കോൺട്രാക്ടർമാരും പണം അക്കൗണ്ട് വഴി കൈപ്പറ്റുകയും എന്നാൽ GST രജിസ്ട്രേഷൻ എടുക്കാതെ ഇരിക്കുകയും ചെയ്യുന്നതിനാൽ അത് വളരെ അധികം അപകടം വിളിച്ചു വരുത്തുന്ന ഇടപാട് ആയിരിക്കും. ബാങ്കുവഴി കിട്ടുന്ന എല്ലാതുകയ്ക്കും നികുതി അടക്കേണ്ടതാണ്.  ബിസിനസിൽ ലാഭം ഉണ്ടോ ഇല്ലയോ എന്നുള്ളത് ജിഎസ്ടിയുടെ യുടെ വിഷയം അല്ലാത്തതിനാൽ ഇത്തരം ന്യായീകരണങ്ങൾ ഒന്നും നിലനിൽക്കുന്നതല്ല. ബഹുഭൂരിപക്ഷം വീട് വെക്കുന്നവരും സുതാര്യതക്കും കൃത്യതക്കും വേണ്ടി ബാങ്ക് അക്കൗണ്ട് വഴി പെയ്മെൻറ് തരികയും എന്നാൽ ടാക്സ് നൽകാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ വളരെ സൂക്ഷിച്ചു നീങ്ങിയില്ലെങ്കിൽ അപകടത്തിലാവും. വീട് നിർമ്മിക്കുന്ന അല്ലെങ്കിൽ പൂർത്തിയാക്കി വിൽക്കുന്ന സാഹചര്യങ്ങളിൽ 20 ലക്ഷം രൂപ എന്നുള്ളത് വളരെ ചെറിയ ഒരു തുകയും അതിനുള്ളിൽ നിന്നുകൊണ്ട് ബിസിനസ് ചെയ്യാൻ സാധാരണഗതിയിൽ സാധിക്കാത്തതും ആണ്. ബിസിനസ് അല്ലാതെ തന്നെ സ്വന്തം ആവശ്യത്തിനായി തന്നെ വീട് പണിയുകയും എന്നാൽ പൂർത്തീകരിക്കുന്നതിന് മുൻപ് വിൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അങ്ങനെ ചെയ്യുമ്പോഴും ജി എസ് ടി നിയമം ബാധകമാകുന്നതാണ് .

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...